x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യോമാതിർത്തി ലംഘിക്കുന്ന ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും നേരിൽ കാണാതെ തന്നെ വെടിവെച്ചിടാൻ പോളണ്ട്; ചരിത്രപരമായ നിയമഭേദഗതിയുമായി ആദ്യ നാറ്റോ രാജ്യം

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 1, 2026 06:37 AM IST | Updated: October 1, 2026 06:37 AM IST

പ്രതീകാത്മക ചിത്രം

വാ​ഴ്‌​സോ: റ​ഷ്യ​യി​ൽ നി​ന്നു​ള്ള വ്യോ​മാ​ക്ര​മ​ണ ഭീ​ഷ​ണി​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​യു​ധ ഉ​പ​യോ​ഗ ച​ട്ട​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക ഭേ​ദ​ഗ​തി​യു​മാ​യി പോ​ള​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ക്കു​ന്ന സം​ശ​യാ​സ്പ​ദ​മാ​യ ഡ്രോ​ണു​ക​ൾ, മി​സൈ​ലു​ക​ൾ, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ എ​ന്നി​വ പൈ​ല​റ്റു​മാ​ർ നേ​രി​ൽ ക​ണ്ട് തി​രി​ച്ച​റി​യേ​ണ്ട​തി​ല്ലാ​തെ ത​ന്നെ മി​സൈ​ൽ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ നി​യ​മ​മാ​ണ് പോ​ള​ണ്ട് ന​ട​പ്പാ​ക്കു​ന്ന​ത്. സ​മാ​ധാ​ന​കാ​ല​ത്ത് ഇ​ത്ത​രം അ​ധി​കാ​രം സൈ​ന്യ​ത്തി​ന് ന​ൽ​കു​ന്ന ആ​ദ്യ നാ​റ്റോ രാ​ജ്യ​മാ​യി ഇ​തോ​ടെ പോ​ള​ണ്ട് മാ​റും.

പോ​ള​ണ്ട് ഉ​പ​പ്ര​തി​രോ​ധ മ​ന്ത്രി സെ​സാ​രി ടോം​ചി​ക് ആ​ണ് പു​തി​യ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ പു​തി​യ ച​ട്ട​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തു​വ​രെ സ​മാ​ധാ​ന​കാ​ല​ത്ത് ഒ​രു വി​മാ​ന​ത്തെ​യോ പ​റ​ക്കു​ന്ന വ​സ്തു​വി​നെ​യോ ശ​ത്രു​വാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ വ്യോ​മ​സേ​നാ പൈ​ല​റ്റി​ന്‍റെ നേ​രി​ട്ടു​ള്ള കാ​ഴ്ച നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ ഈ ​നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കും. പ​ക​രം ‘പോ​സി​റ്റീ​വ് ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ’ വ​ഴി ഭീ​ഷ​ണി സ്ഥി​രീ​ക​രി​ച്ചാ​ൽ മ​തി​യാ​കും.

ഒ​ബ്ജ​ക്റ്റി​ന്‍റെ സ​ഞ്ചാ​ര​ദി​ശ, വേ​ഗ​ത, പോ​ളി​ഷ് വ്യോ​മാ​തി​ർ​ത്തി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പാ​ത തു​ട​ങ്ങി​യ റ​ഡാ​ർ വി​വ​ര​ങ്ങ​ൾ​ക്കൊ​പ്പം തി​രി​ച്ച​റി​യ​ൽ സി​ഗ്ന​ലു​ക​ൾ, ട്രാ​ൻ​സ്‌​പോ​ണ്ട​ർ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും ഭീ​ഷ​ണി വി​ല​യി​രു​ത്തു​ക. ഭീ​ഷ​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചാ​ൽ പൈ​ല​റ്റി​നോ ക​ൺ​ട്രോ​ൾ റൂം ​ക​മാ​ൻ​ഡ​ർ​ക്കോ വെ​ടി​വ​ച്ചി​ടാ​നു​ള്ള അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാം.

അ​തി​വേ​ഗ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും​

യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ റ​ഷ്യ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​തി​വേ​ഗ ജെ​റ്റ്-​പ്രൊ​പ്പ​ൽ​ഡ് ഡ്രോ​ണു​ക​ളും ക്രൂ​യി​സ് മി​സൈ​ലു​ക​ളും വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ക​രി​ക്കാ​ൻ വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. പൈ​ല​റ്റു​മാ​ർ നേ​രി​ട്ട് എ​ത്തി ല​ക്ഷ്യം സ്ഥി​രീ​ക​രി​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​മെ​ന്നാ​ണ് പോ​ള​ണ്ടി​ന്‍റെ വി​ല​യി​രു​ത്ത​ൽ.‘​റ​ഷ്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ നി​ഷ്ക്രി​യ​രാ​യി നോ​ക്കി​നി​ൽ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല. ഈ ​വെ​ല്ലു​വി​ളി​ക​ൾ ഭാ​വി​യി​ൽ കൂ​ടു​ത​ൽ വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത’– ഉ​പ​പ്ര​തി​രോ​ധ മ​ന്ത്രി സെ​സാ​രി ടോം​ചി​ക് പ​റ​ഞ്ഞു.

സ​മാ​ധാ​ന​കാ​ല​ത്തും വെ​ടി​വ​യ്ക്കാ​ൻ അ​ധി​കാ​രം​

യു​ദ്ധ​കാ​ല​ത്തോ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ നി​ല​നി​ൽ​ക്കു​മ്പോ​ഴോ മാ​ത്രം സേ​ന​യ്ക്ക് ന​ൽ​കി​യി​രു​ന്ന ഇ​ത്ത​രം അ​സാ​ധാ​ര​ണ അ​ധി​കാ​ര​ങ്ങ​ളാ​ണ് സ​മാ​ധാ​ന​കാ​ല​ത്തും പോ​ള​ണ്ട് ഇ​പ്പോ​ൾ സൈ​ന്യ​ത്തി​ന് ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം, സാ​ധാ​ര​ണ സി​വി​ലി​യ​ൻ വി​മാ​ന​ങ്ങ​ളെ അ​ബ​ദ്ധ​ത്തി​ൽ ല​ക്ഷ്യ​മി​ടാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.​

റ​ഷ്യ​യു​ടെ ക​ലി​നി​ൻ​ഗ്രാ​ഡ് അ​തി​ർ​ത്തി​യി​ൽ ടാ​ങ്ക് വേ​ലി​ക​ളും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പോ​ള​ണ്ട് നേ​ര​ത്തെ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ വ്യോ​മാ​തി​ർ​ത്തി​യി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കു​ന്ന​തോ​ടെ റ​ഷ്യ-​നാ​റ്റോ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ള​ണ്ടി​ന്‍റെ വ്യോ​മ​സു​ര​ക്ഷാ ന​യ​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ മാ​റ്റ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews Poland to shoot down enemy aircraft and drones violating its airspace

Recent News

Corehub Up