x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ടീം ​എം​പ​വ​ർ പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം ആ​വേ​ശോ​ജ്വ​ല​മാ​യി

ജോ​ർ​ജ് ഓ​ലി​ക്ക​ൽ
Published: April 30, 2026 03:15 PM IST | Updated: April 30, 2026 03:15 PM IST

ന്യൂ​യോ​ർ​ക്ക്: ടീം ​എം​പ​വ​ർ ലീ​ല മാ​രേ​ട്ട് പാ​ന​ലി​ന്‍റെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ആ​വേ​ശോ​ജ്വ​ല​മാ​യ ഉ​ദ്ഘാ​ട​ന​വും പ​ത്ര​സ​മ്മേ​ള​ന​വും ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​ട​ന്നു. കേ​ര​ള സെ​ന്‍റ​റി​ന്‍റെ പ്ര​സ്‌​ റൂ​മിൽ ചേ​ർന്ന പ​ത്ര​സ​മ്മേ​ള​ന​ത്തിൽ ലീ​ല മാ​രേ​ട്ട് അധ്യ​ക്ഷ​ത വ​ഹി​ച്ചു.

മുതിർന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ർ​ജ് ജോ​സ​ഫ്, ജോ​സ് കാ​ടാ​പ്പു​റം, ടാ​ജ് മാ​ത്യു (ഐപിസിഎ​ൻഎ) എന്നിവ​ർ സന്നി​ഹി​ത​രാ​യി​രുന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തിൽ ടീം ​എം​പ​വ​റി​ന്‍റ പ്ര​ക​ട​ന​പ​ത്രി​ക അ​വ​ത​രി​പ്പി​ച്ചു.

വ്യ​ക്ത​മാ​യ ദ​ർ​ശ​ന​വും ല​ക്ഷ്യ​ബോ​ധ​വുമാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യു​ടെ ഉ​ള്ള​ട​ക്കമെന്നും ​ക​ണ്‍​വ​ൻ​ഷ​നിൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​തെ ര​ണ്ടു വ​ർ​ഷം നീ​ളുന്ന ക​ർ​മ പ​രി​പാ​ടി​ക​ൾ അം​ഗ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ക​യും യു​വാ​ക്ക​ളെ​യും വ​നി​ത​ക​ളെ​യും മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​കോ​പി​പ്പി​ക്കു​മെന്നും പ്രസിഡന്‍റ് സ്ഥാനാർഥി ലീ​ല മാ​രേ​ട്ട് പറഞ്ഞു.

അ​തോ​ടൊ​പ്പം ഫൊ​ക്കാ​ന തു​ട​ങ്ങി വി​ജ​യം വ​രി​ച്ച മെ​ഡി​ക്കൽ പ്രി​വി​ലേ​ജ് കാ​ർ​ഡും നി​ർ​ധ​ര​രാ​യി​ട്ടു​ള്ള​വ​ർ​ക്കു​ള്ള ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ളും തു​ട​രു​മെന്നും ലീ​ല മാ​രേ​ട്ട് വ്യ​ക്ത​മാ​ക്കി

യു​വ​ത​ല​മു​റ​യിൽ നിന്നും ​മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ടന്നു വ​രു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​രു​ടെ കാ​മ്പ​യി​നു​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം നൽകു​ക​യും ചെയ്യുമെന്ന് ജ​ന​റൽ സെക്രട്ട​റി സ്ഥാ​നാ​ർഥി ജോ​ർ​ജ് ഒ​ലി​ക്കൽ പ​റ​ഞ്ഞു.

 

K-Rail Survey

അ​തോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലെ കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർന്ന് സെ​മി​നാ​റു​ക​ളും ജോ​ബ് ഫെ​യ​റു​ക​ളും സം​ഘ​ടി​പ്പി​ച്ച് തൊ​ഴിൽ രം​ഗ​ത്തെ പു​തി​യ സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീ​വി​ത സാ​യാ​ഹ്ന​ത്തിൽ ഒ​റ്റ​പ്പെ​ടുന്നവർക്ക് കൈ​ത്താ​ങ്ങും ക​രു​ത​ലും ക​രു​ണാ​പൂ​ർ​വ​മാ​യ പ​രി​ച​ര​ണ​വും സ​ഹാ​യ​ങ്ങ​ളും നൽകാ​നു​ള്ള പ​ദ്ധ​തി​ക​ൾ എ​കോ​പി​പ്പി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്കു​മെന്ന് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രേ​വ​തി പി​ള്ള ഉ​റ​പ്പു​നൽകി.

