Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPi

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തി​ന് സി​പി​ഐ​ക്ക് അ​ര്‍​ഹ​ത​യു​ണ്ട്: ഡി.​രാ​ജ

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തി​ന് സി​പി​ഐ​ക്ക് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. ഈ ​വി​ഷ​യം ഒ​രി​ക്ക​ലും അ​ട​ഞ്ഞ അ​ധ്യാ​യ​മ​ല്ലെ​ന്നും മു​ന്ന​ണി​ക്കു​ള്ളി​ൽ ച​ർ​ച്ച​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ അ​ന്തി​മ തീ​രു​മാ​ന​ത്തി​ൽ എ​ത്ത​ട്ടെ​യെ​ന്നാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്നും ഡി.​രാ​ജ വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച് സി​പി​എ​മ്മി​നോ​ട് യാ​തൊ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് സി​പി​ഐ.

പ​ദ​വി സം​ബ​ന്ധി​ച്ച ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സി​പി​ഐ നേ​ര​ത്തെ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. പ​ദ​വി സി​പി​ഐ ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും എ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രി​ഹാ​സ നി​ല​പാ​ടാ​ണോ സി​പി​എ​മ്മി​നു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​പി​ഐ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. സു​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Kerala

സി​പി​ഐ​യ്ക്ക് തി​രി​ച്ച​ടി; വ​ഴു​ത​ക്കാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബി​ജെ​പി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ വ​ഴു​ത​ക്കാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി രാ​ഹു​ല്‍ കു​മാ​ര്‍ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ നി​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എം​എ​ല്‍​എ​യി​ല്‍ നി​ന്നും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. എ​ഐ​വൈ​എ​ഫ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ് രാ​ഹു​ല്‍ കു​മാ​ര്‍.

രാ​ഹു​ലി​നെ കൂ​ടാ​തെ സി​പി​ഐ​യി​ല്‍ നി​ന്നും അ​ഞ്ച് പേ​ര്‍ കൂ​ടി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ര്‍​ട്ടി പ്ര​വേ​ശ​നം. വ​ഴു​ത​ക്കാ​ട് വാ​ര്‍​ഡി​ലെ നൂ​റോ​ളം സി​പി​ഐ അ​നു​ഭാ​വി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്നു.

Kerala

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​ഐ; എ​ൽ​ഡി​എ​ഫി​ൽ ത​ർ​ക്കം ക​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ​ച്ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തി​നാ​യി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ത്തി​ൽ നി​ന്ന് ഒ​രു കാ​ര​ണ​വ​ശാ​ലും പി​ന്നോ​ട്ട് പോ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ തീ​രു​മാ​നം. പാ​ർ​ട്ടി​യു​ടെ അ​ഭി​മാ​നം സി​പി​എ​മ്മി​ന് മു​ൻ​പി​ൽ പ​ണ​യം വെ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും, വി​ട്ടു​വീ​ഴ്ച ചെ​യ്ത് മു​ന്ന​ണി ഐ​ക്യം നി​ല​നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് സി​പി​ഐ വി​ല​യി​രു​ത്ത​ൽ.

പ്ര​തി​പ​ക്ഷ നി​ര​യി​ൽ എ​ൽ​ഡി​എ​ഫി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ത​ങ്ങ​ൾ​ക്ക് ഉ​പ​നേ​തൃ​പ​ദ​വി വേ​ണ​മെ​ന്ന ക​ടും​പി​ടി​ത്ത​ത്തി​ൽ ത​ന്നെ​യാ​ണ് സി​പി​ഐ. പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട പ​ദ​വി​യി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കു​ന്ന​ത് പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ ഈ ​പ​ദ​വി സി​പി​ഐ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സി​പി​എം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ട​തു​മു​ന്ന​ണി പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന കാ​ല​ത്തെ​ല്ലാം ഉ​പ​നേ​താ​വ് പ​ദ​വി വ​ഹി​ച്ചി​രു​ന്ന​ത് സി​പി​എം ത​ന്നെ​യാ​ണെ​ന്നു​ള്ള മു​ൻ​കാ​ല കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളാ​ണ് അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, മു​ന്ന​ണി​യി​ൽ ഔ​ദ്യോ​ഗി​ക ധാ​ര​ണ​യാ​കും മു​മ്പ് ഉ​പ​നേ​തൃ​പ​ദ​വി വേ​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ സി​പി​ഐ​ക്കു​ള്ളി​ൽ ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​മ​ർ​ഷ​മു​ണ്ട്. പ​ദ​വി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക് ആ​യി ഇ​രു​ന്ന് പ്ര​തി​ഷേ​ധം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ മു​ന്ന​ണി ഐ​ക്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ഉ​യ​രു​ന്നു​ണ്ട്. പ​ദ​വി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും മ​റ്റ് ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​നും സി​പി​ഐ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മു​ന്ന​ണി​യി​ൽ ഈ ​വി​ഷ​യം വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കും.

Kerala

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​നം സി​പി​എ​മ്മി​ന് ത​ന്നെ; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​നം ഉ​ണ്ടാ​യ കാ​ലം മു​ത​ൽ കൈ​വ​ശം വ​യ്ക്കു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വി​ഷ​മ​ക​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് സി​പി​ഐ​യു​ടെ പ്ര​തി​ക​ര​ണം.

ഇ​ട​തു​മു​ന്ന​ണി​യി​ൽ സി​പി​ഐ​യ്ക്ക് വേ​ണ്ട​ത് മാ​ന്യ​മാ​യ പ​ദ​വി​യാ​ണ്. കെ. ​രാ​ജ​നെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​ക്ക​ണം. ഇ​തി​ൽ വ്യ​ക്ത​ത​യി​ല്ലാ​തെ പാ‍​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം വി​ളി​ക്ക​രു​തെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ട്.

കെ.​എ​ൻ. ബാ​ല​ഗോ​പാ​ലാ​ണ് നി​ല​വി​ൽ പ്ര​തി​പ​ക്ഷ നി​ര​യി​ലെ ര​ണ്ടാ​മ​ൻ. ആ​ദ്യ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​തും ബാ​ല​ഗോ​പാ​ൽ ആ​യി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത കാ​ര്യം പോ​ലും സി​പി​ഐ​യോ​ട് ച​ർ​ച്ച ചെ​യ്തി​രു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഇ​ട​തു​മു​ന്ന​ണി​യി​ൽ ആ​വ​ശ്യ​പ്പെ​ടേ​ണ്ട കാ​ര്യം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​തി​നെ ക​ൺ​വീ​ന​ർ ത​ന്നെ നേ​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് സി​പി​എം യോ​ഗ​ങ്ങ​ളി​ലൊ​ന്നും ഇ​ത് ച​ർ​ച്ച​യാ​യ​തു​മി​ല്ല.

Kerala

ഇ​ഡി റെ​യ്ഡ് രാ​ഷ്‌ട്രീയ​പ്രേ​രി​തം: സി​പി​ഐ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ ക​​​​ന്പ​​​​നി​​​​യും എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വും ആ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വ​​​​സ​​​​തി​​​​ക​​​​ളി​​​​ൽ മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ​​​​ഡി ന​​​​ട​​​​ത്തു​​​​ന്ന റെ​​​​യ്ഡു​​​​ക​​​​ൾ തി​​​​ക​​​​ച്ചും രാ​​​​ഷ്‌ട്രീയ പ്രേ​​​​രി​​​​ത​​​​മാ​​​​ണെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ്.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ എ​​​​ന്തു​​​​കൊ​​​​ണ്ടു വൈ​​​​കു​​​​ന്നു എ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ചോ​​​​ദ്യം ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്ക് മു​​​​ന്പാ​​​​ണ് കേ​​​​ര​​​​ളം കേ​​​​ട്ട​​​​ത്.

ഇ​​​​ഡി ന​​​​ട​​​​ത്തു​​​​ന്ന ഈ ​​​​റെ​​​​യ്ഡു​​​​ക​​​​ൾ ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു. കേ​​​​ന്ദ്ര​​​​ത്തി​​​​ലെ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ രാ​​​​ഷ്ട്രീ​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​യി ഇ​​​​ഡി​​​​യെ ബി​​​​ജെ​​​​പി മാ​​​​റ്റു​​​​ന്നു​​​​വെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽനി​​​​ന്ന് അ​​​​ലി​​​​ഖേ​​​​ന്ത്യാ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം പി​​​​റ​​​​കോ​​​​ട്ടു പോ​​​​യോ എ​​​​ന്ന​​​​റി​​​​യാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് താ​​​​ൽ​​​​പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നു സി​​​​പി​​​​ഐ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

Kerala

പാര്‍ട്ടി അംഗമെന്ന ഔദാര്യം വേണ്ട; രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു: കെ കെ ശിവരാമൻ

കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ.കെ. ശിവരാമന്‍. തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.

"തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്', എന്നാണ് ശിവരാമന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്‍ത്തകള്‍ അവാസ്തവമാണെന്നും ശിവരാമന്‍ പറഞ്ഞു. പീരുമേട്ടിലെ പരാജയകാരണം സ്ഥാനാര്‍ഥി തന്നെയാണെന്നും ശിവരാമന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു പരസ്യപ്രതികരണം നടത്തിയതിന്‍റെ പേരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നുമായിരുന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട പരസ്യ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നടപടി.

പീരുമേട്ടിലെ സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയില്‍നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമന്‍ പരസ്യമായി പറഞ്ഞിരുന്നു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാര്‍ഥി. ശിവരാമന്‍റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.

Kerala

ചി​ഞ്ചു​റാ​ണി​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​കാ​നു​ള്ള യോ​ഗ്യ​ത പോ​ലു​മി​ല്ല; സി​പി​ഐ​യി​ൽ വി​മ​ർ​ശ​നം

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ സി​പി​ഐ നേ​തൃ​ത്വ​ത്തി​നെ​തി​രെ എ​റ​ണാ​കു​ളം ജി​ല്ലാ കൗ​ൺ​സി​ലി​ൽ വി​മ​ർ​ശ​നം. സി.​കെ.​ച​ന്ദ്ര​പ്പ​നു​ശേ​ഷം സി​പി​ഐ​യ്ക്ക് കൊ​ള്ളാ​വു​ന്ന സെ​ക്ര​ട്ട​റി​യി​ല്ലെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.

ചി​ഞ്ചു റാ​ണി​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​കാ​ൻ പോ​ലും യോ​ഗ്യ​ത​യി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. മ​ന്ത്രി​യാ​യ​ത് വി​ഭാ​ഗീ​യ​ത​യു​ടെ ഫ​ല​മാ​ണ്. സി​പി​ഐ സി​പി​എ​മ്മി​ന്‍റെ ബി ​ടീ​മാ​ണ്. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

പി​ണ​റാ​യി​ക്ക് ലാ​ളി​ത്യ​മി​ല്ല. തോ​ൽ​വി​യി​ലൂ​ടെ തെ​ളി​ഞ്ഞ​ത് ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ത​യാ​ണെ​ന്നു​മാ​ണ് വി​മ​ർ​ശ​നം. പി​ണ​റാ​യി പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത് തെ​റ്റാ​ണെ​ന്നും അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയിൽ വിമർശം

ഇടുക്കി: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം. ജില്ലാ സെക്രട്ടറി കെ. സലിം കുമാറിനെതിരേ അതിരൂക്ഷ വിമർശനവും ഉയർന്നു.

മണ്ഡലത്തിൽ വിജയിക്കുന്നതിന് പകരം പണമുണ്ടാക്കുന്നതിനായിരുന്നു സലിം കുമാറിന് താത്പര്യമെന്നും ഉയർന്നുവന്ന ആരോപണങ്ങൾ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ലെന്നും സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി.

സിപിഐ ജില്ലാ സെക്രട്ടറിയായി സലീം കുമാർ ചുമതലയേറ്റതിനുശേഷം നടത്തിയ ചില പ്രവർത്തനങ്ങൾ പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് വഴിവച്ചിരുന്നു. മുതിർന്ന നേതാക്കൾ പലരും പാർട്ടി വിടുന്നതിലേക്കോ നിർജീവമായി നിൽക്കുന്ന സാഹചര്യമടക്കം ഉണ്ടായി. ആ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ സലിം കുമാറിനെതിരേ കടുത്ത വിമർശനമുയർന്നത്.

പീരുമേട് മണ്ഡലത്തിലാണ് സലിം മത്സരിച്ചത്. എന്നാൽ, വിജയിക്കുന്നതിലായിരുന്നില്ല സലിം കുമാറിന് താത്പര്യമെന്നും പണമുണ്ടാക്കുന്നതിനായിരുന്നുവെന്നും വിമർശനമുയർന്നു.

Kerala

തെരഞ്ഞെടുപ്പിൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​ത്: കെ. ​രാ​ജ​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​ ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ൻ മ​ന്ത്രി കെ. ​രാ​ജ​ൻ. പ​രാ​ജ​യ​ത്തി​ൽ ഒ​രു ഏ​തെ​ങ്കി​ലും ഒ​രു വ്യ​ക്തി​യെ മാ​ത്രം വി​മ​ർ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

"കു​റ​ച്ച് ക​ഠി​ന​മേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ന്നെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത വി​ധ​ത്തി​ൽ ഇ​ട​തു​പ​ക്ഷം പു​റ​കോ​ട്ട് പോ​യി. പ​ക്ഷെ അ​ങ്ങ​നെ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഉ​ണ്ടാ​യെ​ന്ന് ക​രു​തി മു​ഴു​വ​ൻ ച​രി​ത്ര​വും അ​ങ്ങ​നെ​യാ​ണെ​ന്ന് ക​രു​തി​യി​രി​ക്ക​ല​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ ചു​മ​ത​ല.​ഇ​ത്ത​ര​ത്തി​ൽ ധാ​രാ​ള​മാ​യ അ​നു​ഭ​വ​ങ്ങ​ൾ നേ​ര​ത്തെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.'-​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും താ​ഴെ​യു​ള്ള ഘ​ട​കം മു​ത​ൽ സു​ധാ​ര്യ​മാ​യി മു​ൻ​വി​ധി​ക​ളി​ല്ലാ​തെ പ​രി​ശോ​ധി​ച്ച് തി​രു​ത്തും. തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വാ​കു​ന്ന​ത് പ്ര​തി​പ​ക്ഷ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടി​യ പാ​ർ​ട്ടി​യാ​യ സി​പി​എം ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

വി​ശാ​ല​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. അ​തി​നാ​ലാ​ണ് ഉ​പ​പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി​യ​ത്. ഇ​നി പാ​ർ​ലി​മെ​ന്‍റ​റി പാ‍​ർ​ട്ടി യോ​ഗം ചേ​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട മ​റ്റു ചു​മ​ത​ല​ക​ൾ തീ​രു​മാ​നി​ക്കും. അ​തി​ൽ ഉ​പ​നേ​തൃ സ്ഥാ​നം സി​പി​ഐ​ക്കാ​ണ് എ​ങ്കി​ൽ അ​പ്പോ​ൾ അ​ഭി​പ്രാ​യെ പ​റ​യു​മെ​ന്നും നി​ല​വി​ൽ താ​ൻ സി​പി​ഐ​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​ണെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

Kerala

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് വി​ട്ടൊ​രു ക​ളി​യി​ല്ല; ക​ടു​പ്പി​ച്ച് സി​പി​ഐ

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തി​നാ​യി ക​ടും​പി​ടു​ത്തം തു​ട​ർ​ന്ന് സി​പി​ഐ. പാ​ർ​ട്ടി​ക്ക് പൂ​ർ​ണ​മാ​യും അ​ർ​ഹ​ത​പ്പെ​ട്ട പ​ദ​വി​യാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ നി​ന്നും ഒ​ര​ടി പോ​ലും പി​ന്നോ​ട്ടി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

മു​ന്ന​ണി​ക്കു​ള്ളി​ൽ പ​ദ​വി​യെ​ച്ചൊ​ല്ലി ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​ഐ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​ത്. ഉ​പ​നേ​താ​വാ​യി ആ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന​തി​ൽ പാ​ർ​ട്ടി​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. എ​ൽ​ഡി​എ​ഫ് പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ സി​പി​എം ത​ന്നെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​തൃ​പ​ദ​വി​യും ഉ​പ​നേ​താ​വ് പ​ദ​വി​യും കൈ​വ​ശം വെ​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​ക്കു​റി അ​തി​ന് മാ​റ്റം വേ​ണം. ത​ങ്ങ​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ലെ മ​റ്റ് ക​ക്ഷി​ക​ൾ ത​ന്നെ പ​റ​യു​ന്നു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. അ​തേ​സ​മ​യം സ​തീ​ശ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം മു​ഴു​വ​നാ​യി ചൊ​ല്ലി​യ​തി​ലും അ​ദ്ദേ​ഹം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

Kerala

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ പു​റ​ത്താ​ക്ക​ണം: ബി​നോ​യ് വി​ശ്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ മു​​​ഖ്യ​​​ കാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​രീ​​​ക്ഷാ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യി​​​ൽ ക​​​രി​​​പു​​​ര​​​ണ്ടു നി​​​ൽ​​​ക്കു​​​ന്പോ​​​ഴും പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​ണ് ആ ’​​​സ്വ​​​യം സേ​​​വ​​​ക് മ​​​ന്ത്രി’ തി​​​ടു​​​ക്കം കൊ​​​ള്ളു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും മാ​​​ഫി​​​യ വാ​​​ഴ്ച​​​യ്ക്ക് ബി​​​ജെ​​​പി ഭ​​​ര​​​ണം ക​​​ള​​​മൊ​​​രു​​​ക്കി​​​യി​​​ട്ട് നാ​​​ളു​​​ക​​​ൾ ഏ​​​റെ​​​യാ​​​യി. 24 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ഴു​​​തി​​​യ നീ​​​റ്റ് പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കേ​​​ണ്ടി വ​​​ന്ന​​​ത് മാ​​​ഫി​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​ന്‍റെ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള 1.25 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​കേ​​​ണ്ടി വ​​​ന്നു.

