x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹിതയായ മകൾക്കും ആശ്രിതനിയമനം ബാധകമെന്ന് സുപ്രീംകോടതി


Published: June 3, 2026 01:12 AM IST | Updated: June 3, 2026 01:12 AM IST

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹി​ത​യാ​യി എ​ന്ന കാ​ര​ണ​ത്താ​ൽ ആ​ശ്രി​ത നി​യ​മ​ന​ത്തി​ൽ​നി​ന്ന് യോ​ഗ്യ​ത​യു​ള്ള മ​ക​ളെ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ആ​ശ്രി​ത നി​യ​മ​ന​ത്തി​നു​ള്ള "കു​ടും​ബം' എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ൾ ഉ​ൾ​പ്പെ​ടി​ല്ലെ​ന്ന അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

വി​വാ​ഹി​ത​യാ​യി എ​ന്ന​ത് യോ​ഗ്യ​ത​യു​ള്ള മ​ക​ൾ​ക്ക് ആ​ശ്രി​ത നി​യ​മ​നം നി​ഷേ​ധി​ക്കു​ന്ന​തി​നു​ള്ള സാ​ധു​വാ​യ കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന ബോം​ബെ, ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​ക​ളു​ടെ വി​ധി​ക​ൾ ശ​രി​വ​യ്ക്കു​ന്ന​താ​യി ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, അ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വി​വാ​ഹി​ത​രാ​യ ആ​ണ്‍​മ​ക്ക​ൾ​ക്കി​ല്ലാ​ത്ത ഇ​ത്ത​രം വി​വേ​ച​ന​ങ്ങ​ൾ പെ​ണ്‍​മ​ക്ക​ൾ​ക്കു​മേ​ൽ മാ​ത്രം ചു​മ​ത്താ​ൻ സാ​ധി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലെ സിം​ഗി​ൾ ബെ​ഞ്ച് ജ​ഡ്ജി ന​ൽ​കി​യ റ​ഫ​റ​ൻ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്.

വി​വാ​ഹി​ത​യാ​ണെ​ങ്കി​ലും സ്വ​ന്തം കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചു ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ സ​ഹോ​ദ​രി​യെ പ​രി​ച​രി​ക്കു​ക​യും അ​മ്മ​യോ​ടൊ​പ്പം റേ​ഷ​ൻ ക​ട ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്ന ഒ​രു യു​വ​തി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് കേ​സി​ന് അ​ടി​സ്ഥാ​നം.

അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സി​നാ​യി ഇ​വ​ർ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ളെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ 2019ലെ ​ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് യു​വ​തി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല വി​ധി നേ​ടി​യ​ത്.

Tags : Supreme Court dependent designation married daughters

Recent News

Corehub Up