x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്റ്റി​നി​ൽ അന്തരിച്ച ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ചൊ​വ്വാ​ഴ്ച ഹൂ​സ്റ്റ​ണി​ൽ

ജീ​മോ​ൻ റാ​ന്നി
Published: May 25, 2026 03:17 PM IST | Updated: May 25, 2026 03:41 PM IST

ഹൂ​സ്റ്റ​ൺ: കു​മ്പ​ളാം​പൊ​യ്ക കോ​ടി​യാ​ട്ട് ജോ​ർ​ജ്‌ മാ​ത്യു (അ​ച്ച​ൻ​കു​ഞ്ഞു - 73) ഓ​സ്റ്റി​നി​ൽ അ​ന്ത​രി​ച്ചു. 1972 മു​ത​ൽ 1987 വ​രെ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ർ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച പ​രേ​ത​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ 1997 വ​രെ ജോ​ലി ചെ​യ്തു.

1997 ൽ ​കു​ടും​ബ​സ​മേ​തം ഹൂ​സ്റ്റ​ണി​ൽ എ​ത്തി​യ ജോ​ർ​ജ്1997 മു​ത​ൽ 2015 വ​രെ സൗ​ത്ത് വെ​സ്റ്റ് ഓ​യി​ൽ ഫീ​ൽ​ഡി​ൽ ജോ​ലി ചെ​യ്തു. ഭാ​ര്യ: മ​റി​യാ​മ്മ മാ​ത്യു (വ​ട​ശ്ശേ​രി​ക്ക​ര ഇ​ട​ത്ത​റ ക​ല്ലു​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്). മ​ക്ക​ൾ : സ്വ​പ്‍​ന വ​ർ​ഗീ​സ് - പ്രി​ൻ​സ് വ​ർ​ഗീ​സ്‌ (ഹാ​ർ​ട്ട​ഫോ​ർ​ഡ് ക​ണ​ക്റ്റി​ക​ട്ട് ), ശോ​ഭ ഡേ​വി​ഡ് - ഡെ​നി​സ് ഡേ​വി​ഡ് (ഓ​സ്റ്റി​ൻ ). കൊ​ച്ചു​മ​ക്ക​ൾ : ഹാ​ന, ആ​രോ​ൺ, ജൂ​ഡാ.

സ​ഹോ​ദ​ര​ങ്ങ​ൾ: ഗ്രേ​സി വ​ട്ട​ക്കു​ന്നേ​ൽ (ഹൂ​സ്റ്റ​ൺ), കെ.​ജി. തോ​മ​സ് (കു​മ്പ​ളാം​പൊ​യ്ക), സാ​ലി ജെ​യിം​സ് (ഹൂ​സ്റ്റ​ൺ), പ​രേ​ത​നാ​യ ജോ​ർ​ജ്‌ വ​ർ​ഗീ​സ് (രാ​ജു) ഹൂ​സ്റ്റ​ൺ.

പൊ​തു​ദ​ർ​ശ​നം: മേ​യ് 26 ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്ക് ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (5810 Almeda Genoa Rd, Houston, TX 77048).

ദേ​വാ​ല​യ​ത്തി​ലെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ര​ണ്ടിന് മൃ​ത​ദേ​ഹം സെ​മി​ത്തേ​രി​യി​ലേ​ക്ക് കൊ​ണ്ട് പോ​കു​ന്ന​തും മൂ​ന്നിന് സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്. (South Park Funeral Home 1310 N Main St, Pearland, TX 77581).

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ലൈ​വ്സ്ട്രീം ലി​ങ്ക്. https://www.youtube.com/live/R-cS8CMnEHc.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - പ്രി​ൻ​സ് വ​ർ​ഗീ​സ്: 203 448 8613.

Tags : George Mathew funeral

Recent News

Corehub Up