തൃശൂർ: നാട്ടികയിൽ പേയ്മെന്‍റ് സീറ്റ് വിവാദം ഉയർത്തി സിപിഐയുമായി ഇടഞ്ഞ സി.സി. മുകുന്ദൻ എംഎൽഎയുമായി ചർച്ച നടത്തി മുന്നണികൾ.
കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി സംസാരിച്ചു. കൂടാതെ, ബിജെപി സംസ്ഥാന നേതൃത്വവും മുകുന്ദനുമായി ചർച്ച നടത്തി. നാട്ടികയിൽ സ്ഥാനാർഥിയാകുമെന്ന മുകുന്ദന്‍റെ പ്രഖ്യാപനത്തിൽ പിന്നാലെയാണ് പുതിയ നീക്കം.
അതേസമയം, മുകുന്ദനെ സിപിഐക്കൊപ്പം നിർത്താൻ അനുനയ സാധ്യത തേടാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം.
Tags : Congress BJP C.C. Mukundan CPI