ന്യൂഡൽഹി: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ഉള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ എൽപിജി സിലിണ്ടറുകൾ നൽകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. ഒരേസമയം രണ്ട് ഗ്യാസ് കണക്ഷനുകൾ കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളിൽ പുതിയ എൽപിജി കണക്ഷനുകൾ അനുവദിക്കില്ലെന്നും നിലവിൽ ഇത്തരം ഇരട്ട കണക്ഷനുകൾ ഉള്ളവർ ഉടൻ തന്നെ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
Tags : LPG PNG gas connection Ministry of Petroleum