റെ​​​യി​​​ൽ​​​വേ, ഐ​​​എ​​​സ്ആ​​​ർ​​​ഒ, അ​​​ക്കൗ​​​ണ്ട​​​ന്‍റ് ജ​​​ന​​​റ​​​ൽ, സി​​​എ​​​സ്ഐ​​​ആ​​​ർ തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ൽനി​​​ന്നും ഇ​​​ത്ത​​​രം അ​​​ഴി​​​മ​​​തി​​​ക്ക​​​ഥ​​​ക​​​ൾ രാ​​​ജ്യം കേ​​​ട്ട​​​താ​​​ണ്. അ​​​തി​​​ന്‍റെ​​​യെ​​​ല്ലാം മു​​​ന്പി​​​ൽ ക​​​ണ്ണ​​​ട​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സാ​​​രോ​​​പ​​​ദേ​​​ശ പ​​​ര​​​ന്പ​​​ര​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

Kerala

എ​ന്തു​കൊ​ണ്ട് വ​നി​താ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്തു​ന്നി​ല്ല: ആ​നി രാ​ജ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു​ള്ള ച​ർ​ച്ച​ക​ൾ പു​രു​ഷ​ന്മാ​രെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്ന് സി​പി​ഐ നേ​താ​വ് ആ​നി രാ​ജ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​യെ എ​ന്തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് പ​രി​ഗ​ണി​ക്കാ​ത്ത​തെ​ന്നും ആ​നി രാ​ജ ചോ​ദി​ച്ചു.

രാ​ഷ്ട്രീ​യ​ത്തി​ല്‍ പ​രി​ച​യ സ​മ്പ​ത്തു​ള്ള ഒ​ട്ടേ​റെ സ്ത്രീ​ക​ള്‍ വി​ജ​യി​ച്ച് വ​ന്നി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്. പു​രു​ഷ​ന്മാ​രെ മാ​ത്രം ചു​റ്റി​പ്പ​റ്റി ച​ര്‍​ച്ച ന​ട​ക്കു​മ്പോ​ഴാ​ണ് എ​ങ്ങും എ​ത്താ​ത്ത​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പു​രു​ഷ​ന്മാ​ർ​ക്കെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യാ​ക​ണം. രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞ​താ​ണ് വ​നി​താ മു​ഖ്യ​മ​ന്ത്രി വേ​ണ​മെ​ന്ന്. ഇ​ട​തു​പ​ക്ഷ​വും ഉ​യ​ര്‍​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ആ​നി രാ​ജ വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം വൈ​കി​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. എ​ത്ര​യും വേ​ഗം മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ച്ച് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ക എ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മാ​ണെ​ന്നും ആ​നി രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ആ​ശ സ​മ​ര​ക്കാ​ല​ത്ത് നേ​രി​ൽ​ക്ക​ണ്ടി​ട്ടും സ​ഹാ​യി​ച്ചി​ല്ല; ബി​നോ​യ് വി​ശ്വ​ത്തെ വി​മ​ർ​ശി​ച്ച് എ​സ്.​മി​നി

തി​രു​വ​ന​ന്ത​പു​രം: ആ​ശ​സ​മ​ര​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ച്ച​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​രി​ച്ച് കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ‌് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി.

ആ​ശ സ​മ​ര​ക്കാ​ല​ത്ത് നേ​രി​ൽ​ക്ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബി​നോ​യ് വി​ശ്വം സ​ഹാ​യി​ച്ചി​ല്ലെ​ന്ന് മി​നി പ​റ​ഞ്ഞു. സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നോ താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കാ​നോ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​നോ​യ് വി​ശ്വ​ത്തെ ക​ണ്ടി​രു​ന്ന​താ​യി മി​നി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ താ​ൻ നി​സ​ഹാ​യാ​വ​സ്ഥ​യി​ൽ ആ​ണെ​ന്നാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നു​ള്ള സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ചെ​യ്‌​തു​ത​ന്നി​ല്ലെ​ന്നും മി​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

തൊ​ഴി​ലാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ക​മ്യൂ​ണി​സ്റ്റ് പാ​ര​മ്പ​ര്യ​മ​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ജ​ന​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പാ​ണെ​ന്നും ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി മി​നി രം​ഗ​ത്തെ​ത്തി​യ​ത്.

National

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല; സി​പി​എ​മ്മി​ന് ഉ​റ​ച്ച മ​റു​പ​ടി​യു​മാ​യി ബി​നോ​യ് വി​ശ്വം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐ​ക്ക് ത​ന്നെ വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ​വി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ഉ​ന്ന​യി​ക്കു​ന്ന സാ​ങ്കേ​തി​ക വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സി​പി​ഐ​യു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും അ​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. പ​ദ​വി സം​ബ​ന്ധി​ച്ച് സി​പി​എം മു​ന്നോ​ട്ടു​വെ​ക്കു​ന്ന സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണം. മു​ന്ന​ണി മ​ര്യാ​ദ​ക​ൾ പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്ന സൂ​ച​ന​യും അ​ദ്ദേ​ഹം ന​ൽ​കി. താ​ൻ സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും, ഇ​ത്ത​രം സൈ​ബ​ർ നീ​ക്ക​ങ്ങ​ൾ പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രാ​ക​ണ​മെ​ന്ന​ത് സി​പി​എ​മ്മി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും, എ​ന്നാ​ൽ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​പി​ഐ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. "ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ണ് സി​പി​എം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ആ ​രീ​തി​ക​ളി​ൽ മാ​റ്റം വ​ര​ണം. ഫേ​സ്ബു​ക്കി​ൽ ചി​ല​ർ എ​ന്തെ​ങ്കി​ലും എ​ഴു​തി​യ​തു​കൊ​ണ്ട് സ്ഥാ​ന​ത്തു​നി​ന്ന് മാ​റു​ന്ന പ്ര​ശ്ന​മി​ല്ല." - ബി​നോ​യി വി​ശ്വം പ​റ​ഞ്ഞു.

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി: സി​പി​ഐ ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച ഉ​ണ്ടാ​യെ​ന്ന് വി​ല​യി​രു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ വി​ല​യി​രു​ത്ത​ലു​മാ​യി സി​പി​ഐ . സി​പി​ഐ ന​യ​ങ്ങ​ൾ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച ഉ​ണ്ടാ​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ.

ഇ​ട​ത് ന​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ്യ​തി​യാ​നം തോ​ൽ​വി​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നി​ർ​വാ​ഹ​ക സ​മി​തി​യി​ലും പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

പി​എം ശ്രീ, ​ഇ​ല​പ്പു​ള്ളി ബ്രൂ​വ​റി പ്ര​ശ്ന​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി പ​ല വി​ഷ​യ​ങ്ങ​ളി​ലും ശ​ക്ത​മാ​യി വി​യോ​ജി​പ്പ​റി​യി​ച്ചെ​ങ്കി​ലും പു​റ​ത്ത് ജ​ന​ങ്ങ​ൾ അ​റി​ഞ്ഞ​ത് പി​എം ശ്രീ​യും, ഇ​ല​പ്പു​ള്ളി​യും മാ​ത്ര​മാ​ണെ​ന്ന് നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം സി​പി​എം പ​ല തീ​രു​മാ​ന​ങ്ങ​ളും ഘ​ട​ക ക​ക്ഷി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി. സം​സ്ഥാ​ന​ത്തെ 24 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച സി​പി​ഐ​യ്ക്ക് എ​ട്ട് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്.

അ​ഡ്വ. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ (കാ​ഞ്ഞ​ങ്ങാ​ട്), മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (പ​ട്ടാ​മ്പി), കെ. ​രാ​ജ​ൻ (ഒ​ല്ലൂ​ർ), ഗീ​താ ഗോ​പി (നാ​ട്ടി​ക), കെ.​കെ. വ​ത്സ​രാ​ജ് (ക​യ്പ്പ​മം​ഗ​ലം), പി ​പ്ര​സാ​ദ് (ചേ​ർ​ത്ത​ല), സി ​അ​ജ​യ​പ്ര​സാ​ദ് (പു​ന​ലൂ​ർ), ജി ​ആ​ർ അ​നി​ൽ (നെ​ടു​മ​ങ്ങാ​ട്) എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

2021ൽ 17 ​സീ​റ്റു​ക​ളി​ലാ​ണ് പാ​ർ​ട്ടി വി​ജ​യി​ച്ചി​രു​ന്ന​ത്. ഇ​ക്കു​റി ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും മ​ത്സ​രി​ച്ച സി​പി​ഐ മ​ന്ത്രി​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ജ​യി​ച്ച​ത് സി​പി​ഐ​യ്ക്ക് ആ​ശ്വാ​സ​മാ​യി. സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന ച​ട​യ​മം​ഗ​ല​ത്ത് മ​ത്സ​രി​ച്ച മു​ൻ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മാ​ത്ര​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

National

മാ​ന്ത്രി​ക സം​ഖ്യ​യ്ക്ക​രി​കെ ടി​വി​കെ; വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യേ​റി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റി. ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ ഇ​ട​തു പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചു. സി​പി​ഐ ടി​വി​കെ​യ്ക്ക് പി​ന്തു​ണ​ക്ക​ത്ത് ന​ൽ​കി. ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്ക് തൊ​ഴി​ൽ വ​കു​പ്പ് ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ൽ ടി​വി​കെ നേ​താ​ക്ക​ൾ എ​ത്തി.

ഇ​തോ​ടെ 116 എ​ന്ന സം​ഖ്യ​യി​ലേ​ക്ക് ടി​വി​കെ എ​ത്തി. വി​സി​കെ​യു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​ർ കൂ​ടി പി​ന്തു​ണ​ച്ചാ​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​കും. വി​സി​കെ നേ​താ​വ് തി​രു​മാ​വ​ള​വ​ന് മ​ന്ത്രി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. വി​ജ​യ് ഇ​ന്ന് വീ​ണ്ടും ഗ​വ​ർ​ണ​റെ കാ​ണാ​ൻ ലോ​ക്ഭ​വ​നി​ൽ എ​ത്തും.

അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​ര്, രാ​ഷ്ട്ര​പ​തി ഭ​ര​ണം വ​രു​മോ എ​ന്നി​ങ്ങ​നെ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം കാ​ത്തി​രി​ക്കു​ക​യാ​ണ് ത​മി​ഴ​കം. വി​ജ​യ്ക്ക് ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ വാ​ർ​ത്താ​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. അ​തേ​സ​മ​യം ടി ​വി കെ​യ്ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നും 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യി​ല്ലാ​തെ സ്ഥി​ര​ത​യു​ള്ള സ​ർ​ക്കാ​ർ എ​ങ്ങ​നെ സാ​ധ്യ​മാ​കു​മെ​ന്നു​മാ​ണ് രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ ചോ​ദി​ച്ച​ത്.

വി​ജ​യ്ക്ക് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ഡി​എം​കെ പി​ന്തു​ണ​യോ​ടെ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​നു​ള്ള ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് പി​ന്നാ​ലെ സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കാ​ൻ ടി​വി​കെ​യ്ക്ക് ക​ഴി​ഞ്ഞെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

വി​സി​കെ കൂ​ടി അ​നു​കീ​ല തീ​രു​മാ​നം എ​ടു​ത്താ​ൽ 118 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ തൊ​ടാ​ൻ ടി​വി​കെ​യ്ക്ക് ക​ഴി​യും. നാ​ല് പാ​ർ​ട്ടി​ക​ൾ​ക്കും മ​ന്ത്രി​സ്ഥാ​ന​വും എ​ൻ​ഡി​എ ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​വി​ല്ലെ​ന്ന ഉ​റ​പ്പും ടി​വി​കെ നേ​താ​ക്ക​ൾ ന​ൽ​കും. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​യേ​ക്കും.

Kerala

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐ​യ്ക്ക് വേ​ണം; സാ​ങ്കേ​തി​ക​മാ​യ ത​ട​സ​ങ്ങ​ൾ പ്ര​ശ്ന​മ​ല്ല: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ​യി​ൽ നേ​തൃ​മാ​റ്റ​ത്തി​ന്‍റെ സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐ​ക്ക് വേ​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം ആ​വ​ശ്യ​പ്പെ​ട്ടു. സാ​ങ്കേ​തി​ക​മാ​യ ത​ട​സ​ങ്ങ​ൾ പ്ര​ശ്ന​മ​ല്ലെ​ന്നും മു​ൻ​പും ഇ​ത്ത​രം ത​ട​സ​ങ്ങ​ൾ നീ​ക്കി ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും വി​ജ​യി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. സ​മീ​പ​ന​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണോ എ​ന്ന ചോ​ദ്യ​ത്തോ​ട്, ര​ണ്ടും ര​ണ്ട് പാ​ർ​ട്ടി​ക​ൾ എ​ന്നാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ മ​റു​പ​ടി. പ്ര​തി​പ​ക്ഷ നേ​താ​വി​നെ സി​പി​എം തീ​രു​മാ​നി​ക്കും. ഇ​ട​ത് ന​യ​വ്യ​തി​യാ​ന​ങ്ങ​ൾ വ​ന്ന​പ്പോ​ൾ തി​രു​ത്തേ​ണ്ട ഘ​ട്ട​ങ്ങ​ളി​ൽ സി​പി​ഐ തി​രു​ത്തി​യി​ട്ടു​ണ്ട്.

എ​ല​പ്പു​ള്ളി ബ്രൂ​വ​റി, പി​എം​ശ്രീ മു​ത​ലാ​യ​വ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം ചൂ​ണ്ടി​ക്കാ​ട്ടി. സ​ഖാ​ക്ക​ൾ​ക്ക് തു​റ​ന്ന​ടി​ക്കാം എ​ന്ന എം​എ ബേ​ബി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ സി​പി​ഐ​യി​ൽ എ​പ്പോ​ഴും തു​റ​ന്ന ച​ർ​ച്ച​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​റു​ണ്ടെ​ന്നാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

പ്ര​തി​പ​ക്ഷ നേ​താ​വി​നെ സി​പി​എ​മ്മി​ന് തീ​രു​മാ​നി​ക്കാം; ഇ​ട​പെ​ടാ​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​ത്തി​ന് പു​തി​യ മു​ഖം വേ​ണ​മെ​ന്ന പി. ​സ​ന്തോ​ഷ് കു​മാ​ര്‍ എം​പി​യു​ടെ അ​ഭി​പ്രാ​യം ത​ള്ളി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രാ​ണെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സി​പി​എ​മ്മി​നാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ന്‍ സി​പി​ഐ​യ്ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

 

Kerala

പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടി; പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വേണ്ടെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി.

പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നു. സിപിഎമ്മിന്‍റെ ആഭ്യന്തര കാര്യമായതിനാൽ പരസ്യ നിലപാട് സ്വീകരിക്കാനില്ല. എന്നാൽ ബന്ധപ്പെട്ട വേദികളിൽ നിലപാട് അറിയിക്കാനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ നേതൃയോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി നേതൃത്വമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനമുണ്ടായി.

