x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹി, മുംബൈ ആക്രമണത്തിനു പദ്ധതിയിട്ട ഒമ്പത് ഭീകരർ അറസ്റ്റിൽ

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Published: May 31, 2026 12:53 AM IST | Updated: May 31, 2026 12:53 AM IST

ന്യൂ​ഡ​ൽ​ഹി: ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം ആ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ട ഒ​ന്പ​തു ഭീ​ക​ര​ർ അ​റ​സ്റ്റി​ൽ. പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​മാ​യും ഒ​ളി​വി​ൽ​പ്പോ​യ അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണു പ്ര​തി​ക​ൾ. ഡ​ൽ​ഹി, മും​ബൈ, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​ർ ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ഊ​ർ​ജ പ്ലാ​ന്‍റു​ക​ൾ എ​ന്നി​വ ആ​ക്ര​മി​ക്കാ​ൻ സം​ഘം പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളെ​യും സൈ​നി​ക, പോ​ലീ​സ് മേ​ധാ​വി​ക​ള​ട​ക്ക​മു​ള്ള സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ക്ര​മി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

അ​റ​സ്റ്റി​ലാ​യ​വ​ർ ഡ​ൽ​ഹി, മും​ബൈ, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നും ചി​ല​ർ വി​ദേ​ശ പൗ​ര​ന്മാ​രാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ൽ അ​റി​യി​ച്ചു. പ്ര​തി​ക​ളി​ൽ​നി​ന്നു വ​ലി​യ അ​ള​വി​ൽ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തു.

പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​മു​ള്ള പ്ര​തി​ക​ൾ​ക്ക് പാ​ക് ചാ​ര സം​ഘ​ട​ന​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യും (ഐ​എ​സ്ഐ) മും​ബൈ അ​ധോ​ലോ​ക​വു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. കു​റ​ച്ചു​കാ​ല​മാ​യി ഇ​വ​രു​ടെ മൊ​ഡ്യൂ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​ണോ​യെ​ന്നും ആ​ക്ര​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ക​ൾ ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധി​ക്കും. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഹാ​ൻ​ഡ്‌​ല​ർ​മാ​ർ, ഫ​ണ്ടിം​ഗ്, സാ​ധ്യ​മാ​യ ല​ക്ഷ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​യാ​യ ഷ​ഹ​ബാ​സ് അ​ൻ​സാ​രി, ഇ​യാ​ളു​ടെ അ​മ്മാ​വ​ൻ റെ​ഹാ​ൻ അ​ൻ​സാ​രി എ​ന്നി​വ​രും ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സി​ദ്ധു മൂ​സാ​വാ​ല കൊ​ല​പാ​ത​ക​ക്കേ​സി​ൽ ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​തി​നു പോ​ലീ​സ് തെ​ര​ഞ്ഞി​രു​ന്ന​യാ​ളാ​ണു ഷ​ഹ​ബാ​സ്. ഇ​രു​വ​ർ​ക്കും പു​റ​മെ അ​ജ​യ്, മ​ൻ​ദീ​പ്, ദ​ൽ​വീ​ന്ദ​ർ, റോ​ഹ​ൻ എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വി​ജ​യ് ഷൂ​ട്ട​ർ എ​ന്ന അ​ധോ​ലോ​ക കു​റ്റ​വാ​ളി പൂ​ന​യി​ൽ അ​റ​സ്റ്റി​ലാ​യി.

നി​തീ​ഷ് പാ​സ്വാ​നെ സാ​ഹി​ബ്ഗ​ഞ്ചി​ൽ​നി​ന്നും തൗ​ഖീ​റി​നെ​യും അ​ർ​ബാ​സി​നെ​യും മും​ബൈ​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഹ​ർ​വീ​ന്ദ​റി​നെ​യും മ​ഞ്ജി​ത്തി​നെ​യും ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

ഫ​ണ്ട് ക്ര​മീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ 66 കാ​ര​നാ​യ നേ​പ്പാ​ളി പൗ​ര​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഷ​ഹ്സാ​ദ് ഭ​ട്ടി ശൃം​ഖ​ല വ​ഴി പ്ര​തി​ക​ൾ ഐ​എ​സ്ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഒ​രേ​സ​മ​യം ഏ​കോ​പി​ത​മാ​യി സ്പെ​ഷ​ൽ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ നി​ര​വ​ധി ആ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ, ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ൾ, മ​റ്റു സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വ​ലി​യ ശേ​ഖ​രം ക​ണ്ടെ​ടു​ത്തു.

