x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു; ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു


Published: May 17, 2026 12:45 PM IST | Updated: May 17, 2026 12:45 PM IST

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം നാ​ല് കൂ​ടി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തോ​ടെ ചീ​ഫ് ജ​സ്റ്റി​സ് ഉ​ൾ​പ്പെ​ടെ സു​പ്രീം​കോ​ട​തി​യി​ലെ ആ​കെ അ​നു​വ​ദ​നീ​യ​മാ​യ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 34ൽ ​നി​ന്നും 38 ആ​യി ഉ​യ​രും.

പാ​ർ​ല​മെ​ന്‍റ് ഇ​പ്പോ​ൾ സ​മ്മേ​ള​ന​ത്തി​ല​ല്ലാ​ത്ത​തി​നാ​ലും, അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് രാ​ഷ്ട്ര​പ​തി​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലു​മാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യെ​ന്ന് മേ​യ് 16ന് ​പു​റ​ത്തി​റ​ങ്ങി​യ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ ഈ ​ന​ട​പ​ടി. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 123 പ്ര​കാ​രം രാ​ഷ്ട്ര​പ​തി​ക്ക് ന​ൽ​കി​യി​ട്ടു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

 

 

Tags : Supreme Court Draupadi Murmu ordinance Latest News

Recent News

Corehub Up