x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നേ​ഷ് ഫോ​ഗ​ട്ടി​ന് ഏ​ഷ്യ​ൻ ഗെ​യിം​സ് ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാം


Published: May 28, 2026 06:43 PM IST | Updated: May 28, 2026 10:00 PM IST

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് 2026-ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ റ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളെ​ച്ചൊ​ല്ലി ഫെ​ഡ​റേ​ഷ​നും പ്ര​മു​ഖ താ​ര​വും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​പോ​രാ​ട്ടം ഇ​തോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

പ​രി​ഷ്ക​രി​ച്ച യോ​ഗ്യ​താ ന​യം അ​നു​സ​രി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ടി​ന് ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ വി​നേ​ഷ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും, താ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​വി​ധി​ക്കെ​തി​രെ​യാ​ണ് ഇ​പ്പോ​ൾ ഫെ​ഡ​റേ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

Tags : Wrestling Federation of India Supreme Court Delhi High Court Latest News

Recent News

Corehub Up