കൊച്ചി: താരസംഘടനയായ അമ്മയിലെ അംഗത്വം രാജിവച്ചുവെന്ന് നടി ശ്വേത മേനോന്‍. അമ്മയുടെ ഭരണസമിതിയില്‍നിന്നും രാജിവച്ചതിനു പിന്നാലെയാണ് ശ്വേത അംഗത്വവും ഒഴിഞ്ഞത്.
അജന്‍ഡ വച്ച് തങ്ങളെ പുറത്താക്കാന്‍ നീക്കം നടന്നുവെന്നും ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. താനിപ്പോള്‍ അമ്മ സംഘടനയില്‍ അംഗമല്ല. പാവയാകാന്‍ തന്നെ കിട്ടില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ തുടങ്ങിയ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു. ഇതിനുപിന്നാലെയാണ് പ്രസിഡന്‍റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവച്ചത്.
Tags : Shweta Menon resigns actress amma