കേ​ര​ള​സ​മാ​ജം ക​വി​യ​ര​ങ്ങ് ജ​നു​വ​രി ആ​റി​ന്
Thursday, January 3, 2019 8:24 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജ​ത്തി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​വി​യ​ര​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി ആ​റി​നു രാ​വി​ലെ പ​ത്തി​ന് ഇ​ന്ദി​രാ​ന​ഗ​ർ കൈ​ര​ളീ​നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങ് പ്ര​ശ​സ്ത ക​വി വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗോ​വ​യി​ൽ നി​ന്നു​ള്ള ക​വ​യി​ത്രി രാ​ജേ​ശ്വ​രി​യും ബം​ഗ​ളൂ​രു​വി​ലെ മ​റ്റ് ക​വി​ക​ളും ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കേ​ര​ള​സ​മാ​ജം വൈ​സ് പ്ര​സി​ഡ​ൻ​റ് വി​ക്ര​മ​ൻ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9845222688, 9845263546