ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ പെരിയപാളയത്തിനടുത്ത് സ്വകാര്യ മത്സ്യസംസ്കരണശാലയിലുണ്ടായ അമോണിയം ചോർച്ചയിൽ രണ്ട് പേർ മരിച്ചു. 40ൽ അധികം പേർ ശാരിരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് പ്ലാന്റിലുണ്ടായിരുന്ന തൊഴിലാളികൾ അടക്കമുള്ളവർ ബോധരഹിതരായതായാണ് വിവരം. പലർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായും ചിലർക്ക് വായിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായതായും റിപ്പോർട്ടുണ്ട്.
ആസാം, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെ 120 ഓളം കുടിയേറ്റ തൊഴിലാളികൾ അപകടസമയം ഫാക്ടറി പരിസരത്ത് ഉണ്ടായിരുന്നതായാണ് വിവരം.
Tags : ammonia leak Periyapalayam death