x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാ​മി​നെ ഹി​മ​ന്ത ത​ന്നെ ന​യി​ക്കും; സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച


Published: May 10, 2026 12:28 PM IST | Updated: May 10, 2026 12:28 PM IST

ഗോ​ഹ​ട്ടി: എ​ൻ​ഡി​എ മൂ​ന്നാം ത​വ​ണ തു​ട​ർ​ച്ച​യാ​യി വി​ജ​യം നേ​ടി​യ ആ​സാ​മി​ൽ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ത​ന്നെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കും. ഗോ​ഹ​ട്ടി​യി​ൽ ചേ​ർ​ന്ന ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ൽ ഹി​മ​ന്ത​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എ​ൻ​ഡി​എ​യും ഹി​മ​ന്ത​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ദ്ദ​യാ​ണ് ഹി​മ​ന്ത​യെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഹി​മ​ന്ത​യെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ന​ദ്ദ വ്യ​ക്ത​മാ​ക്കി.

ഹി​മ​ന്ത ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് സൈ​ക്കി​യ വ്യ​ക്ത​മാ​ക്കി.

ആ​സാ​മി​ൽ 102 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് എ​ൻ​ഡി​എ അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് 21 സീ​റ്റാ​ണ് ല​ഭി​ച്ച​ത്.

Tags : assam chief minister swearing in himanta biswa sarma bjp nda

Recent News

Corehub Up