പാ​ക്കി​സ്ഥാ​നി​ലെ ആ​യു​ധ​ഫാ​ക്‌​ട​റി​യി​ൽ നി​ർ​മി​ച്ച ഗ്ലോ​ക്ക് പി​സ്റ്റ​ളു​ക​ൾ, 25 വെ​ടി​യു​ണ്ട​ക​ൾ, നാ​ല് ഗ്ര​നേ​ഡു​ക​ൾ എ​ന്നി​വ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ല്ലി​ലെ അ​നി​ൽ ശു​ക്ല പ​റ​ഞ്ഞു. മെ​ഹ്റോ​ളി​യി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് എ​ൻ​എ​സ്ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഗ്ര​നേ​ഡു​ക​ൾ പി​ന്നീ​ട് ന​ശി​പ്പി​ച്ചു.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഒ​ന്പ​ത് തീ​വ്ര​വാ​ദി​ക​ളെ​ക്കൂ​ടി ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​ത്. ചെ​ങ്കോ​ട്ട​യി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രു ഡ​സ​നി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഫ​രീ​ദാ​ബാ​ദി​ലെ അ​ൽ ഫ​ലാ​ഹ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ​ക്‌​ട​ർ​മാ​രും കാ​ഷ്മീ​രി​ക​ളു​മ​ട​ക്കം വെ​ള്ള​ക്കോ​ള​ർ ഭീ​ക​ര​ത​യു​ടെ പു​തി​യ രീ​തി​യാ​ണു ഡ​ൽ​ഹി​യി​ൽ വെ​ളി​പ്പെ​ട്ട​ത്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ ക്വ​യ്ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ൻ​സാ​ർ ഗ​സ്വ​ത് ഉ​ൽ ഹി​ന്ദ് ഭീ​ക​ര സം​ഘ​ട​ന​യാ​ണു ഡോ​ക്‌​ട​ർ​മാ​രെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആസൂത്രണം:

ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇവർ ആക്രമണം ആസൂത്രണം ചെയ്തത്. ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, റെയിൽവേ സ്റ്റേഷനുകൾ, ഊർജ പ്ലാന്‍റുകൾ, എന്നിവയായിരുന്നു ലക്ഷ്യം.

ബന്ധം:

പ്രതികൾക്ക് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, ഷഹ്സാദ് ഭട്ടി ശൃംഖല എന്നിവരുമായി ബന്ധമുണ്ട്.

പ്രതികൾ:

അറസ്റ്റിലായവരിൽ സിദ്ധു മൂസാവാല വധക്കേസിലെ പ്രതിയായ ഷഹബാസ് അൻസാരി, റെഹാൻ അൻസാരി, വിജയ് ഷൂട്ടർ, നിതീഷ് പാസ്വാൻ, തൗഖീർ, അർബാസ്, ഹർവീന്ദർ, മഞ്ജിത് എന്നിവരും ഫണ്ട് ക്രമീകരിക്കാൻ
എത്തിയ 66 വയസുള്ള നേപ്പാൾ സ്വദേശിയും ഉൾപ്പെടുന്നു.

ആയുധങ്ങൾ:

പ്രതികളിൽനിന്ന് പാകിസ്ഥാൻ നിർമിത ഗ്ലോക്ക് പിസ്റ്റളുകൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. മെഹ്റോളിയിൽ എൻഎസ്ജിയുടെ സഹായത്തോടെ ഗ്രനേഡുകൾ നശിപ്പിച്ചു.

പശ്ചാത്തലം:

കഴിഞ്ഞ വർഷം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിന് (15 പേർ കൊല്ലപ്പെട്ടിരുന്നു) പിന്നാലെയാണ് ഈ അറസ്റ്റ്.

ഡ​ൽ​ഹി അ​തീ​വ ജാ​ഗ്ര​ത​യി​ൽ

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ ത​ല​സ്ഥാ​നം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, തി​യ​റ്റ​റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ളി​ലെ ഐ​ഇ​ഡി സ്ഫോ​ട​ന​ങ്ങ​ൾ, വെ​ടി​വ​യ്പ് തു​ട​ങ്ങി​യ​വ​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​രു​ടെ ഓ​ഫീ​സു​ക​ളും വ​സ​തി​ക​ളു​മു​ള്ള മ​ധ്യ ഡ​ൽ​ഹി​യി​ലെ വി​വി​ഐ​പി മേ​ഖ​ല​ക​ളി​ല​ട​ക്കം ഏ​കോ​പി​ത ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഡ​ൽ​ഹി​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​ത പാ​ലി​ക്കാ​നും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ, അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ, പോ​ലീ​സ് തു​ട​ങ്ങി​യ​വ​ അ​ടു​ത്ത ഏ​കോ​പ​നം നി​ല​നി​ർ​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​.

Tags : Nine terrorists arrested Delhi Mumbai attacks

Recent News

Corehub Up