Kerala

ആ​ത്മ​പ​രി​ശോ​ധ​ന വേ​ണം; തോ​ൽ​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മെ​ന്ന് സി​പി​ഐ മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ വ​ലി​യ വി​ജ​യ​ത്തി​ന് പ്രാ​ഥ​മി​ക കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മെ​ന്ന് സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗം. ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നെ​ന്ന് ആ​ത്മ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

വീ​ഴ്ച​ക​ളും പാ​ളി​ച്ച​ക​ളും മു​ന്ന​ണി പ​രി​ശോ​ധി​ക്ക​ണം. സി​പി​എ​മ്മി​ലെ പ്ര​മു​ഖ​ർ പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ച് യു​ഡി​എ​ഫി​നൊ​പ്പം നി​ന്ന് മ​ത്സ​രി​ച്ചി​ട്ടും വി​ജ​യി​ച്ച​ത് ഇ​രു​ത്തി ചി​ന്തി​പ്പി​ക്കേ​ണ്ട വ​സ്തു​ത​യാ​ണ്.

സി​പി​എ​മ്മി​ന്‍റെ​യും ഇ​ട​തു​മു​ന്ന​ണി​യു​ടെ​യും പ​രമ്പരാഗത അ​ടി​ത്ത​റ​യ്ക്ക് ഇ​ള​ക്കം ത​ട്ടു​ക​യും വോ​ട്ടു​ചോ​ർ​ച്ച സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഇ​തി​നൊ​ക്കെ പ​രി​ഹാ​രമാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി തി​രു​ത്തേ​ണ്ട​ത് ഇ​ട​തു​പ​ക്ഷം പ്ര​സ​ക്ത​മാ​യ ഒ​രു രാ​ഷ്ട്രീ​യ ശ​ക്തി​യാ​യി തു​ട​രാ​ൻ അ​നി​വാ​ര്യ​മാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

Kerala

താ​മ​ര വി​ട​ർ​ന്ന​ത് ഇ​ട​ത് കോ​ട്ട​ക​ളി​ൽ; ച​രി​ത്രം കു​റി​ച്ച് ബി​ജെ​പി മു​ന്നേ​റ്റം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ൾ താ​മ​ര വി​ട​ർ​ന്ന​ത് മൂ​ന്നി​ട​ത്ത്. സം​സ്ഥാ​ന​ത്ത് പു​തി​യ രാ​ഷ്ട്രീ​യ ച​രി​ത്രം കു​റി​ച്ചാ​ണ് ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം. മൂ​ന്നി​ട​ങ്ങ​ളി​ൽ വി​ജ​യം ക​ണ്ടെ​ത്തി​യ​തി​ന് പു​റ​മേ ആ​റി​ട​ങ്ങ​ളി​ൽ ര​ണ്ടാ​മ​തെ​ത്താ​നും ബി​ജെ​പി​ക്ക് സാ​ധി​ച്ചു.

നേ​മ​ത്ത് വീ​ണ്ടും വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ ക​ഴ​ക്കൂ​ട്ട​ത്തും ചാ​ത്ത​ന്നൂ​രും താ​മ​ര​യു​ടെ ശോ​ഭ പ​ട​ർ​ന്നു. സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഒ​രു സീ​റ്റ് പി​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നി​ന്നാ​ണ് താ​മ​ര മൂ​ന്നി​ട​ത്ത് വി​ട​ർ​ന്ന​ത്. നേ​മ​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ശി​വ​ൻ​കു​ട്ടി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ക്കൗ​ണ്ട് തു​റ​ന്നു.

ക​ഴ​ക്കൂ​ട്ട​ത്ത് ക​ട​കം​പ​ള്ളി​യെ വീ​ഴ്ത്തി വി.​മു​ര​ളീ​ധ​ര​ൻ വി​ജ​യി​ച്ച​പ്പോ​ൾ, ചാ​ത്ത​ന്നൂ​രി​ൽ ബി.​ബി.​ഗോ​പ​കു​മാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ജ​യം ബി​ജെ​പി​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി. അ​വ​സാ​ന റൗ​ണ്ട് വ​രെ നീ​ണ്ട ക​ടു​ത്ത മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വി​ജ​യം.

ബി​ജെ​പി വി​ജ​യി​ച്ച മൂ​ന്ന് സീ​റ്റു​ക​ളും എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യി​രു​ന്നു​വെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. പാ​ല​ക്കാ​ട്, മ​ല​മ്പു​ഴ, ആ​റ്റി​ങ്ങ​ൽ, കാ​സ​ർ​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം, തി​രു​വ​ല്ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത് എ​ത്തി.

 

Kerala

ഇ​ട​തു​മു​ന്ന​ണി​യി​ൽ ജ​യി​ച്ച​ത് മൂ​ന്നു പാ​ർ​ട്ടി​ക​ൾ മാ​ത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് അ​​​ട്ടി​​​മ​​​റി വി​​​ജ​​​യം നേ​​​ടിയ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നി​​​യ​​​മ​​​സ​​​ഭാ പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​ന്നാ​​​യി ചു​​​രു​​​ങ്ങി.

സി​​​പി​​​എ​​​മ്മും സി​​​പി​​​ഐ​​​യും ഒ​​​ഴി​​​ച്ചു നി​​​ർ​​​ത്തി​​​യാ​​​ൽ ആ​​​ർ​​​ജെ​​​ഡി​​​ക്കു മാ​​​ത്ര​​​മാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ നി​​​ന്നു വി​​​ജ​​​യി​​​ക്കാ​​​നാ​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം യു​​​ഡി​​​എ​​​ഫി​​​ൽ വി​​​ജ​​​യി​​​ച്ച പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ചു.

Kerala

സ്ഥിരം ജയിക്കുന്ന മണ്ഡലത്തിലെ തോൽവി: പരിശോധിക്കുമെന്ന് സിപിഐ

തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങളാണെന്ന് സിപിഐ. ആ ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും സിപിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്‍റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെയുള്ള പരിശോധന ആവശ്യമാണ്.

വോട്ടിംഗിന്‍റെ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും അത്തരം പരിശോധന നടത്തുന്നതാണ്. പത്തുവർഷത്തെ എൽഡിഎഫ് ഭരണം എല്ലാ ജീവിത തുറകളിലും അനിഷേദ്ധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്.

ആ ഗവണ്മെന്‍റുകളെ നയിച്ച എൽഡിഎഫിന് ഇപ്രകാരം ഒരു പരാജയം ഉണ്ടാകുമ്പോൾ പതിവുള്ള വിശദീകരണങ്ങൾ മതിയാകാതെ വരുന്നു. ജനവിധിയ്ക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തി സംഭവിച്ചിരിക്കാവുന്ന പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.

എക്കാലവും പാർട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വയം വിമർശനം നടത്തും. പാർട്ടിയെയും എൽഡിഎഫിനെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാൽപ്പര്യങ്ങൾക്കൊപ്പം കൂറോടെ നില കൊള്ളുവാൻ പാർട്ടി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും.

ഉത്തരവാദിത്വ ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും പരിശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം. പാർട്ടിയുടെയും എൽഡിഎഫിന്‍റെയും വിജയത്തിനുവേണ്ടി ത്യാഗപൂർവ്വം പ്രവർത്തിച്ച എല്ലാ സഖാക്കളെയും പ്രവർത്തകരെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു. എല്ലാത്തരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടു ചെയ്ത ജനങ്ങൾക്ക് പാർട്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും സിപിഐ കൂട്ടിച്ചേർത്തു.

Kerala

വി.​ശി​വ​ന്‍​കു​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചു; ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തെ സി​പി​ഐ പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ശി​വ​ന്‍​കു​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ച ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തെ സി​പി​ഐ പു​റ​ത്താ​ക്കി. വി.​എ​സ്.​സു​ലോ​ച​ന​നെ​തി​രെ​യാ​ണ് പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മു​ൻ കൗ​ൺ​സി​ല​റാ​ണ് സു​ലോ​ച​ന​ൻ. ശി​വ​ന്‍​കു​ട്ടി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സു​ലോ​ച​ന​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ക​യും അ​ത് വി​വാ​ദ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഓ​ഡി​യോ നേ​മം മ​ണ്ഡ​ല​ത്തി​ലാ​കെ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശ​ബ്ദം സു​ലോ​ച​ന​ന്‍റെ ത​ന്നെ​യെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് പാ​ര്‍​ട്ടി ന​ട​പ​ടി. തു​ട​ർ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചേ​രു​ക​യും സു​ലോ​ച​ന​നെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

Kerala

നിതിൻ രാജിന്‍റെ കുടുംബത്തിന് നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും നൽകും: ബിനോയ് വിശ്വം

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ വീട്ടിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

നിതിന്‍റെ ബന്ധുക്കളെ സന്ദർശിച്ച അദ്ദേഹം നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും നൽകാമെന്നു ബിനോയ് വിശ്വം നിതിൻ രാജിന്‍റെ മാതാപിതാക്കൾക്ക് ഉറപ്പുനല്കി.

സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എഐവൈഎഫ് ജില്ലാ പ്രസിഡന്‍റ് കണ്ണൻ എസ്. ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരിന്നു.

 

Kerala

വീ​ണ്ടും മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യി​ല്ല; പാ​ര്‍​ട്ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ രീ​തി അ​താ​ണെ​ന്ന് ജി.​ആ​ർ.​അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​യാ​യി​രി​ക്കു​ന്ന​തും സാ​ധാ​ര​ണ ജ​ന​പ്ര​തി​നി​ധി​യാ​യി​രി​ക്കു​ന്ന​തും ത​മ്മി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ‍ ആ​ളാ​ണ് താ​നെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ താ​ന്‍ വീ​ണ്ടും മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ജി.​ആ​ര്‍. അ​നി​ല്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ രീ​തി അ​താ​ണെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി നിം​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്രി​വി​ലേ​ജ് കാ​ര്‍​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

അ​തേ​സ​മ​യം, രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​ടു​മ​ങ്ങാ​ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

 

Kerala

ഇ​ന്ത്യ​യെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ​ത് മോ​ദി​യാ​ണ്; പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് ഡി. ​രാ​ജ

ഇ​ടു​ക്കി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. മോ​ദി​യും രാ​ഹു​ലും ഒ​ന്നി​ച്ച് എ​ൽ​ഡി​എ​ഫി​നെ എ​തി​ര്‍​ക്കു​ക​യാ​ണെ​ന്നും ഡി. ​രാ​ജ പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ മോ​ദി ഇ​വി​ടെ വ​ന്ന് കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യാ​ണെ​ന്നും സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന മ​തേ​ത​ര ജ​നാ​ധി​പ​ത്യ രാ​ഷ്ട്രം ആ​ണെ​ന്ന് പ​റ​യു​മ്പോ​ഴും ബി​ജെ​പി ഇ​ന്ത്യ​യെ മ​തേ​ത​ര രാ​ഷ്ട്ര​മാ​യി കാ​ണു​ന്നു​ണ്ടോ​യെ​ന്ന് ചോ​ദി​ക്ക​ണ​മെ​ന്നും ഡി. ​രാ​ജ പ​റ​ഞ്ഞു.

മോ​ദി- അം​ബാ​നി -അ​ദാ​നി തു​ട​ങ്ങി​യ​വ​രു​ടെ രാ​ഷ്ട്ര​മാ​ക്കി ഇ​ന്ത്യ​യെ മാ​റ്റി. കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് എ​തി​രെ അ​തി​ക്ര​മ​മി​ല്ല. 10 വ​ർ​ഷ​മാ​യി പി​ണ​റാ​യി ഭ​രി​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് ഏ​ത് കാ​ര്യ​ത്തി​ലാ​ണ് കേ​ര​ളം പി​ന്നി​ലാ​യ​തെ​ന്ന് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചോ​ദി​ച്ചു.

ഇ​ന്ത്യ​യെ ക​ട​ക്കെ​ണി​യി​ൽ ആ​ക്കി​യ​ത് മോ​ദി​യാ​ണ്. രൂ​പ​യു​ടെ മൂ​ല്യം ഇ​ല്ലാ​താ​ക്കി​യ​ത് മോ​ദി​യാ​ണ്. എ​ന്നി​ട്ട് കേ​ര​ള​ത്തി​ൽ വ​ന്നി​ട്ട് കേ​ര​ളം ക​ട​ക്കെ​ണി​യി​ൽ ആ​ണെ​ന്ന് പ​റ​യു​ക​യാ​ണെ​ന്നും ഡി. ​രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മ​ത​ഭ്രാ​ന്തി​നോ​ട് സ​ന്ധി​യി​ല്ല; എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് ബി​നോ​യ് വി​ശ്വം

തൃ​ശൂ​ർ: എ​സ്ഡി​പി​ഐ​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും വോ​ട്ട് വേ​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ആ​ർ​എ​സ്എ​സും എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും എ​ല്ലാം മ​ത​ഭ്രാ​ന്തി​ന്‍റെ പേ​രു​ക​ളാ​ണ്. അ​വ​രൊ​ന്നും പ​ല​ത​ല്ല ഒ​ന്നാ​ണ്.

മ​ത​ങ്ങ​ളെ​യും വി​ശ്വാ​സി​ക​ളെ​യും മാ​നി​ക്കും പ​ക്ഷേ മ​ത​ഭ്രാ​ന്ത​നോ​ട് സ​ന്ധി​യി​ല്ല. ഒ​രു വ​ർ​ഗീ​യ ഭ്രാ​ന്തി​ന്‍റെ​യും വോ​ട്ട് വേ​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ഐ​ക്യ​ത്തെ മ​റ​ച്ചു​വെ​ക്കാ​നാ​ണ് ഡീ​ൽ ആ​രോ​പ​ണ​മെ​ന്നും ഉ​ത്സ​വ​പ്പ​റ​മ്പി​ലെ ക​ള്ള​നാ​ണ് കോ​ൺ​ഗ്ര​സെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് ഉ​ത്സ​വ​പ്പ​റ​മ്പി​ലെ ക​ള്ള​നാ​ണ്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മാ​ല പൊ​ട്ടി​ച്ചോ​ടി​യി​ട്ട് ക​ള്ള​ൻ കള്ളനെന്ന് ക​ള്ള​ൻ ത​ന്നെ വി​ളി​ച്ചു പ​റ​യും. ആ ​ക​ള്ള​ന്‍റെ പേ​രാ​ണ് കോ​ൺ​ഗ്ര​സ്. ഡീ​ൽ ആ​രോ​പ​ണം ന​ട്ടാ​ൽ കു​രു​ക്കാ​ത്ത ക​ള്ള​മാ​ണ്. അ​ത് കേ​ര​ളം വി​ശ്വ​സി​ക്കി​ല്ല. 91ൽ ​വ​ട​ക​ര​യി​ലും ബേ​പ്പൂ​രി​ലും ഡീ​ൽ ഉ​ണ്ടാ​ക്കി​യ​ത് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

National

സിപിഐക്ക് അഞ്ച് സീറ്റ് നല്കി ഡിഎംകെ

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ സി​​​പി​​​ഐ​​​ക്ക് അ​​​ഞ്ചു സീ​​​റ്റ് ന​​​ല്കി ഡി​​​എം​​​കെ. നി​​​ര​​​വ​​​ധി ത​​​വ​​​ണ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

2021ൽ ​​​സി​​​പി​​​ഐ ആ​​​റു സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ ര​​​ണ്ടെ​​​ണ്ണ​​​ത്തി​​​ലാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

കൂ​​​ടു​​​ത​​​ൽ പാ​​​ർ​​​ട്ടി​​​ക​​​ൾ സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​തു​​​കൊ​​​ണ്ട് സീ​​​റ്റി​​​ന്‍റെ എ​​​ണ്ണം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ നേ​​​തൃ​​​ത്വ​​​ത്തോ​​​ട് ഡി​​​എം​​​കെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Kerala

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ ബി​ജെ​പി നീ​ക്കം: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

വോ​ട്ട​ർ​മാ​രെ അ​വ​ർ നി​യ​മാ​നു​സൃ​ത​മാ​യി ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ള​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​റ്റാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​രം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു സം​സ്ഥാ​ന​ത്തെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ്കു​മാ​റി​നു ക​ത്ത​യ​ച്ചെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Kerala

സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സി.​സി. മു​കു​ന്ദ​ൻ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​ത്തെ തീ​യ​തി വ​ച്ച് രാ​ജി ക​ത്ത് ന​ൽ​കി.

