x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി; ആ​റ് പാ​ക്ക് പൗ​ര​ന്മാ​ർ​ക്ക് 20 വ​ർ​ഷം ത​ട​വ്


Published: April 25, 2026 04:05 AM IST | Updated: April 25, 2026 04:05 AM IST

ഭു​ജ്: മ​യ​ക്കു​മ​രു​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ആ​റ് പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​രെ ശി​ക്ഷി​ച്ചു. ഏ​ക​ദേ​ശം 384 കോ​ടി​രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഹെ​റോ​യി​നാ​ണ് പ്ര​തി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്തി​യ​ത്.

കേ​സി​ൽ ആ​റ് പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ​ക്കും 20 വ​ർ​ഷം വീ​തം ത​ട​വു​ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്. 2021 ഡി​സം​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഭു​ജി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണു പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ വി​ധി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലാ​ണ് പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് ഇ​ന്ത്യ​ൻ തീ​ര​ത്ത് എ​ത്തി​ച്ച​ത്. കോ​സ്റ്റ്ഗാ​ർ​ഡും ഗു​ജ​റാ​ത്ത് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡും സം​യു​ക്ത​യാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Pakistani sentenced prison smuggling methamphetamine India drugs

Recent News

Corehub Up