x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ​യി​ൽ വി​മാ​ന​ത്തിന്‍റെ ട​യ​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു; അ​ടി​യ​ന്ത​ര​മാ​യി യാ​ത്ര​ക്കാ​രെ മാ​റ്റി

പി .പി. ചെ​റി​യാ​ൻ
Published: August 30, 2026 07:43 AM IST | Updated: August 30, 2026 07:43 AM IST

ഷി​ക്കാ​ഗോ ഒ​ഹെ​യ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഒ​ഹെ​യ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക് ഓ​ഫി​നാ​യി റ​ൺ​വേ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന്‍റെ ര​ണ്ട് ട​യ​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ ഷാ​ർ​ല​റ്റി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ബോ​യി​ങ് 737 (ഫ്ലൈ​റ്റ് 3280) വി​മാ​ന​ത്തി​ന്‍റെ ട​യ​റു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി ബ​സു​ക​ളി​ൽ ടെ​ർ​മി​ന​ലി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി മാ​റ്റി. തു​ട​ർ​ന്ന് മ​റ്റൊ​രു വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചത്.

 സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.​​ഈ മാ​സം മാ​ത്രം ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന അ​ഞ്ചാ​മ​ത്തെ ട​യ​ർ അ​പ​ക​ട​മാ​ണി​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (FAA) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Aircraft tires burst in Chicago

Recent News

Corehub Up