കാൺപുർ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂത്തേറ്റ് അന്പയർ മരിച്ചു, ഇരുപതോളം കളിക്കാർക്ക് പരിക്കേറ്റു.
കാണ്‍പുർ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ശുക്ലഗഞ്ചിലെ സപ്രു മൈതാനത്തുനടന്ന മത്സരത്തിലാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.
അന്പയറായിരുന്ന മണിക് ഗുപ്തയെയും കളിക്കാരെയും ഗ്രൗണ്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും തേനീച്ചക്കൂട്ടം കുത്തുകയായിരുന്നു.
Tags : cricket match Umpire dies stung by bees Unnao district