x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ കാ​മു​കി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി ന​ൽ​കി ഇ​ന്ത്യ​യി​ലേ​ക്ക് ക​ടന്നു​; കൊ​ല​ക്കേ​സ് പ്ര​തി  അ​ർ​ജു​ൻ ശ​ർ​മ്മ​ പി​ടി​യി​ൽ

​പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 30, 2026 07:55 AM IST | Updated: August 30, 2026 07:55 AM IST

അ​ർ​ജു​ൻ ശ​ർ​മ്മ

മേ​രി​ലാ​ൻ​ഡ്: മു​ൻ കാ​മു​കി​യെ കാ​ണാ​താ​യെ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന യു​വാ​വ് കൊ​ല​ക്കേ​സി​ൽ  പി​ടി​യി​ലാ​യ​താ​യി ഹോ​വാ​ർ​ഡ് കൗ​ണ്ടി പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ളം​ബി​യ സ്വ​ദേ​ശി​യാ​യ അ​ർ​ജു​ൻ ശ​ർ​മ്മ (26)യാ​ണ് ഇ​ന്ത്യ​ൻ അ​ധി​കൃ​ത​രു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

എ​ലി​ക്കോ​ട്ട് സി​റ്റി സ്വ​ദേ​ശി​നി​യാ​യ നി​കി​ത ഗോ​ദി​ശാ​ല (27)യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ർ​ജു​ൻ ശ​ർ​മ്മ​യെ പോ​ലീ​സ് പ്ര​തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ജ​നു​വ​രി​യി​ൽ നി​കി​ത​യെ കാ​ണാ​നി​ല്ലെ​ന്ന് അ​ർ​ജു​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പു​തു​വ​ത്സ​ര​ത്ത​ലേ​ന്നാ​ണ് നി​കി​ത​യെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പ​രാ​തി ന​ൽ​കി​യ അ​തേ ദി​വ​സം ത​ന്നെ അ​ർ​ജു​ൻ ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​മാ​ർ​ഗം പോ​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് നി​കി​ത​യു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ജു​നെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​നു​വ​രി 3ന് ​അ​ർ​ജു​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​കി​ത​യെ നി​ര​വ​ധി കു​ത്തേ​റ്റ മു​റി​വു​ക​ളോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ർ​ജു​ൻ ഇ​ന്ത്യ​യി​ലേ​ക്ക് പോ​യ​തി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​ക​വു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം ശ​ക്ത​മാ​യ​തെ​ന്ന് ഹോ​വാ​ർ​ഡ് കൗ​ണ്ടി പോ​ലീ​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നി​കി​ത​യെ കാ​ണാ​താ​യ​താ​യി അ​ർ​ജു​ൻ ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത് എ​ന്തി​നാ​ണെ​ന്നും കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നും ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ത​നി​ക്ക് സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നാ​യി​രി​ക്കാം പ​രാ​തി ന​ൽ​കി​യ​തെ​ന്ന സാ​ധ്യ​ത പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ലെ​ങ്കി​ലും, ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ഇ​ന്ത്യ​യി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള അ​ർ​ജു​ൻ ശ​ർ​മ്മ​യെ മേ​രി​ലാ​ൻ​ഡി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് നി​ല​വി​ൽ വ്യ​ക്ത​മാ​യ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

 

Tags : Deepika DeepikaNewspaper BreakingNews Murder case accused Arjun Sharma

Recent News

Corehub Up