x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോർജ് വാഷിങ്ടൻ സർവകലാശാലയിലെ ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ ബഹുമതി നേടി ജോൺ ജോർജ് പാറേൽ

ഇടിക്കുള ജോ,സഫ്
Published: June 25, 2026 05:36 AM IST | Updated: June 25, 2026 05:36 AM IST

ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കി ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ വിദ്യാർത്യാഥിയായ ജോൺ ജോർജ് പാറേൽ.

സർവകലാശാലയുടെ 2026-ലെ മുഴുവൻ ബിരുദധാരികളായ വിദ്യാർഥികളിൽ നിന്ന്തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതികളിലൊന്നായ “ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ” പദവി ജോൺ ജോർജ് പാറേൽ നേടി. ഈ ബഹുമതിയുടെ ഭാഗമായി സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ മുഴുവൻ ബിരുദധാരികളെയും പ്രതിനിധീകരിച്ച് പ്രസംഗിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.

2026 അധ്യയന വർഷം മുതൽ അദ്ദേഹം അതേ സർവകലാശാലയിൽ മെഡിക്കൽ പഠനം ആരംഭിക്കും. ജോണിന്‍റെ ഈ നേട്ടം അദ്ദേഹത്തിന്‍റെ അക്കാദമിക് മികവിന്‍റെ തുടർച്ചയാണ്. പാം ബീച്ച് കൗണ്ടിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സൺകോസ്റ്റ് കമ്മ്യൂണിറ്റി ഹൈസ്കൂളിന്‍റെ 2023-ലെ വാലെഡിക്ടോറിയൻ ആയിരുന്നു ജോൺ ജോർജ് പാറേൽ.

സ്കൂൾ തലത്തിൽ വാലെഡിക്ടോറിയൻ ബഹുമതി നേടിയതിനു പിന്നാലെ സർവകലാശാല തലത്തിൽ ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ പദവിയും കരസ്ഥമാക്കിയതോടെ അദ്ദേഹത്തിന്റെ അസാധാരണമായ അക്കാദമിക മികവ് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.ഈ കുടുംബത്തിന്‍റെ അക്കാദമിക് പാരമ്പര്യവും ശ്രദ്ധേയമാണ്.

K-Rail Survey

Tags : John George Parel Distinguished Scholar Washington University

Recent News

Corehub Up