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് സി​പി​ഐ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സി.​സി. മു​കു​ന്ദ​നെ പു​റ​ത്താ​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ മു​കു​ന്ദ​ന് പ​ക​രം മു​ൻ എം​എ​ൽ​എ ഗീ​താ ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

ഗീ​താ ഗോ​പി​യു​ടേ​ത് 'പെ​യ്‌​മെ​ന്‍റ് സീ​റ്റ്' എ​ന്ന് വി​മ​ർ​ശി​ച്ച മു​കു​ന്ദ​ൻ, പ​ണം പി​രി​ച്ചു ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ത​ന്നെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നാ​ലെ സി.​സി. മു​കു​ന്ദ​നെ പി​ന്തു​ണ​ക്കാ​തെ സ്വ​ന്തം നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ര്‍​ത്താ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു.

District News

സി​പി​ഐ​യി​ൽ ചേ​ർ​ന്നു

മ​ല​പ്പു​റം: സി​പി​എം പൂ​ക്കോ​ട്ടൂ​ർ മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രും സി​പി​ഐ​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. സു​നീ​ർ എം​പി പ്ര​വ​ർ​ത്ത​ക​രെ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സ്, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. പി.​പി. ബാ​ല​കൃ​ഷ​ണ​ൻ, ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എം.​എ. റ​സാ​ഖ്, സി.​എ​ച്ച്. നൗ​ഷാ​ദ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ. മു​സ്ത​ഫ കൂ​ത്രാ​ട​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​പി. അ​ബൂ​ബ​ക്ക​ർ, എ​ച്ച്. വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

അ​ധി​കാ​ര​ഭ്ര​മം ത​ല​യ്ക്കു​പി​ടി​ച്ചാ​ൽ ആ​ശ​യ​ങ്ങ​ൾ ഇ​ല്ലാ​താ​കും: സി​പി​ഐ

തൃ​​​​ശൂ​​​​ർ: അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ സി​​​​പി​​​​ഐ പു​​​​റ​​​​ത്താ​​​​ക്കി​​​​യ മു​​​​ൻ നാ​​​​ട്ടി​​​​ക എം​​​​എ​​​​ൽ​​​​എ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി സി​​​​പി​​​​ഐ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ജി. ശി​​​​വാ​​​​ന​​​​ന്ദ​​​​ൻ. നാ​​​​ട്ടി​​​​ക മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ രൂ​​​​പ​​​വ​​​ത്ക​​​​രി​​​​ച്ച കോ​​​​ലീ​​​​ബി സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് ഈ ​​​​രാ​​​ഷ്‌​​​ട്രീ​​​​യ​​​​നാ​​​​ട​​​​കം.

വി​​​​വി​​​​ധ രാ​​​ഷ്‌​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ൽ ചേ​​​​രു​​​​മെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​ൽ വ​​​​ലി​​​​യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ട്. യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​കാ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​വ​​​​രെ പോ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ വ്യ​​​​ക്തി പെ​​​​ട്ടെ​​​​ന്നു ബി​​​​ജെ​​​​പി ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി അം​​​​ഗ​​​​ത്വ​​​​മെ​​​​ടു​​​​ത്ത​​​​ത് ആ ​​​​അ​​​​ന്ത​​​​ർ​​​​ധാ​​​​ര​​​​യു​​​​ടെ തെ​​​​ളി​​​​വാ​​​​ണെ​​​​ന്നു ശി​​​​വാ​​​​ന​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു.

അ​​​​ധി​​​​കാ​​​​ര​​​​ഭ്ര​​​​മം ത​​​​ല​​​​യ്ക്കു​​​​പി​​​​ടി​​​​ച്ചാ​​​​ൽ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​കും. അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​ന​​​​ത്തി​​​​നു പാ​​​​ർ​​​​ട്ടി ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ട്ട ഒ​​​​രാ​​​​ൾ​​​​ക്ക് ഏ​​​​തു പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​രാ​​​​നും സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, കോ​​​​ൺ​​​​ഗ്ര​​​​സു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ന​​​​ട​​​​ത്തി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ബി​​​​ജെ​​​​പി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​തു നാ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ രൂ​​​​പ​​​​പ്പെ​​​​ട്ട സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്.

അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​ന​​​​വും സം​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് മു​​​​കു​​​​ന്ദ​​​​നെ സി​​​​പി​​​​ഐ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്. രാ​​​​ഷ്‌​​​ട്രീ​​​​​യ​​​​ധാ​​​​ർ​​​​മി​​​​ക​​​​ത കൈ​​​​വി​​​​ട്ട ഇ​​​​ത്ത​​​​രം നീ​​​​ക്ക​​​​ങ്ങ​​​​ളെ ജ​​​​ന​​​​ങ്ങ​​​​ൾ ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​മെ​​​​ന്നും സി​​​​പി​​​​ഐ നേ​​​​തൃ​​​​ത്വം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

ആ​കാം​ക്ഷ​യി​ൽ രാ​ഷ്ട്രീ​യ ലോ​കം; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഉ​ട​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി അ​ൽ​പ​സ​മ​യ​ത്തി​ന​കം പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ക്കും. വി​ഗ്യാ​ൻ ഭ​വ​നി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ക്കു​ക.

കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. കേ​ര​ള​ത്തി​ൽ ഒ​റ്റ ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക എ​ന്നാ​ണ് സൂ​ച​ന. ഏ​പ്രി​ൽ ര​ണ്ടാം വാ​രം ക​ഴി​ഞ്ഞാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

തീ​യ​തി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ൽ​പ​സ​മ​യ​ത്തി​ന​കം യോ​ഗം ചേ​രും. ക​ഴി​ഞ്ഞ ത​വ​ണ എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ന്ന ബം​ഗാ​ളി​ല്‍ ഇ​ത്ത​വ​ണ അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ്.

ആ​സാ​മി​ല്‍ മൂ​ന്ന് ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ഒ​റ്റ ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പി​ന്നാ​ലെ എ​ൽ‌​ഡി​എ​ഫി​ലെ പാ​ർ​ട്ടി​ക​ൾ ആ​ദ്യ ഘ​ട്ട സ്ഥാനാർഥി പട്ടിക പു​റ​ത്തു​വി​ടും എ​ന്നാ​ണ് വി​വ​രം. കോ​ൺ​ഗ്ര​സ് തി​ങ്ക​ളാ​ഴ്ച​യും ബി​ജെ​പി ചൊ​വ്വാ​ഴ്ച​യും ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും എ​ന്നും സൂ​ച​ന​യു​ണ്ട്.

Kerala

സി​പി​ഐ പ​റ​യു​ന്ന​തൊ​ന്നും ശ​രി​യ​ല്ല; അ​വ​ർ​ക്ക് എ​ന്നെ ഭ​യ​മാ​ണ്: സി​സി മു​കു​ന്ദ​ൻ എം​എ​ൽ​എ

തൃ​ശൂ​ർ: പാ​ർ​ട്ടി പ​റ​യു​ന്ന​തൊ​ന്നും ശ​രി​യ​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന് സി​പി​ഐ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ലെ​റ്റ​ർ പാ​ഡി​ൽ സ​ത്യ​ങ്ങ​ൾ അ​ല്ലേ എ​ഴു​തേ​ണ്ട​തെ​ന്നും മു​കു​ന്ദ​ൻ ചോ​ദി​ച്ചു. ത​ന്നെ ജ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട​തി​ൽ അ​വ​ർ​ക്ക് മാ​ന​സി​ക​മാ​യ ത​ക​രാ​റു​ണ്ടെ​ന്നും മു​കു​ന്ദ​ൻ പ​രി​ഹ​സി​ച്ചു.

ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലും എ​ന്നെ ദ്രോ​ഹി​ച്ച​വ​രെ തു​റ​ന്നു​കാ​ട്ടും. ഇ​വ​ർ പ്ര​സ്ഥാ​ന​ത്തെ ന​ശി​പ്പി​ക്കു​മെ​ന്ന് മു​ന്നേ തു​റ​ന്നു പ​റ​ഞ്ഞ​താ​ണ്, ഇ​നി​യും പ​റ​യും. എ​ന്നെ സി​പി​ഐ സ്നേ​ഹി​ച്ചി​ല്ലെ​ങ്കി​ലും ഒ​രു​പാ​ട് പാ​ർ​ട്ടി​ക​ൾ എ​ന്നെ സ്നേ​ഹി​ക്കാ​ൻ പോ​കു​ക​യാ​ണ്.

കോ​ൺ​ഗ്ര​സ് അ​ട​ക്കം എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ​ക്ക് എ​ന്നെ ഭ​യ​മാ​ണ്, ഇ​പ്പോ​ൾ നി​ര​വ​ധി ഭീ​ഷ​ണി​ക​ൾ വ​രു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ട്, പ​ക്ഷേ ജ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും സി​സി മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തോ​ടും മു​കു​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. അ​പ്പു​റ​ത്ത് നി​ന്ന​വ​രു​മാ​യി ച​ർ​ച്ച ന​ട​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധം സ്വാ​ഭാ​വി​ക​മാ​ണ്. ബി​ജെ​പി അ​ട​ക്കം സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നെ​ക്കു​റി​ച്ചും ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ കു​റി​ച്ചും ജ​ന​ങ്ങ​ൾ​ക്ക് ന​ന്നാ​യി അ​റി​യാം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

സി.​സി. മു​കു​ന്ദ​നു നല്‍കിയ സ​ഹാ​യ​ങ്ങ​ൾ അക്കമിട്ടു നിരത്തി സി​പി​ഐ

തൃ​​​​ശൂ​​​​ർ: സി​​​​പി​​​​ഐ​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യ്ക്കു പാ​​​​ർ​​​​ട്ടി ചെ​​​​യ്തു​​​​കൊ​​​​ടു​​​​ത്ത സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ വി​​​​ളി​​​​ച്ചു​​​​പ​​​​റ​​​​ഞ്ഞ് സി​​​​പി​​​​ഐ നാ​​​​ട്ടി​​​​ക മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി.

22-ാമ​​​​ത്തെ വ​​​​യ​​​​സി​​​​ൽ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ന് അ​​​​ന്തി​​​​ക്കാ​​​​ട്ടെ ചെ​​​​ത്തു​​​​തൊ​​​​ഴി​​​​ലാ​​​​ളി സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ല്‍ ജോ​​​​ലി ന​​​​ല്‍​കി​​​​യ​​​​തും ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ പ​​​​ല​​​​വ​​​​ട്ടം മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ചു വി​​​​ജ​​​​യി​​​​പ്പി​​​​ച്ച​​​​തും മു​​​​ത​​​​ൽ ലോ​​​​ൺ കു​​​​ടി​​​​ശി​​​​ക പാ​​​​ർ​​​​ട്ടി അ​​​​ട​​​​ച്ചു​​​​തീ​​​​ർ​​​​ത്ത​​​​തും ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ൽ വീ​​​​ടു ജ​​​​പ്തി​​​​ചെ​​​​യ്യു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി ഇ​​​​ട​​​​പെ​​​​ട്ട​​​​തു​​​​മെ​​​​ല്ലാം, പു​​​​റ​​​​ത്താ​​​​ക്കി​​​​യ സ​​​​മ​​​​യ​​​​ത്തു പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ നാ​​​​ട്ടു​​​​കാ​​​​രെ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് സി​​​​പി​​​​ഐ. മു​​​​കു​​​​ന്ദ​​​​ന്‍റെ ഭാ​​​​ര്യ​​​​ക്കു ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ല്കി​​​​യ​​​​തു​​​​വ​​​​രെ​​​​യു​​​​ണ്ട് കു​​​​റി​​​​പ്പി​​​​ൽ.

ചെ​​​​ത്തു​​​​തൊ​​​​ഴി​​​​ലാ​​​​ളി സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ല്‍ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ന് 60,000 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ശ​​​​മ്പ​​​​ളം. അ​​​​തി​​​​ന്‍റെ പെ​​​​ൻ​​​​ഷ​​​​ൻ പ്ര​​​​തി​​​​മാ​​​​സം 16,000 രൂ​​​​പ​​​​യോ​​​​ളം ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​ന്തി​​​​ക്കാ​​​​ട് ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ല്‍ ര​​​​ണ്ടു​​​​ത​​​​വ​​​​ണ അം​​​​ഗ​​​​മാ​​​​യും ഒ​​​​രി​​​​ക്ക​​​​ല്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ല്‍​കി.

തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലേ​​​​ക്കു മു​​​​ല്ല​​​​ശേ​​​​രി ഡി​​​​വി​​​​ഷ​​​​നി​​​​ല്‍​നി​​​​ന്നും മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ചു. നാ​​​​ട്ടി​​​​ക എം​​​​എ​​​​ൽ​​​​എ​​​​യാ​​​​ക്കി. ഭാ​​​​ര്യ​​​​യെ അ​​​​ന്തി​​​​ക്കാ​​​​ട് ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​വും വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ക്കി. പാ​​​​ര്‍​ട്ടി മ​​​​ണ്ഡ​​​​ലം സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും ക​​​​ര്‍​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​ന്‍ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും അ​​​​ഖി​​​​ലേ​​​​ന്ത്യ ദ​​​​ളി​​​​ത് അ​​​​വ​​​​കാ​​​​ശ​​​​സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന​​​​ഭാ​​​​ര​​​​വാ​​​​ഹി​​​​യാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ മു​​​​കു​​​​ന്ദ​​​​ന് അ​​​​വ​​​​സ​​​​രം ന​​​​ല്‍​കി.

വീ​​​​ഴ്ച​​​​യി​​​​ല്‍ പ​​​​രി​​​​ക്കു​​​​പ​​​​റ്റി കി​​​​ട​​​​ന്ന സ​​​​മ​​​​യ​​​​ത്ത്, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റേ​​​​ത് ഓ​​​​ടി​​​​ട്ട വീ​​​​ടാ​​​​ണെ​​​​ന്നും ജ​​​​പ്തി​​​​ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടു​​​​ന്നു​​​​വെ​​​​ന്നു​​​​മു​​​​ള്ള വാ​​​​ര്‍​ത്ത വ​​​​ന്ന​​​​പ്പോ​​​​ൾ വീ​​​​ടു നി​​​​ര്‍​മി​​​​ച്ചു​​​​ന​​​​ല്‍​കാ​​​​ന്‍ പാ​​​​ർ​​​​ട്ടി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ന്നു. ഇ​​​​തി​​​​നാ​​​​യി എം​​​​എ​​​​ല്‍​എ​​​​യും പാ​​​​ര്‍​ട്ടി ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി ഒ​​​​രു അ​​​​ക്കൗ​​​​ണ്ട് തു​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന പാ​​​​ര്‍​ട്ടി​​​​നി​​​​ര്‍​ദേ​​​​ശം അ​​​​ദ്ദേ​​​​ഹം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. സ്വ​​​​ന്തം​​​​പേ​​​​രി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ട് തു​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​വ​​​​ശ്യം. അ​​​​തു പാ​​​​ർ​​​​ട്ടി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. ഇ​​​​തോ​​​​ടെ വീ​​​​ടു നി​​​​ർ​​​​മി​​​​ച്ചു​​​​ത​​​​രാ​​​​മെ​​​​ന്ന പാ​​​​ര്‍​ട്ടി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം മു​​​​കു​​​​ന്ദ​​​​ൻ നി​​​​ര​​​​സി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വീ​​​​ടും സ്ഥ​​​​ല​​​​വു​​​​മി​​​​ല്ലാ​​​​ത്ത നി​​​​ര​​​​വ​​​​ധി പാ​​​​വ​​​​പ്പെ​​​​ട്ട സ​​​​ഖാ​​​​ക്ക​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടും, എം​​​​എ​​​​ല്‍​എ​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള ശ​​​​മ്പ​​​​ള​​​​വും അ​​​​ല​​​​വ​​​​ന്‍​സും വീ​​​​ടു​​​​പ​​​​ണി​​​​യാ​​​​ന്‍ പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത​​​​വാ​​​​യ്പ​​​​യ്ക്കു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടു​​​​കൂ​​​​ടി സി.​​​​സി. മു​​​​കു​​​​ന്ദ​​​​നു വീ​​​​ടു​​​​ന​​​​ൽ​​​​കാ​​​​ൻ പാ​​​​ര്‍​ട്ടി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തു നി​​​​ഷേ​​​​ധി​​​​ച്ച അ​​​​ദ്ദേ​​​​ഹ​​​​മി​​​​പ്പോ​​​​ൾ പാ​​​​ര്‍​ട്ടി‌​​​​ക്കെ​​​​തി​​​​രേ വ​​​​സ്തു​​​​താ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തു കാ​​​​പ​​​​ട്യ​​​​മാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ര്‍​ഷം എം​​​​എ​​​​ല്‍​എ​​​​യെ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ പാ​​​​ര്‍​ട്ടി മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി​​​​ക​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യും പാ​​​​ര്‍​ട്ടി ജി​​​​ല്ലാ കൗ​​​​ണ്‍​സി​​​​ലി​​​​ലും ജി​​​​ല്ലാ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വി​​​​ലും ഉ​​​​യ​​​​ര്‍​ന്നു​​​​വ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​മാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ന്‍ നാ​​​​ട്ടി​​​​ക​​​​യി​​​​ൽ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു പാ​​​​ർ​​​​ട്ടി തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്നും സി​​​​പി​​​​ഐ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

നാ​​​​ട്ടി​​​​ക മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ല്‍ എം.​​​​വി. സു​​​​രേ​​​​ഷ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സം​​​​സ്ഥാ​​​​ന എ​​​​ക്‌​​​​സി​​​​ക്യു​​​​ട്ടീ​​​​വ് അം​​​​ഗം അ​​​​ഡ്വ.​​​​വി.​​​​എ​​​​സ്. സു​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ജി. ശി​​​​വാ​​​​ന​​​​ന്ദ​​​​ന്‍, ജി​​​​ല്ലാ അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ടി.​​​​ആ​​​​ർ. ര​​​​മേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍, ജി​​​​ല്ലാ എ​​​​ക്‌​​​​സി​​​​ക്യു​​​​ട്ടീ​​​​വ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഷീ​​​​ന പ​​​​റ​​​​യ​​​​ങ്ങാ​​​​ട്ടി​​​​ല്‍, കെ.​​​​പി. സ​​​​ന്ദീ​​​​പ്, നാ​​​​ട്ടി​​​​ക മ​​​​ണ്ഡ​​​​ലം സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​എം. കി​​​​ഷോ​​​​ര്‍​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

അ​ത്ഭു​ത​വു​മി​ല്ല ഭ​യ​വു​മി​ല്ല; പാ​ർ​ട്ടി ന​ട​പ​ടി പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്ന് സി.​സി. മു​കു​ന്ദ​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ത്വ വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് സി​പി​ഐ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ക​രി​ച്ച് സി.​സി. മു​കു​ന്ദ​ൻ. ത​നി​ക്കെ​തി​രാ​യ പാ​ർ​ട്ടി ന​ട​പ​ടി പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്ന് സി.​സി. മു​കു​ന്ദ​ൻ.

