x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ജ് ഭൂ​ഷ​ൺ പീ​ഡി​പ്പി​ച്ച ആ​റ് ഇ​ര​ക​ളി​ൽ ഒ​രാ​ളാ​ണ് താ​ൻ ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വി​നേ​ഷ് ഫോ​ഗ​ട്ട്


Published: May 3, 2026 06:35 PM IST | Updated: May 3, 2026 06:43 PM IST

ന്യൂ​ഡ​ൽ​ഹി: ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ​രാ​തി ന​ൽ​കി​യ ആ​റ് ഇ​ര​ക​ളി​ൽ ഒ​രാ​ൾ താ​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി വി​നേ​ഷ് ഫോ​ഗ​ട്ട്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

സു​പ്രീം​കോ​ട​തി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചും വ്യ​ക്തി​പ​ര​മാ​യ അ​ന്ത​സ് ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ഇ​ത്ര​യും കാ​ലം പേ​ര് വെ​ളി​പ്പെ​ടു​ത്താ​തി​രു​ന്ന​ത്. പ​രാ​തി ന​ൽ​കി​യ ആ​റ് ഇ​ര​ക​ളി​ൽ ഒ​രാ​ൾ ഞാ​നാ​ണ്. ഞ​ങ്ങ​ളു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും വി​നേ​ഷ് പ​റ​ഞ്ഞു.

കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ യു​പി​യി​ലെ ഗോ​ണ്ട​യി​ൽ ഡ​ബ്ല്യുഎ​ഫ്ഐ റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റു​ക​ളും ട്ര​യ​ൽ​സു​ക​ളും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​റ​ന്നു​പ​റ​ച്ചി​ലി​ന് നി​ർ​ബ​ന്ധി​ത​യാ​യ​ത്. ബ്രി​ജ് ഭൂ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​കാ​ര്യ കോ​ള​ജി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും സ്പോ​ർ​ട്‌​സ് മ​ന്ത്രാ​ല​യ​വും സ​ർ​ക്കാ​രും വെ​റും കാ​ഴ്ച്ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്നും താ​രം കു​റ്റ​പ്പെ​ടു​ത്തി. എ​ല്ലാ താ​ര​ങ്ങ​ൾ​ക്കും തു​ല്യ​മാ​യ അ​വ​സ​രം ല​ഭി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും വി​നേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : sexual harassment vinesh phogat brij bhushan

Recent News

Corehub Up