x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈജുവിന്‍റെ വീട് വിറ്റു; വാങ്ങിയത് മീഷോ സിഇഒ

വെബ്ഡെസ്ക്
Published: November 19, 2026 12:54 PM IST | Updated: November 19, 2026 12:54 PM IST

പ്രതീകാത്മക ചിത്രം

 

ഇന്ത്യൻ സ്റ്റാർട്ടപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ചയും വീഴ്ചയും ഒരേ കഥയിലാണ്. ഒരു കാലത്ത് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി വളർന്ന ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രന്‍റെ കുടുംബ സ്വത്ത് വിറ്റുപോയിരിക്കുന്നു. വാങ്ങിയത് രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഇ-കൊമേഴ്സ് കമ്പനിയായ മീഷോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ.വില 83.81 കോടി രൂപ.

ബെംഗളൂരുവിലെ ഏറ്റവും പ്രീമിയം റെസിഡൻഷ്യൽ ഏരിയയായ എപ്സിലോൺ റെസിഡൻഷ്യൽ വില്ലാസിലാണ് ഈ സ്വത്ത്. യെമലൂർ, പഴയ എയർപോർട്ട് റോഡിന് സമീപം. വ്യവസായ പ്രമുഖരും ടെക് കോടീശ്വരന്മാരും മാത്രം താമസിക്കുന്ന മേഖല.ആകെ 33,485 ചതുരശ്ര അടി വരുന്ന രണ്ട് പ്ലോട്ടുകളാണ് വിറ്റത്. ചതുരശ്ര അടിക്ക് ശരാശരി 25,029 രൂപ എന്ന നിരക്കിലാണ് ഇടപാട്.

ബൈജൂസിന്‍റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോൾ പാപ്പരത്ത നടപടികളിലാണ്. ബിസിസിഐക്ക് നൽകാനുള്ള 158.9 കോടി രൂപയുടെ കുടിശ്ശികയെ തുടർന്നാണ് 2024 ജൂലൈയിൽ കമ്പനി പാപ്പരത്ത നടപടികളിലേക്ക് പോയത്. ആ കടം തീർക്കാൻ സ്വരൂപിച്ച പണത്തിന് ഈ സ്വത്ത് ഈടായി നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.അതുകൊണ്ട് തന്നെ ആധാരത്തിൽ പ്രത്യേക നിബന്ധനകളുണ്ട്. ഈ സ്വത്ത് തങ്ങളുടെ സ്വയം സമ്പാദ്യമാണെന്നും, യാതൊരു കടബാധ്യതയോ, പാപ്പരത്ത നിയമത്തിലോ, കള്ളപ്പണം വെളുപ്പിക്കൽ കേസിലോ ഉൾപ്പെട്ടിട്ടില്ലെന്നും വിൽപ്പനക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

രണ്ട് കാലഘട്ടങ്ങൾ

ഒരു വശത്ത് ബൈജു രവീന്ദ്രൻ. കേരളത്തിൽ നിന്ന് ലോകം കീഴടക്കിയ സംരംഭകൻ. ഒരുകാലത്ത് 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഉടമ.മറുവശത്ത് വിദിത് ആത്രേ. 2015 ൽ ഐഐടി ഡൽഹിയിലെ സുഹൃത്ത് സഞ്ജീവ് ബർൺവാളിനൊപ്പം മീഷോ തുടങ്ങിയ സംരംഭകൻ. ചെറുകിട കച്ചവടക്കാരെ ഓൺലൈനിലെത്തിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായി മീഷോയെ മാറ്റി. ഐപിഒക്ക് ശേഷം വിദിത് ബില്യണയറായി മാറി.ഒരു സംരംഭകൻ വീഴുമ്പോൾ, മറ്റൊരു സംരംഭകൻ ഉയരുന്നു. അതാണ് സ്റ്റാർട്ടപ്പ് ലോകത്തിന്‍റെ യാഥാർത്ഥ്യം.83.81 കോടി രൂപയുടെ ഈ ഇടപാട് വെറുമൊരു റിയൽ എസ്റ്റേറ്റ് ഡീൽ മാത്രമല്ല. ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്ത് ഒരു കാലഘട്ടം അവസാനിച്ച്, മറ്റൊരു കാലഘട്ടം ആരംഭിക്കുന്നു എന്നതിന്‍റെ അടയാളമാണ്.

Tags : today story

Recent News

Corehub Up