മുംബൈ: 2026 സീസണ് വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് (ഡബ്ല്യുപിഎല്‍) സീസണ് ജനുവരി ഒമ്പതിന് ആരംഭിക്കും.
സീസണിന്റെ ഉദ്ഘാടന മത്സരം നവി മുംബൈയിലാണ്. ഫെബ്രുവരി അഞ്ചിന് വഡോദരയിലാണ് ഫൈനല്‍. നവി മുംബൈ, വഡോദര എന്നിങ്ങനെ രണ്ട് നഗരങ്ങളിലായാണ് 2026 സീസണ് നടക്കുക.
നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് സീസണിന്റെ ഉദ്ഘാടനം. ഫൈനല്‍ അടക്കമുള്ള സെക്കന്‍ഡ് ലെഗ് വഡോദരയിലെ കോടമ്പി സ്റ്റേഡിയത്തിലാണ് അരങ്ങേറുക.
Tags : WPL women premier league T-20 Cricket