തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ വിവാദങ്ങളെ തുടർന്ന് സിപിഐയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് സി.സി. മുകുന്ദൻ. തനിക്കെതിരായ പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്ന് സി.സി. മുകുന്ദൻ.
പാർട്ടി നടപടിയിൽ അത്ഭുതവുമില്ല, ഭയവുമില്ലെന്ന് സി.സി.മുകുന്ദൻ പറഞ്ഞു. മത്സരിക്കുന്നത് തന്റെ പ്രതിഷേധം അറിയിക്കാനാണെന്നും മുകുന്ദൻ വ്യക്തമാക്കി. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരും ദിവസങ്ങളിലും തെരഞ്ഞെടുപ്പ് യോഗങ്ങളിലും ജനങ്ങളോട് തുറന്നുപറയുമെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പിന്തുണ സ്വീകരിക്കും. ബിജെപിയുടെയും കോൺഗ്രസിന്റെയും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നാണ് മുകുന്ദന്റെ നിലപാട്. അതേസമയം സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് മുകുന്ദനെ പുറത്താക്കിയത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
Tags : cpi cc mukundan nattika geetha gopi thrissur