x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാറിന്‍റെ വിലവർധന; കു​ള​പ്പു​ള്ളി-​ഷൊ​ർ​ണൂ​ർ പാ​തനി​ർ​മാ​ണം തു​ട​രാ​നാ​വി​ല്ലെ​ന്ന് ക​രാ​റു​കാ​ർ


Published: June 23, 2026 01:16 AM IST | Updated: June 23, 2026 01:16 AM IST

ഷൊ​ർ​ണൂ​ർ: ടാ​റി​നു വി​ല വ​ർ​ധി​ച്ചു, കു​ള​പ്പു​ള്ളി-​ഷൊ​ർ​ണൂ​ർ പാ​ത നി​ർ​മാ​ണം തു​ട​രാ​നാ​വി​ല്ലെ​ന്ന് ക​രാ​റു​കാ​ർ. ടാ​റി​നു വി​ല വ​ർ​ധി​ച്ചെ​ന്ന് കാ​ണി​ച്ച് പൊ​തു​മ​രാ​മ​ത്തുവ​കു​പ്പി​ന് ക​ത്ത് ന​ൽ​കി​യ​തി​നുപി​ന്നാ​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഇ​വ​ർ നി​ർ​ത്തി.

കു​ള​പ്പു​ള്ളി-​ഷൊ​ർ​ണൂ​ർ ടൗ​ൺ-​എ​സ്എം​പി ക​വ​ല പാ​ത​യും പൊ​തു​വാ​ൾ ജം​ഗ്ഷ​ൻ-​കൊ​ച്ചി​ൻ പാ​ലം പാ​ത​യും നി​ർ​മാ​ണം പൂ​ർ​ണ​മാ​യും അ​വ​സാ​നി​ച്ച സ്ഥി​തി​യാ​ണ്.

അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണി​പ്പോ​ഴും അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത്. ര​ണ്ടി​ന്‍റേ​യും നി​ർ​മാ​ണം ര​ണ്ട് ക​രാ​റു​കാ​രാ​ണ് ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്.

ഇ​വ​ർ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​ത​വ​ണ ക​രാ​റി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. ര​ണ്ടു​പേ​രും കോ​ട​തി​യെ സ​മീ​പി​ച്ച് തു​ട​ർ​പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും നി​ർ​മാ​ണം ഇ​പ്പോ​ഴും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

ഒ​ടു​വി​ൽ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ വ​ഴി നി​ർ​ദേ​ശി​ച്ച നി​ർ​മാ​ണ​ത്തി​നു​ള്ള സ​മ​യ​വും​ക​ഴി​ഞ്ഞു.

ഇ​തി​നി​ടെ​യാ​ണ് ടാ​റി​ന് വി​ല​വ​ർ​ധി​ച്ച​തി​നാ​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച് ഇ​രു​വ​രും ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കു​ള​പ്പു​ള്ളി-​ഷൊ​ർ​ണൂ​ർ ടൗ​ൺ-​എ​സ്എം​പി ക​വ​ല പാ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ഇ​തു​വ​ഴി​യാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കേ​ണ്ട​ത്.

Tags : continue Nattuvishesham district news

Recent News

Corehub Up