x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധം; നി​ർ​ദേ​ശ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ


Published: May 14, 2026 09:10 PM IST | Updated: May 14, 2026 09:10 PM IST

കോ​ൽ​ക്ക​ത്ത: സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​ർ. സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലും സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലും വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ആ​റ് ഖ​ണ്ഡി​ക​ക​ളാ​ണ് ആ​ല​പി​ക്കാ​ൻ നി​ർ​ദേ​ശ​മു​ള്ള​ത്. ദി​വ​സ​വും രാ​വി​ലെ​യു​ള്ള ദേ​ശീ​യ​ഗീ​താ​ലാ​പ​ന​ത്തി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​നും സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളി​ലും വ​ന്ദേ​മാ​ത​രം പ്രാ​ർ​ഥ​നാ​ഗാ​ന​മാ​യി ആ​ല​പി​ക്കും. താ​ൻ ഇ​ന്ന് ന​ബ​ന്ന​യി​ൽ പോ​യി അ​വ​രെ കാ​ര്യം ധ​രി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Vande Mataram west bengal suvendu adhikari bjp

Recent News

Corehub Up