x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യി​ൽ എ​ണ്ണ വി​ല ഉ​ട​ൻ വ​ർ​ധി​ച്ചേക്കും


Published: May 9, 2026 04:21 AM IST | Updated: May 9, 2026 04:21 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ എ​ണ്ണ വി​ല ഉ​ട​ൻ വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലും വി​ല​വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് പ്ര​തി​മാ​സം ഏ​ക​ദേ​ശം 30,000 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ടം നേ​രി​ടു​ന്ന​തി​നാ​ൽ മേ​യ് 15 ന് ​മു​മ്പ് ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

വ​ർ​ധ​ന കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചാ​ൽ, പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് ഏ​ക​ദേ​ശം 4-5 രൂ​പ വ​രെ ഉ​യ​രും. ഗാ​ർ​ഹി​ക എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ 40-50 രൂ​പ വ​രെ വ​ർ​ധ​ന ഉ​ണ്ടാ​യേ​ക്കാം. ഏ​ക​ദേ​ശം നാ​ല് വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​ത്. 2022 മു​ത​ൽ ചി​ല്ല​റ വി​ൽ​പ്പ​ന നി​ര​ക്കു​ക​ൾ വ​ലി​യ​തോ​തി​ൽ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മി​ഡി​ൽ ഈ​സ്റ്റ് യു​ദ്ധ​ത്തി​നി​ടെ ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 70 യു​എ​സ് ഡോ​ള​റി​ൽ​നി​ന്ന് 126 യു​എ​സ് ഡോ​ള​റാ​യി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. ആ​ഗോ​ള എ​ണ്ണ​മേ​ഖ​ല​യി​ൽ ക​ടു​ത്ത ആ​ഘാ​തം നേ​രി​ട്ടി​ട്ടും ഇ​ന്ത്യ ഇ​തു​വ​രെ ചി​ല്ല​റ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. ‌

Tags : Oil prices increase India

Recent News

Corehub Up