x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നംഗ സമിതിയുടെ രൂപീകരണത്തെ ചോദ്യംചെയ്ത് യശ്വന്ത് വർമ


Published: January 8, 2026 12:08 AM IST | Updated: January 8, 2026 12:09 AM IST

ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ർ​മ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ലോ​ക്സ​ഭാ സ്പീ​ക്ക​ർ നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ ചി​ല ബ​ല​ഹീ​ന​ത​ക​ളു​ണ്ടെ​ന്നും നി​ല​വി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ​മാ​ത്രം ഗു​രു​ത​ര​മാ​ണോ അ​തെ​ന്നും സു​പ്രീം​കോ​ട​തി.

ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ​നി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി​യ കേ​സി​ൽ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി യ​ശ്വ​ന്ത് വ​ർ​മ​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് 1968ലെ ​ജ​ഡ്ജ​സ് (എ​ൻ​ക്വ​യ​റി) നി​യ​മ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച മൂ​ന്നം​ഗ സ​മി​തി​യു​ടെ സാ​ധു​ത ചോ​ദ്യം​ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സ് രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും ന​ൽ​കി​യെ​ങ്കി​ലും രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ക​യോ ത​ള്ളു​ക​യോ ചെ​യ്യു​ന്ന​ത് കാ​ത്തു​നി​ൽ​ക്കാ​തെ ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഏ​ക​പ​ക്ഷീ​യ​മാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു​വെ​ന്നാ​ണ് ജ​സ്റ്റീ​സ് വ​ർ​മ​യു​ടെ ആ​രോ​പ​ണം.

രാ​ജ്യ​സ​ഭ ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ നി​യ​മ​ത്തി​ലെ ഈ ​വ്യ​വ​സ്ഥ ബാ​ധ​ക​മ​ല്ലെ​ന്നും ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. എന്നാൽ, ഓ​ഗ​സ്റ്റ് 11ന് ​രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പ്ര​മേ​യം നി​ര​സി​ച്ച​താ​യും ജ​സ്റ്റീ​സി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​കു​ൾ റോ​ഹ്ത​ഗി കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​സ​ഭ​യി​ൽ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​തു​കൊ​ണ്ട് ലോ​ക്സ​ഭ​യ്ക്ക് അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ചു​കൂ​ടേ എ​ന്നു കോ​ട​തി ചോ​ദി​ച്ചു. കേ​സി​ൽ ഇ​ന്നും വാ​ദം തു​ട​രും. അ​ന്വേ​ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തി​നു​മു​ന്പ് രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​നും ലോ​ക്സ​ഭാ സ്പീ​ക്ക​റും ത​മ്മി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ ജ​സ്റ്റീ​സ് വ​ർ​മ​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടോ എ​ന്ന വി​ഷ​യ​വും കോ​ട​തി പ​രി​ശോ​ധി​ക്കും.

Tags : Yashwant Verma Justice Yashwant Verma Supreme Court Impeachment

Recent News

Corehub Up