മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സീനിയര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി മുന്‍ താരം അജിത് അഗാര്‍ക്കര്‍ 2027വരെ തുടരും. 2027 ഏകദിന ലോകകപ്പ് വരെയായി ഒരു വര്‍ഷത്തേക്കുകൂടി അഗാര്‍ക്കറിന്റെ കാലാവധി ബിസിസിഐ നീട്ടി.
അഗാര്‍ക്കറിന്റെ കാലഘട്ടത്തില്‍ ഇന്ത്യ നാല് ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ചു. അതില്‍ മൂന്ന് എണ്ണം (2024, 2026 ഐസിസി ട്വന്റി-20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി) ഇന്ത്യ വിജയിച്ചു. 2023 ഏകദിന ലോകകപ്പിലാണ് ഇന്ത്യയുടെ ഏക ഫൈനല്‍ തോല്‍വി.