‌പാ​ർ​ട്ടി ന​ട​പ​ടി​യി​ൽ അ​ത്ഭു​ത​വു​മി​ല്ല, ഭ​യ​വു​മി​ല്ലെ​ന്ന് സി.​സി.​മു​കു​ന്ദ​ൻ പ​റ​ഞ്ഞു. മ​ത്സ​രി​ക്കു​ന്ന​ത് ത​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നാ​ണെ​ന്നും മു​കു​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. ത​ന്നെ ദ്രോ​ഹി​ച്ച​വ​രെ​ക്കു​റി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ലും ജ​ന​ങ്ങ​ളോ​ട് തു​റ​ന്നു​പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ സ്വീ​ക​രി​ക്കും. ബി​ജെ​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മു​കു​ന്ദ​ന്‍റെ നി​ല​പാ​ട്. അ​തേ​സ​മ​യം സി​പി​ഐ നാ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് മു​കു​ന്ദ​നെ പു​റ​ത്താ​ക്കി​യ​ത് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​ത്.

Kerala

പേ​ര് മാ​റ്റ വി​വാ​ദം അ​നാ​വ​ശ്യം; തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ: പ്രി​ജി ക​ണ്ണ​ൻ

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​ജി ക​ണ്ണ​ൻ. മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്രി​ജി.

പേ​ര് മാ​റ്റ വി​വാ​ദം അ​നാ​വ​ശ്യ​മാ​ണ്. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​താ​ണ്. അ​തു​കൊ​ണ്ടാ​ണ് ഭ​ർ​ത്താ​വി​ന്‍റെ ഒ​പ്പം ചേ​ർ​ത്ത​തെ​ന്നും പ്രി​ജി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ടൂ​രി​ലെ സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തി​ൽ സി​പി​ഐ​യി​ൽ ത​ർ​ക്ക​മി​ല്ലെ​ന്ന് സി​റ്റിം​ഗ് എം​എ​ൽ​എ ചി​റ്റ​യം ഗോ​പ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. പേ​ര് മാ​റ്റ വി​വാ​ദം പ​രാ​ജ​യ​ഭീ​തി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം ഭാ​ര്യ​യ്ക്ക് ഭ​ർ​ത്താ​വി​ന്‍റെ പേ​ര് സ്വീ​ക​രി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലേ എ​ന്നും ചോ​ദി​ച്ചു.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ വി​ജ​യി​ച്ച​വ​ർ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന പാ​ർ​ട്ടി തീ​രു​മാ​നം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണ് അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് പ​ക​രം കൊ​ല്ലം മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​ജി ക​ണ്ണ​നെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ച​ത്.

ചി​റ്റ​യ​ത്തെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ത​ള്ളു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി തീ​രു​മാ​നം വ​ന്ന​തി​ന് പി​ന്നാ​ലെ അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ്രി​ജി ക​ണ്ണ​നാ​യി ചു​വ​രെ​ഴു​ത്തു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

പ്രി​ജി ക​ണ്ണ​ന്‍റെ പേ​രു​മാ​റ്റ​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്രി​ജി ശ​ശി​ധ​ര​ൻ എ​ങ്ങ​നെ പ്രി​ജി ക​ണ്ണ​ൻ ആ​യെ​ന്നാ​യി​രു​ന്നു ചോ​ദ്യം. സ്ഥാ​നാ​ർ​ഥി ഫേ​സ്ബു​ക്ക് ഐ​ഡി പേ​ര് മാ​റ്റി​യെ​ന്നാ​ണ് വി​മ​ർ​ശ​നം. അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​ജി. ക​ണ്ണ​ന്‍റെ പേ​രി​ലെ വൈ​കാ​രി​ക​ത ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​ണ് ശ്ര​മ​മ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ആ​ക്ഷേ​പം.

 

 

Kerala

ഗീ​താ ഗോ​പി​ക്കെ​തി​രെ മ​ത്സ​രി​ക്കും; സ്വ​ത​ന്ത്ര​നാ​യാ​ൽ പി​ന്തു​ണ​യ്ക്കാം എ​ന്ന് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു: സി.​സി. മു​കു​ന്ദ​ൻ

തൃ​ശൂ​ർ: നാ​ട്ടി​ക​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ. കോ​ൺ​ഗ്ര​സ് ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​യാ​ൽ പി​ന്തു​ണ​യ്ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ഉ​റ​പ്പ് ത​നി​ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും മു​കു​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളോ​ട് ചി​ല കാ​ര്യ​ങ്ങ​ളെ​ല്ലാം തു​റ​ന്നു പ​റ​യാ​നു​ണ്ട്. സ​മ​യ​മാ​കു​മ്പോ​ൾ അ​തെ​ല്ലാം പ​റ​യും. സി​പി​ഐ​യി​ൽ നി​ന്നും അ​നു​ന​യ​നീ​ക്കം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല, ത​ന്നോ​ട് ആ​രും അ​തേ പ​റ്റി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

ഗീ​താ ഗോ​പി സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി നാ​ട്ടി​ക​യി​ൽ മ​ത്സ​രി​ച്ചാ​ൽ താ​ൻ അ​വി​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും. ഗീ​താ ഗോ​പി​യു​ടെ​ത് പേ​യ്മെ​ന്‍റ് സീ​റ്റ് ആ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് ത​ന്നെ ഗീ​ത ഗോ​പി മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും മു​കു​ന്ദ​ൻ ആ​രോ​പി​ച്ചു.

പാ​ർ​ട്ടി​യി​ൽ​നി​ന്ന് ത​ന്നെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. താ​നാ​യി​ട്ട് പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്തു പോ​കി​ല്ല. പേ​യ്മെ​ന്‍റ് സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല എ​ന്ന​താ​ണ് ത​ന്‍റെ നി​ല​പാ​ട്. ആ​ർ​ക്കെ​ല്ലാം പ​ണം കി​ട്ടി​യെ​ന്ന​ത് സ​മ​യ​മാ​കു​മ്പോ​ൾ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ഗ​ണേ​ഷ് കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടു; മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും

കൊ​ല്ലം: ഭാ​ര്യ​യു​ടെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ രാ​ജി​വ​ച്ചേ​ക്കും എ​ന്ന് സൂ​ച​ന. മ​ന്ത്രി വാ​ള​ക​ത്തെ വീ​ട്ടി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടു. രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഗ​ണേ​ഷ് കു​മാ​ർ പ​ങ്കെ​ടു​ക്കും.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. ആ​രോ​പ​ണം അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​യെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് നേ​തൃ​ത്വ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ട്.

വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ട​തു​മു​ന്ന​ണി യോ​ഗം ര​ണ്ടു​ദി​വ​സ​ത്തി​ന​കം ചേ​ർ​ന്നേ​ക്കും. മ​ന്ത്രി​യെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് സി​പി​ഐ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ ഭാ​ര്യ ത​ന്നെ ഗു​രു​ത​ര പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ അ​റി​യി​ച്ചി​ട്ടും സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടി​ല്ല.

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യ​ദു കൃ​ഷ്ണ​ൻ കൊ​ടു​ത്ത പ​രാ​തി​യി​ലും തു​ട​ർ​ന​ട​പ​ടി ആ​യി​ട്ടി​ല്ല. പോ​ലീ​സി​ന്റെ മെ​ല്ലെ​പ്പോ​ക്ക് പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രെ ആ​യു​ധ​മാ​ക്കും.

Kerala

നാ​​​ട്ടി​​​ക എം​​​എ​​​ല്‍​എ സി.​​​സി. മു​കു​ന്ദ​ന്‍ ഇ​ന്നു രാ​ജി ന​ല്‍​കും

തൃ​​​ശൂ​​​ര്‍: സി​​​പി​​​ഐ​​​യു​​​ടെ മു​​​തി​​​ര്‍​ന്ന നേ​​​താ​​​വും നാ​​​ട്ടി​​​ക എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ സി.​​​സി. മു​​​കു​​​ന്ദ​​​ന്‍ ഇ​​​ന്നു പാ​​​ര്‍​ട്ടി​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി രാ​​​ജി​​​ക്ക​​​ത്ത് സ​​​മ​​​ര്‍​പ്പി​​​ക്കും. ഇ​​​ന്ന​​​ലെ ഇ​​​ക്കാ​​​ര്യം മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി​​​യെ ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച് അ​​​റി​​​യി​​​ച്ചു. പി​​​ന്തു​​​ണ​​​യു​​​മാ​​​യി മു​​​തി​​​ര്‍​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍ രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ചു.

പാ​​​ര്‍​ട്ടി നി​​​യോ​​​ഗി​​​ച്ച പേ​​​ഴ്‌​​​സ​​​ണ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​ന്‍റെ ലെ​​​റ്റ​​​ര്‍​പാ​​​ഡ് ദു​​​രു​​​പ​​​യോ​​​ഗി​​​ച്ചു തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​തു​​​ട​​​ര്‍​ന്ന് പാ​​​ര്‍​ട്ടി​​​യു​​​മാ​​​യു​​​ണ്ടാ​​​യ ഭി​​​ന്നി​​​പ്പാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്. വി.​​​എ​​​സ്. സു​​​നി​​​ല്‍​കു​​​മാ​​​റി​​​ന്‍റെ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റി​​​നെ​​​യാ​​​ണ് മു​​​കു​​​ന്ദ​​​നും ന​​​ല്‍​കി​​​യ​​​ത്.

ഇ​​​യാ​​​ള്‍ വ്യാ​​​ജ​​​രേ​​​ഖ​​​യി​​​ല്‍ പ​​​ണം ത​​​ട്ടു​​​ന്നെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​കു​​​ന്ദ​​​ന്‍ നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​ക്കു പ​​​രാ​​​തി ന​​​ല്‍​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ്യൂ​​​സി​​​യം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ക​​​ടു​​​ത്ത സ​​​മ്മ​​​ര്‍​ദ​​​ത്തി​​​നി​​​ട​​​യി​​​ലും മു​​​കു​​​ന്ദ​​​ന്‍ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റി​​​നെ​​​തി​​​രേ മൊ​​​ഴി​​​ന​​​ല്‍​കി. അ​​​റ​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി തു​​​ട​​​ര്‍​ന്നു നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​യെ ക​​​ണ്ടു.

കേ​​​സ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തു​​​മ്പോ​​​ള്‍ മൊ​​​ഴി മാ​​​റ്റി​​​പ്പ​​​റ​​​യ​​​ണ​​​മെ​​​ന്ന ജി​​​ല്ലാ ഘ​​​ട​​​ക​​​ത്തി​​​ന്‍റെ നി​​​ര്‍​ദേ​​​ശം പു​​​റ​​​ത്താ​​​യ​​​തോ​​​ടെ ഭി​​​ന്ന​​​ത രൂ​​​ക്ഷ​​​മാ​​​യി. അ​​​ഴി​​​മ​​​തി​​​ക്കു കൂ​​​ട്ടു​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ ഒ​​​രു വി​​​ഭാ​​​ഗം എ​​​തി​​​രാ​​​യി. ജി​​​ല്ലാ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​ല്‍​നി​​​ന്ന് എം​​​എ​​​ല്‍​എ​​​യെ ഒ​​​ഴി​​​വാ​​​ക്കി. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​കു​​​ക​​​യും ചെ​​​യ്തു. പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ത​​​ത്കാ​​​ലം ര​​​മ്യ​​​ത​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് സ്ഥാ​​​നാ​​​ര്‍​ഥി​​​ത്വം സം​​​ബ​​​ന്ധി​​​ച്ച പൊ​​​ട്ടി​​​ത്തെ​​​റി.

Kerala

മു​കു​ന്ദ​ന്‍റെ പ്ര​ക​ട​നം മോ​ശ​മാ​ണെ​ന്നു ക​ണ്ടി​ട്ടി​ല്ല: കെ.​ജി. ശി​വാ​ന​ന്ദ​ന്‍

തൃ​​​ശൂ​​​ര്‍: നാ​​​ട്ടി​​​ക എം​​​എ​​​ല്‍​എ സി.​​​സി. മു​​​കു​​​ന്ദ​​​ന്‍റെ പ്ര​​​ക​​​ട​​​നം മോ​​​ശ​​​മാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ലെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക​​​സ്ഥാ​​​നാ​​​ര്‍​ഥി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​ജി. ശി​​​വാ​​​ന​​​ന്ദ​​​ന്‍.

ജി​​​ല്ലാ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​ത്തെ​​​യാ​​​ണ് നാ​​​ട്ടി​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സി.​​​സി. മു​​​കു​​​ന്ദ​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ള്‍ പാ​​​ര്‍​ട്ടി​​​ഘ​​​ട​​​ക​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കും. നാ​​​ട്ടി​​​ക മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി​​​ക്കു മു​​​കു​​​ന്ദ​​​ന്‍റെ രാ​​​ജി​​​ക്ക​​​ത്ത് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ല്‍ ഉ​​​യ​​​രു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കി​​​ല്ല. മോ​​​ശം പ്ര​​​ക​​​ട​​​ന​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​രെ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സം​​​സ്ഥാ​​​ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വാ​​​ണ് സ്ഥാ​​​നാ​​​ര്‍​ഥി​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞു.

സി.​​​സി. മു​​​കു​​​ന്ദ​​​നെ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​മോ എ​​​ന്ന് യു​​​ഡി​​​എ​​​ഫാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ട​​​ത്. ഗീ​​​ത ഗോ​​​പി​​​യു​​​ടെ പൊ​​​തു​​​ജീ​​​വി​​​തം പാ​​​ര്‍​ട്ടി​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കും നാ​​​ട്ടു​​​കാ​​​ര്‍​ക്കു​​​മ​​​റി​​​യാം.

ര​​​ണ്ടു​​​വ​​​ട്ടം എം​​​എ​​​ല്‍​എ​​​യും ഗു​​​രു​​​വാ​​​യൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധ്യ​​​ക്ഷ​​​യു​​​മാ​​​യി. അ​​​വ​​​ര്‍​ക്കെ​​​തി​​​രേ സാ​​​മ്പ​​​ത്തി​​​ക ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ല്ല. ജി​​​ല്ലാ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​മാ​​​യ വ്യ​​​ക്തി​​​യെ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​ക്കു​​​ന്ന​​​ത് എ​​​ങ്ങ​​​നെ പേ​​​മെ​​​ന്‍റ് സീ​​​റ്റാ​​​കു​​​മെ​​​ന്നും ശി​​​വാ​​​ന​​​ന്ദ​​​ന്‍ ചോ​​​ദി​​​ച്ചു.

