x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​സി​എ​സ് മ​ത​പീ​ഡ​ന​ക്കേ​സ്: പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നാ​സി​ക് കോ​ട​തി ത​ള്ളി


Published: April 22, 2026 08:59 PM IST | Updated: April 22, 2026 08:59 PM IST

നാ​സി​ക്: ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ മ​ത​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും മ​തം മാ​റ്റ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്ന പ​രാ​തി​യി​ൽ പ്ര​തി​യാ​യ ഡാ​നി​ഷ് ഇ​ജാ​സ് ഷെ​യ്ഖി​ന് കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം നി​ഷേ​ധി​ച്ചു. നാ​സി​ക് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി വി.​വി. ക​ഥാ​രെ​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. മ​റ്റൊ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ നി​ല​വി​ൽ നാ​സി​ക് സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

പ്ര​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പ്ര​വ​ർ​ത്തി​ക​ൾ സ​മൂ​ഹ​ത്തി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​നഃ​പൂ​ർ​വ്വം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​തി ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ക്ര​മ​സ​മാ​ധാ​ന നി​ല​യെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​യ​തി​നാ​ൽ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും അ​ന്വേ​ഷ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്താ​നും കാ​ര​ണ​മാ​കു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

 

 

Tags : TCS Nashik Latest News

Recent News

Corehub Up