x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ കു​തി​പ്പി​ൽ; 7.4% സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യു​മാ​യി ലോ​ക​ത്തി​ന് മു​ന്നി​ൽ: സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്


Published: January 29, 2026 11:27 PM IST | Updated: January 29, 2026 11:32 PM IST

ന്യൂ​ഡ​ല്‍​ഹി: ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ഇ​ന്ത്യ ക​രു​ത്തു​റ്റ വ​ള​ര്‍​ച്ചാ പാ​ത​യി​ലെ​ന്ന് കേ​ന്ദ്ര സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട്. പാ​ര്‍​ല​മെ​ന്‍റി​ല്‍ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ൽ, ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷം ഇ​ന്ത്യ 7.4 ശ​ത​മാ​നം വ​ള​ര്‍​ച്ച കൈ​വ​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന വ​ലി​യ സ​മ്പ​ദ്‌​വ്യ വ​സ്ഥ​യാ​യി ഇ​ന്ത്യ തു​ട​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന 2026-27 വ​ര്‍​ഷ​ത്തി​ല്‍ വ​ള​ര്‍​ച്ചാ നി​ര​ക്ക് 6.8 മു​ത​ല്‍ 7.2 ശ​ത​മാ​നം വ​രെ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട് പ്ര​വ​ചി​ക്കു​ന്നു.

സാ​ധാ​ര​ണ​ക്കാ​ര​ന് ആ​ശ്വാ​സ​മാ​യി പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് കു​ത്ത​നെ കു​റ​ഞ്ഞു. ശ​രാ​ശ​രി പ​ണ​പ്പെ​രു​പ്പം 1.7 ശ​ത​മാ​നം എ​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​യ 2.2 ശ​ത​മാ​ന​ത്തി​ല്‍ എ​ത്തി. ഇ​ത് ബാ​ങ്കിം​ഗ് മേ​ഖ​ല​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ തി​രി​ച്ചു​വ​ര​വി​നെ സൂ​ചി​പ്പി​ക്കു​ന്നു. സേ​വ​ന മേ​ഖ​ല​യി​ലെ ക​യ​റ്റു​മ​തി​യി​ല്‍ റെ​ക്കോ​ര്‍​ഡ് വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 701.4 ബി​ല്യ​ണ്‍ ഡോ​ള​ര്‍ എ​ന്ന സു​ര​ക്ഷി​ത​മാ​യ നി​ല​യി​ലാ​ണ്.

ദേ​ശീ​യ​പാ​ത​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലും റെ​യി​ല്‍​വേ ന​വീ​ക​ര​ണ​ത്തി​ലും ഇ​ന്ത്യ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ എ​ണ്ണം പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ 74-ല്‍ ​നി​ന്ന് 164 ആ​യി ഉ​യ​ര്‍​ന്നു. ഐ​ഐ​ടി, എ​യിം​സ് തു​ട​ങ്ങി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ദ്ധി​ച്ച​തും റി​പ്പോ​ര്‍​ട്ട് എ​ടു​ത്തു​പ​റ​യു​ന്നു. രാ​ജ്യ​ത്തെ ദാ​രി​ദ്ര്യ നി​ര​ക്ക് 11.28 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു​വെ​ന്ന നി​തി ആ​യോ​ഗി​ന്‍റെ ക​ണ​ക്കു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ശ​രി​വെ​ക്കു​ന്നു. 2005-ല്‍ ​ഇ​ത് 55.3 ശ​ത​മാ​ന​മാ​യി​രു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Tags : Indian Economy Economic Survey 7.4 % Growth rate Third Largest Economy

Recent News

Corehub Up