Kerala

സി.​സി. മു​കു​ന്ദ​ന്‍റേ​തു രാ​ഷ്ട്രീ​യ​ പാ​പ്പ​ര​ത്തം: സി​പി​എം

തൃ​​​ശൂ​​​ർ: സി.​​​സി. മു​​​കു​​​ന്ദ​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടേ​​​തു രാ​​​ഷ്ട്രീ​​​യ​​​പാ​​​പ്പ​​​ര​​​ത്തം നി​​​റ​​​ഞ നി​​​ല​​​പാ​​​ടാ​​​ണെ​​​ന്ന് സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​വി. അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ.

ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​ക്കി​​​യ​​​തു സി​​​പി​​​ഐ​​​യും ഇ​​​ട​​​തു​​​പ​​​ക്ഷ​​​വു​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം മ​​​റ​​​ന്നു​​​പോ​​​യി. മു​​​കു​​​ന്ദ​​​ൻ എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ കൈ​​​യി​​​ലെ ക​​​ളി​​​പ്പാ​​​വ​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു.

നാ​​​ട്ടി​​​ക നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ണ്ഡ​​​ലം ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ​​​മു​​​ന്ന​​​ണി​​​ക്ക് ആ​​​ഴ​​​ത്തി​​​ൽ വേ​​​രു​​​ക​​​ളു​​​ള്ള മ​​​ണ്ഡ​​​ല​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​ട​​​തു​​​പ​​​ക്ഷ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യ സ്വീ​​​കാ​​​ര്യ​​​ത ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കും.

വ​​​ല​​​തു​​​കൂ​​​ടാ​​​ര​​​ത്തി​​​ൽ അ​​​ഭ​​​യം തേ​​​ടാ​​​നു​​​ള്ള സി.​​​സി. മു​​​കു​​​ന്ദ​​​ന്‍റെ നീ​​​ക്കം ഒ​​​രു ത​​​ര​​​ത്തി​​​ലും എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

സി.​സി. മു​കു​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി കോ​ൺ​ഗ്ര​സ്; പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ തീ​രു​മാ​നം കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റേ​ത്

തൃ​ശൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സി​പി​ഐ വി​ട്ട നാ​ട്ടി​ക എം​എ​ൽ​എ സി.​സി. മു​കു​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി കോ​ൺ​ഗ്ര​സ്. മു​ൻ ഡി​സി​സി അ​ധ്യ​ക്ഷ​ൻ ജോ​സ് വ​ള്ളൂ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

എം​എ​ൽ​എ​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. നാ​ട്ടി​ക​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സി.​സി. മു​കു​ന്ദ​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ കെ​പി​സി​സി നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ജോ​സ് വ​ള്ളൂ​ർ വ്യ​ക്ത​മാ​ക്കി.

നാ​ട്ടി​ക​യി​ലെ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സി​പി​ഐ​യി​ൽ നി​ന്ന് രാ​ജി​വ​ച്ച ശേ​ഷ​മാ​യി​രു​ന്നു ജോ​സ് വ​ള്ളൂ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ‌സി​പി​ഐ​യു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ച്ച​താ​യി മു​കു​ന്ദ​ൻ അ​റി​യി​ച്ചെ​ന്നും ജോ​സ് വ​ള്ളൂ​ർ വ്യ​ക്ത​മാ​ക്കി.

സി.​സി. മു​കു​ന്ദ​ന് സീ​റ്റ് നി​ഷേ​ധി​ച്ച​ത് എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ജോ​സ് വ​ള്ളൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നാ​ട്ടി​ക​യി​ലെ നി​യ​മ​സ​ഭ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നാ​ണ് സി.​സി. മു​കു​ന്ദ​ന്‍റെ തീ​രു​മാ​നം.

ത​നി​ക്ക് പ​ക​രം ഗീ​ത ഗോ​പി​യെ നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ൽ ആ​ദ്യം മു​ത​ൽ ത​ന്നെ മു​കു​ന്ദ​ൻ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Kerala

അ​നു​ന​യ നീ​ക്കം ഫ​ലം ക​ണ്ടി​ല്ല; പാ​ർ​ട്ടി പ​ദ​വി​ക​ൾ രാ​ജി​വ​ച്ച് സി.​സി. മു​കു​ന്ദ​ൻ

തൃ​ശൂ​ർ: നാ​ട്ടി​ക എം​എ​ല്‍​എ സി.​സി. മു​കു​ന്ദ​ൻ സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. മു​കു​ന്ദ​ൻ നാ​ട്ടി​ക​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും. മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സി​പി​ഐ​യി​ൽ നി​ര​വ​ധി പേ​ർ പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഗീ​ത ഗോ​പി​യ്ക്കെ​തി​രെ മു​കു​ന്ദ​ൻ വീ​ണ്ടും ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. മ​ക​ൾ​ക്ക് 225 പ​വ​ൻ വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്നാ​ണ് മു​കു​ന്ദ​ന്‍റെ ആ​രോ​പ​ണം. നാ​ട്ടി​ക​യി​ൽ നി​ന്ന് പ​ണം പി​രി​ച്ചു. എ​ന്നാ​ൽ പ​ണം തി​രി​കെ കൊ​ടു​ത്തി​ല്ല. പ​ണം കൊ​ടു​ത്ത​വ​ർ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചെ​ന്നും മു​കു​ന്ദ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു. ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ ഉ​റ​പ്പി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും മു​കു​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

നാ​ട്ടി​ക​യി​ൽ ഗീ​താ​ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​പി​ഐ​യി​ല്‍ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. പ​ണം പി​രി​ക്കാ​ന്‍ ക​ഴി​വു​ള്ള​ത് കൊ​ണ്ടാ​ണ് ഗീ​താ ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കാ​ൻ കാ​ര്യ​മെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​തെ ഗീ​താ​ഗോ​പി ഒ​ഴി​ഞ്ഞു​മാ​റി. മു​കു​ന്ദ​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം സി​പി​ഐ തു​ട​ങ്ങി​യ​പ്പോ​ള്‍ മു​കു​ന്ദ​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഒ​രു​വ​ട്ടം മാ​ത്രം മ​ത്സ​രി​ച്ച ത​ന്നെ ഒ​ഴി​വാ​ക്കി ഗീ​താ​ഗോ​പി​ക്ക് മൂ​ന്നാ​മ​ത് അ​വ​സ​രം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​കു​ന്ദ​ന്റെ ക​ലാ​പം. നാ​ട്ടി​ക​യി​ൽ ഒ​രി​ക്ക​ൽ കൂ​ടി മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം കി​ട്ടു​മെ​ന്ന് മു​കു​ന്ദ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. വി​ക​സ​ന യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കി മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന് കു​റ​ച്ചു കാ​ല​മാ​യി മു​കു​ന്ദ​ന്‍ ക​ണ്ണി​ലെ ക​ര​ടാ​യി​രു​ന്നു. ചേ​ര്‍​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി മു​കു​ന്ദ​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ഗീ​താ ഗോ​പി​യെ വീ​ണ്ടും ക​ള​ത്തി​ലി​റ​ക്കാ​നു​ള്ള തീ​രു​മാ​നം വ​ന്ന​ത്.

പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മൊ​ന്നി​ച്ച് ഗീ​താ ഗോ​പി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​ന് പി​ന്നാ​ലെ മു​കു​ന്ദ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യം രാ​വി​ലെ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മു​കു​ന്ദ​നെ സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ എ​ഐ​സി​സി​യാ​വും നി​ല​പാ​ടെ​ടു​ക്കു​ക. നേ​ര​ത്തെ ത​ന്നെ നാ​ട്ടി​ക​യി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​നി​ല്‍ ലാ​ലൂ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സീ​റ്റ് മോ​ഹി​ക​ളെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും കോ​ണ്‍​ഗ്ര​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തേ സ​മ​യം മു​കു​ന്ദ​നെ സി​പി​ഐ ഇ​പ്പോ​ഴും ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ല. അ​നു​ന​യ​ത്തി​ന് ജി​ല്ല​യി​ലെ നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

സ​തീ​ശ​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ റി​സ്കു​ണ്ട്; എങ്കിലും തയാറെന്ന് ടൈ​സ​ൺ എം​എ​ൽ​എ

കൊ​ച്ചി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തി​ൽ റി​സ്കു​ണ്ടെ​ന്ന് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ. എ​ന്നാ​ലും പാ​ർ​ട്ടി എ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ തയാ​റാ​ണെ​ന്ന് ടൈ​സ​ൺ പറഞ്ഞു.

"അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളും പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ളും ഉ​ണ്ടെ​ന്ന് അ​റി​യാം. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ത​നി​ക്കെ​തി​രെ വി​കാ​ര​മു​ണ്ടോ എ​ന്ന​തി​നെ​തി​നെ കു​റി​ച്ച് അ​റി​വി​ല്ല. മ​ത്സ​രി​ക്കാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ജി​ല്ല​യി​ലെ പാ​ർ​ട്ടി ഒ​രു​ക്കും.'-​ടൈ​സ​ൺ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​കെ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യ വി​കാ​രം ഉ​ണ്ട് എ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു. സി.​സി. മു​കു​ന്ദ​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു.

പ​റ​വൂ​രി​ൽ ജി​ല്ലാ നേ​തൃ​ത്വം ന​ൽ​കി​യ മൂ​ന്ന് പേ​രു​ക​ൾ ത​ള്ളി​യാ​ണ് വി.​ഡി. സ​തീ​ശ​നെ നേ​രി​ടാ​ൻ ഇ.​ടി. ടൈ​സ​ണെ ഇ​റ​ക്കു​ന്ന​ത്. സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വി​ന്‍റെ നേ​രി​ട്ടു​ള്ള തീ​രു​മാ​ന​മാ​ണ് സി​റ്റിം​ഗ് ടൈ​സ​ണെ മ​ത്സ​രി​പ്പി​ക്കു​ക എ​ന്ന​ത്. എ​ന്നാ​ൽ, ജി​ല്ല​യ്ക്ക് പു​റ​ത്തുനി​ന്നു സ്ഥാ​നാ​ർ​ഥി വ​രു​ന്ന​തി​ൽ ഒ​രു വി​ഭാ​ഗ​ത്തിനു ക​ടു​ത്ത അ​തൃ​പ്‌​തി​യു​ണ്ട്.

സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ പ​റ​വൂ​രി​ൽ സി​പി​ഐ​ക്ക് സീ​റ്റ് ന​ൽ​കി​യ​തി​ൽ വ​ലി​യ അ​തൃ​പ്തി പ്രാ​ദേ​ശി​ക സി​പി​ഐ​എ​മ്മി​നു​ണ്ട്. സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ല​പ്പോ​ഴും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ശിപാ​ർ​ശ ചെ​യ്യു​ന്ന​തോ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളോ ആ​ണെ​ന്ന ആ​ക്ഷേ​പം പ​ല ഘ​ട്ട​ങ്ങ​ളി​ലും ഉ​യ​ർ​ന്നു​വ​രാ​റു​ണ്ട്.

അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ ആ​ക്ഷേ​പ​ത്തി​ന് ഇ​ട​വ​രാ​ത്ത രീ​തി​യി​ൽ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് നേ​രി​ട്ടാ​ണ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​മ്മി​റ്റി​യി​ൽനിന്നു മൂ​ന്നു പേ​രു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ദി​ന​ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​ര് ത​ള്ളി​യാ​ണ് ടൈ​സ​ണെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ച​ത്.

Kerala

ഗീ​താ ഗോ​പി​ക്ക് പ​ണം പി​രി​ച്ചു ന​ൽ​കാ​ൻ ക​ഴി​വു​ണ്ട്; അ​തു​കൊ​ണ്ടാ​ണ് സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത്: സി.​സി. മു​കു​ന്ദ​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി​പി​ഐ​യ്ക്ക് ത​ല​വേ​ദ​ന​യാ​യി നാ​ട്ടി​ക​യി​ലെ പേ​യ്മെ​ന്‍റെ സീ​റ്റ് വി​വാ​ദം. മു​ൻ എം​എ​ൽ​എ ഗീ​താ ഗോ​പി​ക്കും പാ​ർ​ട്ടി​ക്കു​മെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ രം​ഗ​ത്തു​വ​ന്നു.

ഗീ​താ ഗോ​പി​യ്ക്ക് പ​ണം പി​രി​ച്ചു ന​ൽ​കാ​ൻ ക​ഴി​വു​ണ്ട്. എ​ന്നാ​ൽ മോ​ശം പ്ര​ക​ട​നം ന​ട​ത്തി​യ അ​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു. നി​ല​വി​ലെ എം​എ​ൽ​എ മു​കു​ന്ദ​നെ മാ​റ്റി മു​ൻ എം​എ​ൽ​എ ആ​യി​രു​ന്ന ഗീ​താ ഗോ​പി​യെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​ഐ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് മു​കു​ന്ദ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

പാ​ർ​ട്ടി​ക്ക് പ​ണം പി​രി​ച്ചു ന​ൽ​കാ​ൻ ത​നി​ക്കാ​വി​ല്ല. ഗീ​താ​ ഗോ​പി​യ്ക്ക് സീ​റ്റ് ന​ൽ​കു​ന്ന​ത് സാ​മ്പ​ത്തി​ക സ്വാ​ധീ​നം മൂ​ല​മാ​ണ്. പാ​ർ​ട്ടി സീ​റ്റ് ത​ന്നി​ല്ലെ​ങ്കി​ലും മ​ൽ​സ​രി​ക്കു​മെ​ന്നും സി​സി മു​കു​ന്ദ​ൻ എം​എ​ൽ​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത​യു​ണ്ട്. സി​പി​ഐ​യി​ലെ വി​ഭാ​ഗീ​യ​ത കാ​ര​ണം ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യാ​ണ്. ചേ​ർ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ത​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കാ​ത്ത​തി​ന് പി​ന്നി​ൽ വി​ഭാ​ഗീ​യ​ത​യാ​ണ്. ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന​തി​നെ കു​റി​ച്ച് പാ​ർ​ട്ടി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ര​ണ്ട് ടേം ​എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും ന​ൽ​കി​യെ​ന്നും ത​ന്നെ മാ​ത്രം പാ​ർ​ട്ടി ഒ​ഴി​വാ​ക്കി​യെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Kerala

തൃ​ശൂ​രി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ: ധാ​ര​ണ​യാ​യി

തൃ​​​​ശൂ​​​​ർ: ജി​​​​ല്ല​​​​യി​​​​ലെ സി​​​​പി​​​​ഐ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യി. മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ ഒ​​​​ല്ലൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​ത​​​​ന്നെ ജ​​​​ന​​​​വി​​​​ധി തേ​​​​ടും.

മൂ​​​​ന്നാം​​​​ ത​​​​വ​​​​ണ​​​​യാ​​​​ണ് രാ​​​​ജ​​​​ൻ മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ടേം ​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഇ​​​​ള​​​​വു​​​​ ന​​​​ൽ​​​​കി​​​​യാ​​​​ണ് രാ​​​​ജ​​​​നെ വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. ജി​​​​ല്ല​​​​യി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന അ​​​​ഞ്ചു സീ​​​​റ്റു​​​​ക​​​​ളി​​​​ൽ മൂ​​​​ന്നി​​​​ട​​​​ത്തും പു​​​​തി​​​​യ മു​​​​ഖ​​​​ങ്ങ​​​​ളെ പ​​​​രീ​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം.

കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ൽ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ വി.​​​​ആ​​​​ർ. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നു പ​​​​ക​​​​രം പാ​​​​ർ​​​​ട്ടി ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ജി. ശി​​​​വാ​​​​ന​​​​ന്ദ​​​​ൻ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​കും. ക​​​​യ്പ​​​​മം​​​​ഗ​​​​ല​​​​ത്തു ര​​​​ണ്ടു​​​​ത​​​​വ​​​​ണ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി​​​​രു​​​​ന്ന ഇ.​​​​ടി. ടൈ​​​​സ​​​​ണെ മാ​​​​റ്റി മു​​​​ൻ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​കെ. വ​​​​ത്സ​​​​രാ​​​​ജി​​​​നെ നി​​​​ശ്ച​​​​യി​​​​ച്ചു.

