ന്യൂഡൽഹി: അംബേദ്കർ സർവകലാശാല വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. കാഷ്മീരി ഗേറ്റ് ക്യാമ്പസിലെ 25 അംഗ കൗൺസിലിൽ 13 സീറ്റിൽ എസ്എഫ്ഐ വിജയിച്ചു.
കരംപുര ക്യാമ്പസിൽ മത്സരിച്ച ഏഴു സീറ്റുകളിൽ അഞ്ച് എണ്ണത്തിലും വിജയിച്ചപ്പോൾ ലോധി റോഡ് ക്യാമ്പസിലെ നാലു സീറ്റുകളിൽ മൂന്നും എസ്എഫ്ഐ കരസ്ഥമാക്കി. ആകെ 21 സീറ്റുകൾ നേടിയാണ് എബിവിപി, എഐഎസ്എ ഉൾപ്പെടെയുള്ള സംഘടനകളെ പിന്നിലാക്കി എസ്എഫ്ഐ വിജയക്കൊടി പാറിച്ചത്.
അംബേദ്കർ സർവകലാശാലയിൽ 2018 ൽ തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ എസ്എഫ്ഐ മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. വിജയികളെ എസ്എഫ്ഐ നേതൃത്വം അഭിനന്ദിച്ചു.