x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​റോ​ഡി​ൽ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ


Published: May 8, 2026 10:03 AM IST | Updated: May 8, 2026 10:03 AM IST

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ നെ​ല​മം​ഗ​ല​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി സ​ഞ്ജ​യാ​ണ് ഭാ​ര്യ സോ​ണാ​ലി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ത​ക്ക​സ​മ​യ​ത്ത് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സോ​ണാ​ലി ര​ക്ഷ​പ്പെ​ട്ട​ത്.

സോ​ണാ​ലി വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ സ​ഞ്ജ​യ് യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് സോ​ണാ​ലി​യു​ടെ ക​ഴു​ത്ത​റ​ക്കാ​ൻ ശ്ര​മി​ച്ചു. സം​ഭ​വം ക​ണ്ട് നി​ന്ന നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞ് സോ​ണാ​ലി​യെ ര​ക്ഷി​ച്ചു.

ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലു​ള്ള കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി. സ​ഞ്ജ​യു​ടെ​യും സോ​ണാ​ലി​യു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് താ​മ​സം മാ​റി​യ​ത്.

സ​ഞ്ജ​യ് വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ​ഞ്ജ​യ്ക്കൊ​പ്പം ക​ഴി​യാ​ൻ സോ​ണാ​ലി വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള പ​ക​യാ​ണ് വ​ധ​ശ്ര​മ​ത്തി​ലേ​യ്ക്ക് എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ​ഞ്ജ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : arrest attack road

Recent News

Corehub Up