നാ​​​​ട്ടി​​​​ക​​​​യി​​​​ൽ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ ത​​​​ന്നെ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കും. മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ മു​​​​കു​​​​ന്ദ​​​​നെ​​​​തി​​​​രേ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും ഒ​​​​രു​​​​ത​​​​വ​​​​ണ മാ​​​​ത്രം എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തെ മാ​​​​റ്റു​​​​ന്ന​​​​തു പു​​​​തി​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലാ​​​​ണ് പാ​​​​ർ​​​​ട്ടി ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.

തൃ​​​​ശൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ വ​​​​നി​​​​താ​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ ഇ​​​​റ​​​​ക്കാ​​​​നാ​​​​ണ് നീ​​​​ക്കം. സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ പി. ​​​​ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ടേ​​​​ക്കും. മു​​​​ൻ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷീ​​​​ല വി​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​നാ​​​​ണ് ഇ​​​​വി​​​​ടെ മു​​​​ൻ​​​​ഗ​​​​ണ​​​​ന.

കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ മു​​​​ൻ കൗ​​​​ൺ​​​​സി​​​​ല​​​​ർ സാ​​​​റാ​​​​മ്മ റോ​​​​ബ്സ​​​​ന്‍റെ പേ​​​​രും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. വ​​​​നി​​​​ത​​​​ക​​​​ള​​​​ല്ലെ​​​​ങ്കി​​​​ൽ ഒ​​​​രു ഇ​​​​ട​​​​തു​​​​സ്വ​​​​ത​​​​ന്ത്ര​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​വും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, വി.​​​​എ​​​​സ്. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നെ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ ആ​​​​വ​​​​ശ്യം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ണ്ട്.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​നി​​​​ർ​​​​ണ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ന​​​​ലെ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജി​​​​ല്ലാ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗ​​​​വും ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ട​​​​ൻ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

Kerala

മൂ​ന്ന് ടേം ​വി​ജ​യി​ച്ച​വ​രെ മാ​റ്റി​നി​ർ​ത്തും; ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ്. മൂ​ന്ന് ടേം ​വി​ജ​യി​ച്ച​വ​രെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് ശി​പാ​ർ​ശ​യ്ക്ക് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ അം​ഗീ​കാ​രം.

ഇ​തു​പ്ര​കാ​രം ആ​റ് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്ക് മാ​റി നി​ൽ​ക്കേ​ണ്ടി​വ​രും. ര​ണ്ട് ടേം ​പി​ന്നി​ട്ട​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് മാ​ത്രം മ​തി​യെ​ന്നും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ചു. വ്യാ​ഴാ​ഴ്ച ജി​ല്ലാ കൗ​ൺ​സി​ലു​ക​ളും പി​ന്നാ​ലെ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തും.

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന നേ​തൃ​യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കും. 2021ൽ 25 ​സീ​റ്റി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ 17 പേ​ർ വി​ജ​യി​ച്ചി​രു​ന്നു. നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​വ​രി​ൽ‌ ആ​റ് അം​ഗ​ങ്ങ​ൾ മൂ​ന്നു​ത​വ​ണ എം​എ​ൽ​എ ആ​യ​വ​രാ​ണ്.

മൂ​ന്ന് ത​വ​ണ പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ നി​ർ​ബ​ന്ധ​മാ​യും മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ര​ണ്ട് ത​വ​ണ മ​ത്സ​രി​ച്ച​വ​രി​ൽ വി​ജ​യ സാ​ധ്യ​ത​യു​ള്ള​വ​രെ മാ​ത്രം നി​ല​നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ തീ​രു​മാ​നം വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ​യും സ​ത്യ​ൻ മൊ​കേ​രി​യെ​യും ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സി​പി​ഐ മ​ന്ത്രി​മാ​രി​ൽ റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ൻ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് തീ​രു​മാ​നം ബാ​ധ​ക​മാ​കി​ല്ല.

Kerala

ടേം ​വ്യ​വ​സ്ഥ ബാ​ധ​ക​മാ​ക്കി സി​പി​ഐ; മൂ​ന്ന് ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റി​ല്ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ സി​പി​ഐ​യി​ൽ തു​ട​ങ്ങി. ഇ​ന്ന് ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്ക​യ​വ​ർ​ക്ക് ഇ​നി മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ആ​റ് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ (കാ​ഞ്ഞ​ങ്ങാ​ട്), ചി​റ്റ​യം ഗോ​പ​കു​മാ​ർ (അ​ടൂ​ർ), ഇ.​കെ.​വി​ജ​യ​ൻ (നാ​ദാ​പു​രം), ജി.​എ​സ്. ജ​യ​ലാ​ൽ (ചാ​ത്ത​ന്നൂ​ർ), പി.​എ​സ്. സു​പാ​ൽ (പു​ന​ലൂ​ർ), വി.​ശ​ശി (ചി​റ​യ​ൻ​കീ​ഴ്) എ​ന്നി​വ​രാ​ണ് മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ല്ലാം പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​ണ് ഇ​ന്ന് ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ പ്രാ​ഥ​മി​ക ധാ​ര​ണ​യാ​യ​ത്.

അ​തേ​സ​മ​യം നാ​ല് സി​റ്റിം​ഗ് മ​ന്ത്രി​മാ​ർ വീ​ണ്ടും ജ​ന​വി​ധി തേ​ടാ​നും പാ​ർ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. പി. ​പ്ര​സാ​ദ് (ചേ​ർ​ത്ത​ല), കെ. ​രാ​ജ​ൻ (ഒ​ല്ലൂ​ർ), ജെ. ​ചി​ഞ്ചു​റാ​ണി (ച​ട​യ​മം​ഗ​ലം), ജി.​ആ​ർ. അ​നി​ൽ (നെ​ടു​മ​ങ്ങാ​ട്) എ​ന്നി​വ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കും.

മാ​ർ​ച്ച് നാ​ലി​ന് വീ​ണ്ടും എ​ക്സി​ക്യൂ​ട്ടീ​വ് വീ​ണ്ടും ചേ​ർ​ന്ന ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​ൽ എ​ത്തു​ക. എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് ശേ​ഷം സം​സ്ഥാ​ന കൗ​ൺ​സി​ലും ചേ​ർ​ന്ന് അ​ന്തി​മ സ്ഥാ​നാ​ർ​ഥി ലി​സ്റ്റ് പ്ര​ഖ്യാ​പി​ക്കും.

Kerala

സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യ്ക്കൊ​രു​ങ്ങി ഇ​ട​തു​മു​ന്ന​ണി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക​​​സ​​​ന​​​മു​​​ന്നേ​​​റ്റ ജാ​​​ഥ​​​ക​​​ൾ വ​​​ലി​​​യ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യോ​​​ഗം. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​ക്കു പി​​​ന്നാ​​​ലെ ന​​​ട​​​ത്തി​​​യ വി​​​ക​​​സ​​​ന മു​​​ന്നേ​​​റ്റ ജാ​​​ഥ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യെ​​​ന്ന പൊ​​​തു​​​വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണ് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്.

ജാ​​​ഥ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്ന രീ​​​തി​​​യി​​​ൽ ഒ​​​രു ച​​​ർ​​​ച്ച​​​യും സി​​​പി​​​ഐ​​​ക്കു​​​ള്ളി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു ജാ​​​ഥ​​​യെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു. മ​​​ധ്യ​​​മേ​​​ഖ​​​ലാ വി​​​ക​​​സ​​​ന ജാ​​​ഥ മു​​​ന്ന​​​ണി​​​ക്കും പ്ര​​​ത്യേ​​​കി​​​ച്ചു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​മ്മി​​​നും വ​​​ലി​​​യ രാ​​​ഷ്ട്രീ​​​യ​​​ഗു​​​ണം ല​​​ഭി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ.​​​ മാ​​​ണി​​​യു​​​ടെ പ​​​ക്ഷം.

ത​​​ദ്ദേ​​​ശ​​​ഫ​​​ല​​​ത്തി​​​നു ശേ​​​ഷം ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്നു​​​വെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​നം അ​​​ടു​​​ത്ത മാ​​​സം ആ​​​ദ്യ​​​വാ​​​രം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​ആ​​​ഴ്ച ത​​​ന്നെ സീ​​​റ്റു വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്കാ​​​നും യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

സി​​​പി​​​എം-​​​സി​​​പി​​​ഐ ച​​​ർ​​​ച്ച​​​യാ​​​കും ആ​​​ദ്യം ന​​​ട​​​ക്കു​​​ക. പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​മ്മി​​​റ്റി​​​യെ അ​​​ടു​​​ത്ത​​​യാ​​​ഴ്ച തീ​​​രു​​​മാ​​​നി​​​ക്കും. ഇ​​​തി​​​നാ​​​യി മു​​​ന്ന​​​ണി​​​യി​​​ലെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ നി​​​ന്നും പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ക​​​ണ്‍​വീ​​​ന​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ത​​​ന്നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്നു യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി.​​​ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെ​​​തി​​​രെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന സ​​​മ​​​രം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​മ​​​ര​​​ത്തി​​​ൽ നി​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നും ടി.​​​പി.​​​ രാ​​​മ​​​കൃ​​​ഷ്ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

‘ടേം’ വേണ്ട; ​നി​ബ​ന്ധ​ന ഒഴിവാക്കാന്‍ സി​പി​എം-​സി​പി​ഐ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ടേം ​​​വ്യ​​​വ​​​സ്ഥ വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കാ​​​ൻ സി​​​പി​​​എം. ര​​​ണ്ടു ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച​​​വ​​​ർ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന തീ​​​രു​​​മാ​​​നം ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഗു​​​ണ​​​ക​​​ര​​​മാ​​​കി​​​ല്ലെ​​​ന്നു ക​​​ണ്ടു​​​കൊ​​​ണ്ടാ​​​ണു സി​​​പി​​​എം നി​​​ല​​​പാ​​​ടു മാ​​​റ്റു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​ക​​​ട​​​നം പാ​​​ർ​​​ട്ടി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​വ​​​രും ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ള്ള​​​വ​​​രു​​​മാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടാ​​​ണു സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​മ​​​തും ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​രാ​​​തെ ജ​​​ന​​​പ്രി​​​യ​​​രാ​​​യു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ത​​​ന്നെ രം​​​ഗ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ൽ ത​​​ന്നെ​​​യാ​​​ണു സി​​​പി​​​എം.

സി​​​പി​​​എം പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ ന​​​യി​​​ക്കും. ധ​​​ർ​​​മ്മ​​​ട​​​ത്തു നി​​​ന്നു ത​​​ന്നെ പി​​​ണ​​​റാ​​​യി മ​​​ത്സ​​​രി​​​ക്കും. സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ തീ​​​രു​​​മാ​​​ന​​​മൊ​​​ന്നും പാ​​​ർ​​​ട്ടി എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​വും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശ​​​മൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ല്ല.

എ​​​ന്നാ​​​ൽ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ത​​​ന്നെ ധാ​​​ര​​​ണ​​​യെ​​​ടു​​​ക്കാ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം കേ​​​ന്ദ്ര നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ങ്ങ​​​നെ​​​വ​​​ന്നാ​​​ൽ കെ.​​​കെ.​​​ശൈ​​​ല​​​ജ, ഡോ: ​​​തോ​​​മ​​​സ് ഐ​​​സ​​​ക്, സി.​​​എ​​​സ്.​​​സു​​​ജാ​​​ത, പി.​​​സ​​​തീ​​​ദേ​​​വി എ​​​ന്നി​​​വ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കും. തോ​​​മ​​​സ് ഐ​​​സ​​​ക് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു സി​​​പി​​​എം കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​​യും താ​​​ത്പ​​​ര്യം. ഇ​​​ക്കാ​​​ര്യം പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​നു​​​മാ​​​യി പ​​​ങ്കു​​​വ​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം.

നി​​​ല​​​വി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ലും പി.​​​രാ​​​ജീ​​​വും കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഇ​​​വ​​​ർ ര​​​ണ്ടു​​​പേ​​​രും വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കും. പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗ​​​മാ​​​യ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ണ്ട്. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ​​​തി​​​നാ​​​ൽ എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ മ​​​ത്സ​​​രി​​​ക്കി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നൊ​​​പ്പം ഒ​​​രു പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം കൂ​​​ടി മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ മ​​​ത്സ​​​രി​​​ക്കും.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ തി​​​രി​​​ച്ച​​​ടി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വം. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നി​​​ല​​​വി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​ർ ജ​​​ന​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ചാ​​​ൽ വ​​​ലി​​​യ മാ​​​റ്റം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ഗൃ​​​ഹ​​​സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജി​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ര​​​ണ്ടു ടേം ​​​എ​​​ന്ന​​​തു നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കേ​​​ണ്ടെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ സി​​​പി​​​എം നേ​​​തൃ​​​ത്വം.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ച്ച ശേ​​​ഷം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. സി​​​പി​​​ഐ​​​യി​​​ലും ടേം ​​​വ്യ​​​വ​​​സ്ഥ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​ല്ലെ​​​ന്ന വി​​​വ​​​ര​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ജ​​​യ​​​സാ​​​ധ്യ​​​ത മു​​​ൻ നി​​​ർ​​​ത്തി മൂ​​​ന്നു ടേം ​​​ക​​​ഴി​​​ഞ്ഞ​​​വ​​​രെ വീ​​​ണ്ടും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി സി​​​പി​​​ഐ പ​​​രി​​​ഗ​​​ണി​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​ഐ നേ​​​തൃ​​​ത​​​ല​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.

അ​​​ങ്ങ​​​നെ​​​വ​​​ന്നാ​​​ൽ നി​​​ല​​​വി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യി​​​ട്ടു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ നേ​​​താ​​​ക്ക​​​ൾ​​​ക്കു വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. മു​​​ൻ മ​​​ന്ത്രി വി.​​​എ​​​സ്.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. സി​​​പി​​​എ​​​മ്മി​​​നെ​​​പ്പോ​​​ലെ ത​​​ന്നെ സി​​​പി​​​ഐ​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ മ​​​ത്സ​​​രി​​​പ്പി​​​ക്കും.

Kerala

ഞ​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ സ്വ​ത്ത് മോ​ഷ്ടി​ക്കു​ന്ന​വ​ര​ല്ല: ബി​നോ​യ് വി​ശ്വം

തൃ​ശൂ​ർ: യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ളെ ബ​ഹു​മാ​നി​ക്കു​മെ​ന്നും ന്യൂ​ന​പ​ക്ഷ, ഭൂ​രി​പ​ക്ഷ മ​ത​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ത​വും മ​ത​തീ​വ്ര​വാദ​വും ര​ണ്ടാ​ണ്. മ​ത​ത്തെ ബ​ഹു​മാ​നി​ക്കു​ന്പോ​ൾ, മ​ത​തീ​വ്ര​വാ​ദ​ത്തോ​ടു ല​വ​ലേ​ശം സ​ന്ധി​ചെ​യ്യി​ല്ല. ശ​ബ​രി​മ​ല​യി​ലെ ഒ​രു​ത​രി സ്വ​ർ​ണം ആ​രെ​ങ്കി​ലും എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടും. അ​തു​കൊ​ണ്ടാ​ണ് എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ത്ത​ത്. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ, യു​ഡി​എ​ഫി​ന് അ​ങ്ങി​നെ പ​റ​യാ​നാ​കു​മോ​യോ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു.

ഞ​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ സ്വ​ത്ത് മോ​ഷ്ടി​ക്കു​ന്ന​വ​ര​ല്ല. അ​തു​കൊ​ണ്ടാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​ർ, പ​ന്ത​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. അ​ടു​ത്ത ഭ​ര​ണ​വും എ​ൽഡി​എ​ഫി​ന്‍റേ​താ​യി​രി​ക്കു​മെ​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്കു ല​വ​ലേ​ശം സം​ശ​യ​മി​ല്ല. ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന രാ​ഷ്ട്രീ​യ ചേ​രി എ​ൽ​ഡി​എ​ഫാ​ണ്.

