ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി, നാഷണൽ മെഡിക്കൽ കമ്മീഷൻ എന്നിവയിലെയും ഉന്നത ഉദ്യോഗസ്ഥർ ബുധനാഴ്ച പാർലമെന്ററി ആരോഗ്യ സമിതിക്ക് മുന്നിൽ ഹാജരാകും. പരീക്ഷാ നടത്തിപ്പിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ സമിതിയെ ബോധ്യപ്പെടുത്തും.
വിഷയവുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങളിലെയും എൻടിഎയിലെയും ഉന്നത ഉദ്യോഗസ്ഥർ ഹാജരാകുന്ന മൂന്നാമത്തെ പാർലമെന്ററി സമിതിയാണിത്. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ 21-നാണ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
Tags : NTA NMC Ministry Latest News