x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ നി​തീ​ഷ്കു​മാ​റി​ന്‍റെ മ​ക​ൻ മ​ന്ത്രി​യാ​കും


Published: May 7, 2026 03:49 AM IST | Updated: May 7, 2026 03:49 AM IST

പാ​റ്റ്ന: ജെ​ഡി-​യു അ​ധ്യ​ക്ഷ​നും മു​ൻ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ്കു​മാ​റി​ന്‍റെ മ​ക​ൻ നി​ഷാ​ന്ത് (45) ബി​ഹാ​റി​ൽ മ​ന്ത്രി​യാ​കും. ഇ​ന്നു ബി​ഹാ​ർ മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ക്കും. ഏ​താ​നും മാ​സം മു​ന്പാ​ണ് നി​ഷാ​ന്ത് ജെ​ഡി-​യു​വി​ൽ ചേ​ർ​ന്ന​ത്.

നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നി​ഷാ​ന്തി​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​നം. ഒ​രു ഡ​സ​ൻ പാ​ർ​ട്ടി നേ​താ​ക്ക​ൾ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് ജെ​ഡി-​യു നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ബി​ജെ​പി, ജെ​ഡി-​യു, എ​ൽ​ജെ​പി, എ​ച്ച്എ​എം പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​മാ​രാ​കും.

മു​ഖ്യ​മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി​ക്കൊ​പ്പം ജെ​ഡി-​യു​വി​ലെ വി​ജ​യ്കു​മാ​ർ ചൗ​ധ​രി​യും ബി​ജേ​ന്ദ്ര പ്ര​സാ​ദ് യാ​ദ​വും മാ​ത്ര​മാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ചൗ​ധ​രി​യും യാ​ദ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ്.

Tags : Nitish Kumar son nishant kumar minister Bihar

Recent News

Corehub Up