x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ് എ ​ഇ​ല​ക്ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

ഇടിക്കുള ജോസഫ്
Published: April 3, 2026 07:36 AM IST | Updated: April 3, 2026 07:36 AM IST

ന്യൂയോ​ർ​ക്ക്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (IOC) യു​എ​സ് എ ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ര​ളാ ഇ​ല​ക്ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ ക്യാ​മ്പ​യി​ൻ ചെ​യ​ർ​മാ​നും ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

മാ​വേ​ലി​ക്ക​ര​യി​ലെ യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി മു​ത്താ​ര രാ​ജ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു. ഏ​പ്രി​ൽ 9 ന് ​ന​ട​ക്കു​ന്ന കേ​ര​ളാ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള കോൺഗ്രസ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോൺഗ്രസ് എ​ന്ന ബാ​ന​റി​ൽ ഒ​ന്നി​ച്ചു ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ​ള​രെ ഊ​ർ​ജം ന​ൽ​കു​ന്നു​വെ​ന്ന് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല.

വ​ള​രെ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ യു​ഡി​എ​ഫി​ന് കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള​തെ​ന്നും, ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​ഫ് നേ​ടി​യ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്നും  ​ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ത​ന്‍റെ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ളാ ഘ​ട​കം പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തോ​ട് കൂ​ടി ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി, ഐ ​ഓ സി ​നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ ജോ​ർ​ജ് എ​ബ്ര​ഹാം, നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള, ട്രെ​ഷ​റ​ർ ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, മു​ൻ പ്ര​സി​ഡ​ന്റ് ലീ​ല മാ​രേ​ട്ട്, മു​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സ​ജി ക​രി​മ്പ​ന്നൂ​ർ, ത​മ്പി മാ​ത്യു, തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ, സ​ന്തോ​ഷ് കാ​പ്പി​ൽ, സ​ന്തോ​ഷ് നാ​യ​ർ, ജോ​സ് ചാ​രും​മൂ​ട്, സ​ന്തോ​ഷ് എ​ബ്ര​ഹാം,സെ​ക്ര​ട്ട​റി​മാ​രാ​യ കു​ര്യ​ൻ വ​ർ​ഗീ​സ്, സൈ​മ​ൺ വാ​ളാ​ച്ചേ​രി​ൽ,ജോ​ർ​ജ് ജെ ​കൊ​ട്ടു​കാ​പ്പ​ള്ളി,

ആ​ന്റോ ക​വ​ല​യ്ക്ക​ൽ,ട്രെ​ഷ​റ​ർ ഡോ. ​മാ​ത്യു വ​ർ​ഗീ​സ്,ജോ​യി​ന്റ് ട്ര​ഷ​റ​ർ മോ​ൻ​സി വ​ർ​ഗീ​സ്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ മാ​ത്യു വൈ​ര​മ​ൺ, റേ​ച്ച​ൽ വ​ർ​ഗീ​സ്, ശാ​ലു പു​ന്നൂ​സ്,ചെ​റി​യാ​ൻ കോ​ശി, സൂ​സ​മ്മ ആ​ൻ​ഡ്രൂ​സ്,ഉ​ഷാ ജോ​ർ​ജ്,ജോ​ൺ വ​ർ​ഗീ​സ് കാ​ന​ഡ​യി​ൽ നി​ന്ന് പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് പോ​ൾ, റെ​നി​ൽ, അ​നൂ​പ് നാ​യ​ർ മി​ജി​ലേ​ഷ് വാ​ഴ​പ്പ​ള്ളി​ൽ എ ​ഖാ​ദ​ർ,ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്ന് ബി​നു, ടി​റ്റോ ന്യൂ ​ജേ​ഴ്‌​സി പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ർ​ജ്, ചെ​യ​ർ​മാ​ൻ ബി​ജു വ​ലി​യ​ക​ല്ലു​ങ്ക​ൽ, ജ​സ്റ്റി​ൻ ജേ​ക്ക​ബ് (ഹൂ​സ്റ്റ​ൺ) ജോ​ഫി ജേ​ക്ക​ബ്, മാ​ത്യു നൈ​നാ​ൻ (ഡാ​ള​സ്), എ​ലി​യാ​സ് പോ​ൾ, ഡാ​നി​യേ​ൽ, ചാ​ക്കോ കു​ര്യ​ൻ (ഫ്ലോ​റി​ഡ) വി​ഭാ ജോ​സ​ഫ് (അ​റ്റ്ലാ​ന്റ) ബൈ​ജു, സോ​ണി തോ​മ​സ്, അ​ജി കോ​ട്ടാ​യി​ൽ ബി​ജു കു​ര്യ​ൻ, എം ​വി ജോ​ർ​ജ്,ഷെ​റി​ൻ, സ​ജി, ജോ​ൺ വ​ർ​ഗീ​സ്,അ​ല​ൻ ജോ​ൺ, അ​ജ​യ് അ​ല​ക്സ്, ബേ​ബി ഫി​ലി​പ്പ്, ഷാ​ന്റി വ​ർ​ഗീ​സ്, സാം ​മ​ത്താ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ പി ​പി ചെ​റി​യാ​ൻ,എ ​സി ജോ​ർ​ജ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​നേ​കം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടീം ​യൂ ഡി ​എ​ഫി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

Tags : ioc usa Election Convention Chennithala

Recent News

Corehub Up