അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 164 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 29 പന്തില്‍ 57 റണ്‍സെടുത്ത സൂര്യാന്‍ഷ് ഷെഡ്ജെയാണ് ടോപ് സ്കോറര്‍.
മാര്‍ക്കസ് സ്റ്റോയ്നിസ് 31 പന്തില്‍ 40 റണ്‍സടിച്ചപ്പോള്‍ മാര്‍ക്കോ യാന്സന് 11 പന്തില്‍ 20 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യ (രണ്ട്), പ്രഭ്സിമ്രാന് സിംഗ് (12), കൂപ്പര്‍ കനോലി (പൂജ്യം), ശ്രേയസ് അയ്യര്‍ (19), നേഹല്‍ വധേര (പൂജ്യം), സേവിയന്‍ ബാര്‍റ്റ്ലെറ്റ് (പൂജ്യം) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറിലെ അടിതെറ്റി. സിറാജ് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട പ്രിയാന്‍ഷ് ആര്യ(2) രണ്ടാം പന്തില്‍ വീണു. തൊട്ടടുത്ത പന്തില്‍ കൂപ്പര്‍ കൊണോലിയും മടങ്ങിയതോടെ പഞ്ചാബ് ഞെട്ടി.
പ്രഭ്സിമ്രാനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും പിടിച്ചു നിന്നെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താനായില്ല. ഗുജറാത്തിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലും മുഹമ്മദ് സിറാജ്, കഗിസോ റബാഡ എന്നിവര്‍ രണ്ടും റാഷിദ് ഖാന് ഒരു വിക്കറ്റും വീഴ്ത്തി.
Tags : ipl punjab kings gujarattitans