x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട​ക കൊ​ടു​ക്കാ​ൻ പ​ണ​മി​ല്ല, ഭാ​ര്യ​യെ​യും മ​ക​ളെ​യും പീ​ഡി​പ്പി​ക്കാ​ൻ കരാർ; പ്ര​തി അ​റ​സ്റ്റി​ൽ


Published: May 16, 2026 06:31 PM IST | Updated: May 16, 2026 10:04 PM IST

മോ​ർ​ബി: വീ​ട്ടു​വാ​ട​ക ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ​യും പീ​ഡി​പ്പി​ക്കാ​ൻ ഭൂ​വു​ട​മ​യ്ക്ക് വി‌‌​ട്ടു ന​ൽ​കി​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​ജ​റാ​ത്തി​ലെ മോ​ർ​ബി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വി​നെ​യും ഭൂ​വു​ട​മ​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സു​രേ​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ഉ​പ​ജീ​വ​ന​മാ​ർ​ഗം തേ​ടി​യാ​ണ് ആ​റു മാ​സം മു​ൻ​പ് മോ​ർ​ബി​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. പ്ര​തി​മാ​സം 2,000 രൂ​പ വാ​ട​ക​യു​ള്ള ഒ​രു മു​റി​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തെ വാ​ട​ക കു​ടി​ശി​ക​യാ​യി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ട​ക​യ്ക്ക് പ​ക​ര​മാ​യി ഭാ​ര്യ​യെ​യും മ​ക​ളെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ വീ​ട്ടു​ട​മ​സ്ഥ​നു​മാ​യി ഇ​യാ​ൾ ക​രാ​റു​ണ്ടാ​ക്കി​യ​ത്. ഭാ​ര്യ​യു​ടെ അ​മ്മ ഇ​ക്കാ​ര്യം അ​റി​ഞ്ഞ​തോ​ടെ അ​വ​ർ മോ​ർ​ബി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

Tags : arrest sexual assault police case

Recent News

Corehub Up