ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച് വിജയ്. ഇടതുപാർട്ടികളും വിസികെയും ടിവികെയെ പിന്തുണയ്ക്കും. ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന നമ്പർ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) ഉറപ്പിച്ചു.
ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി വിജയ് ഇന്ന് വൈകീട്ട് ആറിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഇതിന് മുന്നോടിയായി പിന്തുണക്കുന്ന കക്ഷികൾ സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ട്.
ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഐ, സിപിഎം, വിസികെ പാർട്ടികളാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മൂന്നു പാർട്ടികൾക്കും രണ്ടു വീതം എംഎൽഎമാരുണ്ട്. ടിവികെയ്ക്ക് 107 എംഎൽഎമാരാണുള്ളത്.
അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഎം, സിപിഐ, വിസികെ കക്ഷികളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമായ 118ലെത്തും.
Tags : TVK VCK Left Support chief minister Tamilnadu