x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ജോജി വർഗീസ്
Published: September 2, 2026 02:36 PM IST | Updated: September 2, 2026 02:36 PM IST

പരിപാടിയിൽ നിന്ന്

മി​ഷി​ഗ​ൺ: മി​ഷി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (എം​എം​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി. ശ​നി​യാ​ഴ്ച 11ന് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച് പാ​രി​ഷ്ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത്.

തോ​മ​സ് ജോ​ർ​ജി​ന്‍റെ (ചാ​ച്ചി) സ്വാ​ഗ​ത​ത്തോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ജെ​യ്സ് ക​ണ്ണ​ച്ചാ​ൻ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഓ​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളെ പ​റ്റി പു​തു ത​ല​മു​റ​യെ ഓ​ർ​മ​പ്പെ​ടു​ത്തി.

റ​വ. ജോ​സ് ത​റ​ക്ക​ൽ ആ​ശം​സ അ​ർ​പ്പി​ച്ചു. പ്രോ​ഗ്രാ​മി​ന്‍റെ സ്പോ​ൺ​സ​ർ ആ​യി​രു​ന്ന ജോ​ളി റി​യ​ൽ​റ്റ​ർ വി​വേ​ക് ജോ​ളി​യെ ​ബി​ജു നോ​ച്ച​യി​ൽ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ​വി​നോ​ദ് തോ​മ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey

തു​ട​ർ​ന്നും ന​ട​ക്കു​ന്ന എം​എം​എയു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ​ജോ​ജി വ​ർ​ഗീ​സ് എം​സി ആ​യി പ്ര​വ​ർ​ത്തി​ച്ചു. ഗാ​ർ​ഡ​ൻ ഫ്ര​ഷ് ക​ഫേ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

സ്നേ​ഹ​വും സൗ​ഹൃ​ദ​വും പ​ങ്കു​വെ​ച്ച് കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം നി​ര​വ​ധി പേ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പൂ​ക്ക​ള​മൊ​രു​ക്കി​യും ഓ​ണ​പ്പാ​ട്ടു​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചും ആ​ഘോ​ഷം കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കി.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത വി​വി​ധ പ​രി​പാ​ടി​ക​ൾ സ​ദ​സിന്‍റെ കൈ​യ​ടി നേ​ടി. മോ​ടൗ​ൺ ഡെ​ട്രോ​യി​ട്ടി​ന്‍റെ ചെ​ണ്ട​മേ​ളം പ്ര​ത്യേ​കം സ​ദ​സിന്‍റെ കൈ​യ​ടി നേ​ടി. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും എം​എം​എ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി​യോ​ടെ സ്മ​രി​ച്ചു.

ഒ​രു​മ​യും സ്നേ​ഹ​വും നി​റ​ഞ്ഞ ആ ​ഓ​ണ​ദി​നം, മി​ഷി​ഗ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മ​ന​സി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള മ​റ്റൊ​രു മ​നോ​ഹ​ര ഓ​ർ​മ​യാ​യി മാ​റി.

Tags : MichiganMalayaleeAssociation OnamCelebration

Recent News

Corehub Up