x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ൽ ആ​ടി​യു​ല​യു​ന്നു; സു​ഖേ​ന്ദു ശേ​ഖ​ർ റോ​യ് എംപി പാ​ർ​ട്ടി വി​ട്ടു


Published: June 8, 2026 01:31 PM IST | Updated: June 8, 2026 01:54 PM IST

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. മു​തി​ർ​ന്ന നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​ഖേ​ന്ദു ശേ​ഖ​ർ റോ​യ് പാ​ർ​ട്ടി വി​ട്ടു. തൃ​ണ​മൂ​ൽ അ​ധ്യ​ക്ഷ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സു​ഖേ​ന്ദു ശേ​ഖ​റി​ന്‍റെ രാ​ജി.

അ​തി​നി​ടെ വി​മ​ത​എം​പി​മാ​ർ സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചു. വി​മ​ത​ർ ഉ​ട​ൻ ത​ന്നെ ലോ​ക്സ​ഭാ സ്പീ​ക്ക​റെ കാ​ണു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പാ​ർ​ട്ടി​യി​ലെ കൂ​ട്ട​രാ​ജി​യും ഭി​ന്ന​ത​യും പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്നാ​ണ് സൂ​ച​ന.

എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും പി​ന്നാ​ലെ ബം​ഗാ​ളി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ർ​ട്ടി വി​ടാ​ൻ നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം പി​ള​ർ​പ്പ് ഒ​ഴി​വാ​ക്കാ​ൻ മ​മ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം തു​ട​ങ്ങി.

Tags : sukhendu shekhar roy trinamool congress leave

Recent News

Corehub Up