എ​ൻ​ഡി​എ കേ​ര​ള​ത്തോ​ടു കാ​ണി​ക്കു​ന്ന സാ​ന്പ​ത്തി​ക വി​രോ​ധ​ത്തോ​ട് വ‌ീ​റു​വാ​ശി​യും എ​ൽ​ഡി​എ​ഫ് കാ​ണി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം​ മൂ​ത്ത ബി​ജെ​പി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി കാ​ണു​ന്നി​ല്ല. ഇ​ത് ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണ്. കേ​ര​ളം ഇ​ന്ത്യ​യി​ൽ എ​വി​ടെ​യാ​ണെ​ന്നു ഗൗ​ര​വ​മാ​യി ചി​ന്തി​ക്കാ​ൻ കേ​ന്ദ്ര ബ​ജ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ബി​ജെ​പി​ക്ക് ഭ​ര​ണ​ഘ​ട​നാ പ്ര​മാ​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​മാ​യാ​ണു കേ​ര​ളം വി​ഴി​ഞ്ഞ​ത്തെ കാ​ണു​ന്ന​ത്. അ​തു​മാ​യി മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ക​ണ​ക്റ്റി​വി​റ്റി ഉ​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി വേ​ണം. അ​തി​നെ​പ്പ​റ്റി ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മി​ല്ല. 45 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. എ​ന്നി​ട്ടും യു​വ​ശ​ക്തി ബ​ജ​റ്റ് എ​ന്നു ബി​ജെ​പി വി​ശേ​ഷി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ബ​ജ​റ്റി​ൽ യു​വാ​ക്ക​ൾ​ക്കാ​യി ഒ​ന്നു​മി​ല്ല. ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഒ​റ്റ​പ്പെ​ടു​ത്തു​ന്ന ബ​ജ​റ്റാ​ണി​ത്.

ദേശ​സ്നേ​ഹ​മെ​ന്ന വാ​ക്ക് ബി​ജെ​പി​യും മോ​ദി​യും പ​റ​യ​രു​തെന്ന്

ട്രം​പ് പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കു​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ന​യം. ബി​ജെ​പി ഇ​ന്ത്യ​യെ ട്രം​പി​നു പ​ണ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​ർ​ക്കു​മാ​ത്ര​മേ ഇ​ന്ത്യ​യെ​ക്കു​റി​ച്ചു പ​റ​യാ​ൻ അ​വ​കാ​ശ​മു​ള്ളൂ​വെ​ന്ന് ഇ​ട​തു​പ​ക്ഷം ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു.

മേ​ലാ​ൽ ദേ​ശ​സ്നേ​ഹ​മെ​ന്ന വാ​ക്ക് ബി​ജെ​പി​യും മോ​ദി​യും പ​റ​യ​രു​ത്. ചൈ​ന‍​യി​ല്‌​നി​ന്നോ വെ​നി​സ്വേ​ല​യി​ൽ​നി​ന്നോ, എ​ണ്ണ എ​വി​ടെ​നി​ന്നു വാ​ങ്ങ​ണ​മെ​ന്ന് ഇ​ന്ത്യ​ക്ക​റി​യാ​മെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ. ഗാ​ന്ധി പ​ഠി​പ്പി​ച്ച സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് പ്രാ​വ​ർ​ത്തി​ക​മാ​ക്കി. ജ​ന​ങ്ങ​ൾ​ക്കു ഭൂ​മി, വീ​ട്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗ​ത്തു മി​ക​ച്ച​സേ​വ​നം എ​ന്നി​വ എ​ൽ​ഡി​എ​ഫ് ന​ല്കി. യു​ഡി​എ​ഫ് പ​റ​ഞ്ഞ​ത് സാ​ന്പ​ത്തി​ക ന​ഷ്ട​മു​ള്ള സ്കൂ​ളു​ക​ൾ പൂ​ട്ട​ണ​മെ​ന്നാ​ണ്. എ​ന്നി​ട്ടാ​ണ് ഭ​ര​ണ​ത്തി​ൽ​വ​ന്നാ​ൽ കാ​ണു​ന്ന​തെ​ല്ലാം പൊ​ന്നാ​ക്കാ​മെ​ന്ന് അ​വ​ർ പ​റ​യു​ന്ന​തെ​ന്നു ബി​നോ​യ് വി​ശ്വം പരിഹസിച്ചു. യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും കൈ​കോ​ർ​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫി​ന​റി​യാ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ​മേ​ഖ​ലാ ജാ​ഥ മാ​നേ​ജ​ര്‌ എം. ​സ്വ​രാ​ജ്, സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​എ​സ്. സു​ജാ​ത തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Kerala

എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യ്ക്ക് തു​ട​ക്കം; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

തൃ​ശൂ​ര്‍: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ന​യി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി. ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

കേ​ന്ദ്രം കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് ജാ​ഥ ന​ട​ത്തു​ന്ന​ത്. കേ​ന്ദ്രം കേ​ര​ള​ത്തോ​ട് അ​തീ​വ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ബ​ജ​റ്റി​ല്‍ ചി​ല്ല​റ ആ​ശ്വാ​സം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെങ്കിലും അ​തു​ണ്ടാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചേ​ല​ക്ക​ര മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണ് തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. 13ന് ​ജാ​ഥ സ​മാ​പി​ക്കും.

Kerala

കെ ​റെ​യി​ൽ അ​ട​ഞ്ഞ അ​ധ്യാ​യം; കേ​ര​ള​ത്തി​ലെ ഭൂ​ല​ഭ്യ​ത അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണ് വേ​ണ്ട​ത്: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ലി​നെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. കെ ​റെ​യി​ൽ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നാ​ണ് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞ​ത്. കെ ​റെ​യി​ലി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി മ​ഞ്ഞ​ക്കു​റ്റി​ക​ള്‍ അ​ടി​ച്ച സ്ഥ​ലം എ​ല്ലാം ഉ​ട​ൻ പ​ഴ​യ​പ​ടി​യാ​കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

"കേ​ര​ള​ത്തി​ന് അ​തി​വേ​ഗ റെ​യി​ൽ പാ​ത വേ​ണം. അ​ത് ഏ​തു പ​ദ്ധ​തി​യാ​ണെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് പി​ടി​വാ​ശി​യി​ല്ല. കേ​ര​ള​ത്തി​ലെ ഭൂ​ല​ഭ്യ​ത അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി വേ​ണം.'-​ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

"നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ൽ​ഡി​എ​ഫി​ൽ സീ​റ്റ് വി​ഭ​ജ​നം തു​ട​ങ്ങി​യി​ട്ടി​ല്ല. സി​പി​ഐ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റ് ചോ​ദി​ക്കി​ല്ല. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും.'- ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

എല്‍ഡിഎഫിന് മൂന്നാംഭരണം ഉറപ്പെന്ന് ബിനോയ് വിശ്വം

അ​ടൂ​ര്‍: എ​ല്‍ഡി​എ​ഫി​ന് മൂ​ന്നാം ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. അ​ടൂ​രി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്‍ഡി​എ​ഫി​നു ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. എ​ല്‍ഡി​എ​ഫി​നു​ള്ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഐ​ക്യം മാ​ത്ര​മാ​ണു​ള്ള​ത്. സി​പി​എ​മ്മും സി​പി​ഐ​യും ഇ​ട​തു​പ​ക്ഷ​ത്തെ പ്ര​ധാ​ന ക​ണ്ണി​ക​ളും ഘ​ട​ക​ങ്ങ​ളു​മാ​ണ്.

സി​പി​ഐ​യും സി​പി​എ​മ്മും ത​മി​ലു​ള്ള ബ​ന്ധം ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​യെ പോ​ലെ കാ​ത്തു​സൂ​ക്ഷി​ക്കും. അ​പൂ​ര്‍വം ഒ​ന്നോ ര​ണ്ടോ പേ​ർ മാ​ത്ര​മാ​ണ് പാ​ര്‍ട്ടി​യി​ല്‍നി​ന്ന് പോ​യി​ട്ടു​ള്ള​ത്. പോ​കു​ന്ന​വ​രെ മാ​ത്ര​മാ​ണ് നി​ങ്ങ​ള്‍ കാ​ണു​ന്ന​ത്. വ​രു​ന്ന​വ​രെ കാ​ണു​ന്നി​ല്ല.

സി​പി​ഐ​ക്കു വേ​ണ്ടി യു​ഡി​എ​ഫ് വാ​തി​ല്‍ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത് അ​വ​ര്‍ക്ക് വേ​റെ പ​ണി​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Kerala

ബ​ജ​റ്റി​ൽ തെ​ളി​യു​ന്ന​തു കേ​ര​ള​ത്തി​ന്‍റെ ബ​ദ​ലും പ്ര​തി​രോ​ധ​വും: ബി​നോ​യ് വി​ശ്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റി​​​ൽ തെ​​​ളി​​​യു​​​ന്ന​​​തു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജ​​​ന​​​പ​​​ക്ഷ ബ​​​ദ​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പി​​​ന്തു​​​ട​​​രു​​​ന്ന നി​​​യോ​​​ലി​​​ബ​​​റ​​​ൽ ന​​​യ​​​ങ്ങ​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​രോ​​​ധ​​​വു​​​മാ​​​ണെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

മു​​​ണ്ട​​​ക്കൈ ചൂ​​​ര​​​ൽ​​​മ​​​ല പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​യു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം, കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൈ​​​വി​​​ടു​​​ന്ന തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​ക്കു​​​ള്ള സ​​​ഹാ​​​യം, റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി, സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, വ​​​യോ​​​ജ​​​ന ക്ഷേ​​​മ പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന മേ​​​ഖ​​​ല​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്നും ബി​​​നോ​​​യ് പ​​​റ​​​ഞ്ഞു.

District News

അങ്കമാലിയിൽ ഭൂമിയുടെ ന്യായവില പ്രശ്നം പരിഹരിച്ചു: സർക്കാരിന് സിപിഐയു‌‌ടെ നന്ദി

അ​ങ്ക​മാ​ലി: ഭൂ​മി​യു​ടെ ന്യാ​യ​വി​ല സം​ബ​ന്ധി​ച്ച് ഏ​റെ​ക്കാ​ല​മാ​യി അ​ങ്ക​മാ​ലി​യി​ൽ നി​ല​നി​ന്നി​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​യ​തി​ൽ സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

ന​വ​കേ​ര​ള സ​ദ​സി​ല​ട​ക്കം വി​വി​ധ വേ​ദി​ക​ളി​ൽ ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലും നേ​തൃ​ത്വ​വു​മാ​ണ് അ​ങ്ക​മാ​ലി ജ​ന​ത​യു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഈ ​വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തി​നാ​യി സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും റ​വ​ന്യൂ മ​ന്ത്രി​ക്കും നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യും വി​ഷ​യ​ത്തെ നി​ര​ന്ത​ര​മാ​യി പി​ന്തു​ട​രു​ക​യും ചെ​യ്തി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ ന്യാ​യ​മാ​യ പ​രാ​തി​ക​ൾ ഗൗ​ര​വ​പൂ​ർ​വ്വം പ​രി​ഗ​ണി​ച്ച് ഭൂ​മി​യു​ടെ ന്യാ​യ​വി​ല വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മാ​ണ് സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​തെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

Kerala

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കും: ബിനോയ് വിശ്വം

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യമാ​ണെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സി​പി​ഐ എ​ന്നും മു​ന്നി​ട്ട് നി​ൽ​ക്കു​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

ദേ​ശീ​യ​ത​ല​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഭ​യ​ത്തി​ലാണെ​ന്നും ഇ​ട​തു​പ​ക്ഷം മാ​ത്ര​മാ​ണ് ഏ​ക ര​ക്ഷയെ​ന്നും അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ ഫാ​സി​സ​ത്തി​ന്‍റെ ഇ​ര​ക​ളാ​കാ​ൻ ന്യൂ​ന​പ​ക്ഷ​ത്തെ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

മ​ണി​പ്പുരി​ലെ സ്ത്രീ​ക​ളെ കാ​ണാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ടി വ​ന്ന​ത് ഇ​ല​ക്‌ഷൻ ഗി​മ്മി​ക്കാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. മോ​ദി​യു​ടെ തി​രു​വ​ന​ന്ത​പു​രം സ​ന്ദ​ർ​ശ​നം മ​ല എ​ലിക്കുഞ്ഞി​നെ പ്ര​സ​വി​ച്ച​തു വ​രെ പോ​ലുമാ​യി​ല്ല .

തി​രു​വ​ന​ന്ത​പു​രം മേ​യ​റെ​യെ​യും മു​ൻ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ട​ങ്ങി​ൽ അ​വ​ഹേ​ളി​ച്ചു. ഇ​തി​നു ര​ണ്ടി​നും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ഇ​ട​തു​മു​ന്ന​ണി​യി​ലും ഭി​ന്ന​സ്വ​രം;അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്‌ടി​ക്കു​ന്നു​വെ​ന്ന് സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​കെ.​​​ ബാ​​​ല​​​നു പി​​​ന്നാ​​​ലെ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ സി​​​പി​​​ഐ​​​ക്കു ക​​​ടു​​​ത്ത അ​​​തൃ​​​പ്തി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​മ്പോ​​​ൾ ഒ​​​രുത​​​ര​​​ത്തി​​​ലും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണു സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​തു തി​​​രി​​​ച്ച​​​ടി​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ക്ഷം. ഇ​​​തി​​​ലെ പ്ര​​​തി​​​ഷേ​​​ധം സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചു. ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ളും ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​ക​​​വേ വി​​​വാ​​​ദ​​​ങ്ങ​​​ൾ സൃ​​ഷ്‌​​ടി​​​ക്കു​​​ന്ന​​​തു രാ​​ഷ്‌​​ട്രീ​​​യ​​​മാ​​​യി പി​​ന്നാ​​​ക്കം പോ​​​കാ​​​നേ ഉ​​​പ​​​ക​​​രി​​​ക്കൂ എ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു സി​​​പി​​​ഐ.

യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്ലാ​​​മി​​​യാ​​​യി​​​രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​രം ഭ​​​രി​​​ക്കു​​​ക എ​​​ന്നാ​​​യി​​​രു​​​ന്നു സി​​​പി​​​എം നേ​​​താ​​​വ് എ.​​​കെ.​​​ ബാ​​​ല​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന. ഇ​​​തു സി​​​പി​​​എ​​​മ്മി​​​നു​​​ള്ളി​​​ൽ​​ത്ത​​​ന്നെ വ​​​ലി​​​യ ച​​​ർ​​​ച്ച​​​യാ​​​യി. ബാ​​​ല​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ​ഗോ​​​വി​​​ന്ദ​​​നും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​നും ത​​​ള്ളി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​യ​​​ൻ മാ​​​ത്ര​​​മാ​​​ണ് പ​​​ര​​​സ്യ​​​മാ​​​യി ബാ​​​ല​​​നെ അ​​​നു​​​കൂ​​​ലി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഈ ​​​നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ സി​​​പി​​​എ​​​മ്മി​​​നു​​​ള്ളി​​​ൽ അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ​​പോ​​​ലും ഒ​​​രു നേ​​​താ​​​വും ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഒ​​​ര​​​ക്ഷ​​​ര​​​വും മി​​​ണ്ടി​​​യി​​​ല്ല. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ട്ടും മ​​​ല​​​പ്പു​​​റ​​​ത്തും ജ​​​യി​​​ച്ച​​​വ​​​രു​​​ടെ പേ​​​രു നോ​​​ക്കി​​​യാ​​​ൽ അ​​​റി​​​യാ​​​മെ​​​ന്നു​​​ള്ള മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ പ​​​രാ​​​മ​​​ർ​​ശ​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​തു ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യു​​​ള്ള നി​​​ല​​​പാ​​​ടാ​​​യി പൊ​​​തു​​​വെ വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ട്ടു.പ്ര​​​ത്യേ​​​കി​​​ച്ച് മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യി.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​സ​​​ന്ന​​​മാ​​​യി​​​രി​​​ക്കെ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളി​​​ൽ​​നി​​​ന്ന്, പ്ര​​​ത്യേ​​​കി​​​ച്ച് മ​​​ന്ത്രി​​​യി​​​ൽനി​​ന്ന് ഇ​​​ങ്ങ​​​നെ​​​യൊ​​​രു നീ​​​ക്ക​​​മു​​​ണ്ടാ​​​യ​​​തു ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ അ​​​ക​​​റ്റു​​​മെ​​​ന്ന ആശങ്കയിലാ​​​ണു സി​​​പി​​​ഐ. എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ടാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദോ​​​ഷ​​​മാ​​​കു​​​ന്ന ഒ​​​രു പ​​​രാ​​​മ​​​ർ​​​ശ​​​വും ആ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്നും ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ ഗോ​​​വി​​​ന്ദ​​​ൻ നേ​​​താ​​​ക്ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ ഇ​​​തു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​ത​​​ന്നെ ലം​​​ഘി​​​ച്ച​​​ത് അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​മാ​​​യാ​​​ണ് പാ​​​ർ​​​ട്ടി കാ​​​ണു​​​ന്ന​​​ത്.

Latest News

Corehub Up