x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട്ടി​ലെ വാ​ത​ക​ച്ചോ​ർ​ച്ച: മ​ര​ണം ഏ​ഴാ​യി, നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ൽ


Published: June 21, 2026 05:42 PM IST | Updated: June 21, 2026 06:45 PM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ലു​ണ്ടാ​യ അ​മോ​ണി​യ വാ​ത​ക​ച്ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് മ​ര​ണ​സം​ഖ്യ ഏ​ഴാ​യി ഉ​യ​ർ​ന്നു. മ​രി​ച്ച ഏ​ഴു​പേ​രും സ്ത്രീ​ക​ളാ​ണ്. പെ​രി​യ​പാ​ള​യ​ത്തി​ന​ടു​ത്തു​ള്ള ക​ണ്ണി​കൈ​പേ​രി​ലെ 'സെ​ന്‍റ് പീ​റ്റേ​ഴ്സ് പോ​ൾ സീ​ഫു​ഡ്സ് എ​ക്സ്പോ​ർ​ട്ട്സ്' എ​ന്ന ചെ​മ്മീ​ൻ സം​സ്‌​ക​ര​ണ ശാ​ല​യി​ലാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

വാ​ത​ക​ച്ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ശ്വാ​സ​ത​ട​സ​വും അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട 67 തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ 46 പേ​ർ വെ​ൽ​സ് ആ​ശു​പ​ത്രി​യി​ലും 21 പേ​ർ വെ​ങ്കി​ടേ​ശ്വ​ര ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

തി​രു​വ​ള്ളൂ​ർ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ക​വി​ത സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പ​രി​ക്കേ​റ്റ​വ​രി​ൽ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ ഒ​ൻ​പ​ത് പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആം​ബു​ല​ൻ​സി​ൽ ചെ​ന്നൈ​യി​ലെ സ്റ്റാ​ൻ​ലി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Tamil Nadu Accident Latest News Tiruvallur

Recent News

Corehub Up