x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ല്‍ ഭ​ര​ണം മാ​റും; ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണ​ത്തി​ലെ​ത്തും: അ​മി​ത് ഷാ


Published: April 24, 2026 12:33 PM IST | Updated: April 24, 2026 05:22 PM IST

കോൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​സം​സ്ഥാ​ന​ത്തെ ആ​ദ്യ​ഘ​ട്ട പോ​ളിം​ഗ് ശ​ത​മാ​നം വ്യ​ക്ത​മാ​ക്കു​ന്ന​ത് ഭ​ര​ണ മാ​റ്റ​ത്തി​ന്‍റെ ശ​ക്ത​മാ​യ സൂ​ച​ന​യാ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഭ​യ​ത്തി​ൽ നി​ന്ന് വി​ശ്വാ​സ​ത്തി​ലേ​ക്കു​ള്ള മാ​റ്റ​മാ​ണ് ക​ണ്ട​ത്. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ജ​നം വ​ലി​യ ഉ​ത്സാ​ഹ​മാ​ണ് കാ​ട്ടി​യ​ത്. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രും. മ​മ​ത ബാ​ന​ർ​ജി​ക്ക് ഇ​നി നി​ല​നി​ൽ​പി​ല്ല.

ര​ണ്ടാം ഘ​ട്ട​ത്തി​ലും മി​ക​ച്ച പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തും ആ​ദ്യ​ഘ​ട്ട​ത്തി​ൽ 152 ൽ 110 ​സീ​റ്റു​ക​ളി​ല​ധി​കം ബി​ജെ​പി​ക്ക് കി​ട്ടും മ​മ​ത​യു​ടെ നു​ണ​ക​ൾ​ക്ക് ഇ​നി ആ​യു​സി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

സ്ത്രീ​സു​ര​ക്ഷ എ​ന്തെ​ന്ന് ഇ​നി ബം​ഗാ​ൾ തി​രി​ച്ച​റി​യും. മ​ണ്ണി​ന്‍റെ മ​ക​ൻ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കും ബം​ഗാ​ളി സം​സാ​രി​ക്കു​ന്ന ബം​ഗാ​ളി​ൽ നി​ന്നു​ള്ള​യാ​ളാ​കും മു​ഖ്യ​മ​ന്ത്രി. പ​തി​നാ​യി​രം കോ​ടി​രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് മ​മ​ത​യു​ടെ കാ​ല​ത്ത് ന​ട​ന്ന​ത്.

അ​ഴി​മ​തി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ടും നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രെ ത​ട​യും ഭൂ​മി കൈ​യേ​റ്റം ത​ട​യും ക​ട​ന്നു ചെ​ല്ലാ​ൻ ക​ഴി​യാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി ആ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ബം​ഗാ​ളി​ലു​മു​ള്ള​ത് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Tags : assembly election west bengal union home minister amit shah bjp

Recent News

Corehub Up