യു​വ​ജ​ന​ത​യെ ഫൊ​ക്കാ​ന​യ​ലേ​ക്ക് ആ​ക​ർ​ഷി​ക്കുന്നതി​നും നി​ല​നി​റു​ത്തുന്ന​തി​നും നി​ല​വി​ലു​ള്ള ഫോ​റ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തി റീ​ജീ​യണുക​ളിൽ കാ​യി​ക​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​മെന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലാ​ജി തോ​മ​സ്, ലി​ൻ​സ് ജോ​സ​ഫ്, മാ​ത്യു ചെ​റി​യാ​ൻ, നി​ജോ പു​ത്ത​ൻ​പു​ര​ക്കൽ എന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യി​ലെ ക​ലാ​സാം​സ്ക്കാ​രി​ക സാ​ഹി​ത്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കുന്നവ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ലാ​സ​ന്ധ്യ​ക​ളും സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ളും നാ​ട​കോ​ത്സ​വ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെന്നും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മു​ൻ​തൂ​ക്കം കൊ​ടു​ക്കു​മെന്നും സ്ഥാ​നാ​ർ​ഥി​ക​ളാ​യ ബ്രി​ജി​റ്റ് ജോ​ർ​ജ്, ഫാ​ൻ​സി​മോ​ൾ, ദേ​വ​സി പാ​ലാ​ട്ടി എന്നിവ​ർ പ​റ​ഞ്ഞു.

 

K-Rail Survey

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സി​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യാ​ളി​ക​ളു​ടെ കോ​ണ്‍​സി​ലേ​റ്റ് സംബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തിൽ പ​രി​ഹാ​രം കാ​ണു​വാ​ൻ ശ്ര​മി​ക്കു​മെന്ന് ഷാ​ജി സാ​മു​വൽ, റോ​ണി വ​റു​ഗീ​സ്, ഉ​ഷ ജോ​ർ​ജ്, ശോ​ശാ​മ്മ ആ​ൻ​ഡ്രു​സ് എന്നിവ​ർ ഉ​റ​പ്പു​നൽ​കി.

പ​ത്ര​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ചേ​ർന്ന് പൊ​തു​യോ​ഗ​ത്തിൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർഥി​യും കി​ക്കോ​ഫ് കോ​ഓർഡി​നേ​റ്റ​റു​മാ​യ ലാ​ജി തോ​മ​സ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.​ ടീം എം​പ​വ​ർ ലീ​ഡ​റും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ലീ​ല മാ​രേ​ട്ട് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

ന്യൂ​യോ​ർ​ക്ക്, ന്യൂ​ജ​ഴ്സി, പെ​ൻ​സിൽ​വേ​നി​യ, വാ​ഷിം​ഗ്ട​ണ്‍ റീ​ജി​യ​ണു​ക​ളി​ലെ അം​ഗ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും ഡെ​ലി​ഗേറ്റ്സി​ന്‍റെ​യും സ​ജീ​വ സാന്നിധ്യ​മു​ണ്ടാ​യി​രുന്ന സ​മ്മേ​ള​ന​ത്തിൽ അ​ല​ക്സ് എ​സ്ത​പ്പാ​ൻ (പ്ര​സി​ഡ​ന്‍റ് കേ​ര​ള സെ​ന്‍റ​ർ), ഹേ​മ​ച​ന്ദ്ര പ​ണി​ക്ക​ർ (പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യേ​ർ​ക്ക്), രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ്, ന്യൂ​യോ​ർ​ക്ക്, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), ബി​ജു ചാ​ക്കോ (പ്ര​സി​ഡ​ന്‍റ്, ഐഎംഎഎംഐ), മാ​ത്യൂ ചെ​റി​യാ​ൻ (പ്ര​സി​ഡ​ന്‍റ്, പിഎംഎ), റെ​ജി കു​ര്യ​ൻ (പ്ര​സി​ഡ​ന്‍റ്, കെ​സിഎഎ​ൻഎ), സു​ധ ക​ർ​ത്ത (പ​മ്പ), ജി​ബി മാ​ത്യൂ (ലിം​ക), ലൈ​സി അ​ല​ക്സ് (സെ​ക്ര​ട്ട​റി, സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), ലോ​റ​ൻ​സ് തോ​മ​സ് (ഫിമ) എന്നിവ​ർ ടീം ​എം​പ​വ​റി​ന് ആ​ശം​സ​ക​ൾ നേ​ർന്നും പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തും സം​സാ​രി​ച്ചു.

തു​ട​ർന്ന് ന​ടന്ന് ക​ലാ​സ​ന്ധ്യ​യിൽ ച​ന്ദ്രി​ക കു​റു​പ്പും ല​ക്ഷ്മി കു​റു​പ്പും ചി​ട്ട​പ്പെ​ടു​ത്തി​യ നൃ​ത്ത​ങ്ങ​ൾ നേ​ഹ നാ​യ​രും ഗൗ​രി നാ​യ​രും ചേ​ർന്ന് അവ​ത​രി​പ്പി​ച്ചു. ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ളു​മാ​യി തോ​മ​സ് സ​ക്ക​റി​യ (​സു​ജി​ത്ത് മൂ​ല​യിൽ), അഞ്ജന മൂ​ല​യിൽ, ഉ​ജ്വാ​ല മോ​സ​സ്‌​സ്, പ്രേം ​കൃ​ഷ്ണ എന്നി​വ​ർ ക​ലാ​സ​ന്ധ്യ​യെ മി​ക​വു​റ്റ​താ​ക്കി.

താ​രാ ഷാ​ജി എംസി​യാ​യി​രുന്നു. ജ​ന​റൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് ഓ​ലി​ക്കൽ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ വി​രുന്നോടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags : Fokana Team Empower Election Campaign Begins

Recent News

Corehub Up