Kerala
തിരുവനന്തപുരം: ഗവർണർ ആർ.വി. ആർലേക്കറിന്റെ സമീപനത്തിനെതിരേ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും മറികടന്നു സംസ്ഥാന പൊലിസ് മേധാവിയെ ഗവർണർ നേരിട്ടു വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണെന്നു പിണറായി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശനിർദേശങ്ങൾക്കനുസരിച്ചാണ്. 2016ലെ നബാം റിബയ കേസിലെ സുപ്രീംകോടതി വിധിപ്രകാരം, ഭരണഘടനയിലെ ആർട്ടിക്കിൾ 163 ഗവർണർക്ക് അനിയന്ത്രിത വിശേഷാധികാരങ്ങൾ നൽകുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വകുപ്പു മന്ത്രിയുടെ അനുമതിയോടെയാണോ പൊലിസ് മേധാവി ഗവർണറെ കണ്ടതെന്ന കാര്യം വ്യക്തമാകേണ്ടതുണ്ട്.സർക്കാർ പാലിക്കുന്ന മൗനം വിധേയത്വമായി ഗവർണർ കാണുന്നു.
സർക്കാരിന്റെ ഭരണഘടനാപരമായ ഫെഡറൽ അധികാരങ്ങളെയാണ് ഗവർണർ വെല്ലുവിളിക്കുന്നത്. ഇത് സംസ്ഥാന സർക്കാരും ഗവർണറുമായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ പേരിൽ ബലികൊടുക്കാനുള്ളതല്ല. ഈ അമിതാധികാര പ്രവണതകൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും മുന്നിൽ ഒരക്ഷരം മിണ്ടാൻപോലും യുഡിഎഫ് സർക്കാർ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ സർക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പല പരാമർശങ്ങളും അതിരുവിടുകയാണ്.
തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായനടപടികൾ ഉറപ്പാക്കണം. മുൻ സർക്കാർ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയെങ്കിലും ചെയ്താൽ ഈ പ്രതിസന്ധി പരിഹരിക്കാനാകും.
ദുരന്തബാധിത കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകണം. മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചു. ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് അറിവുള്ള വകുപ്പുകൾ സമയോചിതമായി പ്രവർത്തിച്ചില്ലെന്നും പിണറായി പറഞ്ഞു.
Kerala
തിരുവനന്തപുരം: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ഇതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ നേരത്തെ തന്നെ കൃത്യമായി വിശദീകരിച്ചിട്ടുള്ളതാണെന്നും മെസി കേരളത്തിൽ വരണമെന്നത് കേരള ജനതയുടെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്ക് സ്പെയിനിൽ പോകുന്നതിന് പ്രത്യേക കരാറിന്റെ ആവശ്യമില്ലെന്നും ഇത്തരമൊരു വിഷയത്തിൽ എന്ത് തരത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് വിവാദം ഉന്നയിക്കുന്നവർ വ്യക്തമാക്കണമെന്നും വിജയൻ ആവശ്യപ്പെട്ടു.
നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചിലർക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ‘അപ്പോൾ ഇരിക്കട്ടെ തിരിച്ചും’ എന്ന നിലയിലുള്ള രാഷ്ട്രീയ ആലോചനകളാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
മെസിയുടെ വരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താൻ നേരിട്ട് അറിയേണ്ടതില്ലെങ്കിലും, ഈ ഇടപാടുകളിൽ യാതൊരു വിധത്തിലുള്ള സാമ്പത്തിക ക്രമക്കേടോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രതക്കുറവും മുൻകരുതൽ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയതുമാണ് ഇത്രത്തോളം വലിയ ദുരിതത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ദുരന്തമുഖത്ത് ജനം പകച്ചുനിൽക്കുമ്പോഴും സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരന്നു പ്രതിപക്ഷ നേതാവ്.
വയനാട് തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ ദുരന്തവും അനാസ്ഥ മൂലമുണ്ടായതാണ്. അതി തീവ്രമഴയുണ്ടായിട്ടും ചട്ട പ്രകാരമുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചില്ല.
മഴ ആരംഭിച്ചതിനുശേഷമാണ് അലര്‍ട്ടുകള്‍ വന്നത്. മണ്ണിടിച്ചില്‍ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ ഉണ്ടായില്ല. ഇതിനിടെ മുന്നറിയിപ്പില്ലാതെയാണ് മൂഴിയാര്‍ ഡാം തുറന്നുവിട്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പത്ത് വർഷമായി ഡിബിടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.
കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡിബിടി വഴി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്.
ഡിബിടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്.
സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്.
തൊടു സാങ്കേതിക ന്യായങ്ങൾക്കൊപ്പം ഡിബിടി സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സർക്കാർ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്.
കേരളത്തിൽ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ തുകയുടെ കേവലം ഒരു ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെൻഷൻ ലഭിക്കുന്നവരുടെ 13.5 ശതമാനം ആളുകൾക്ക് മാത്രവും.
86 ശതമാനം പേർക്കും മുഴുവൻ തുകയും നൽകുന്നത് സംസ്ഥാനമാണ്. അതിനാൽ തന്നെ, പെൻഷൻ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയിരുന്നത്. എന്നാൽ കേന്ദ്രനിർദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സർക്കാർ പെൻഷൻ പദ്ധതിയെ തന്നെ ദുർബലമാക്കാൻ ശ്രമിക്കുകയാണ്.
ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി.ഡി. സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും ഷോൺ ജോർജ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി 'റൂം ഫോർ റിവർ' പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ലെന്നും ഷോൺ പരിഹസിച്ചു.
ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
മീനച്ചിലാറ്റിൽ മാത്രം മൂന്ന് ലക്ഷം മെട്രിക് ടൺ മണലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. മീനച്ചിലാറ്റിലെയും വേമ്പനാട്ടുകായലിലെയും മണൽ നീക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകിയെന്ന് വിളിക്കേണ്ടി വരുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം. ബിനീഷ് കോടിയേരിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബിനീഷിന്റെ ഫോൺ രേഖകൾ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. ആക്രമണം നടന്ന ദിവസം പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമിയം നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25 പ്രതികളാണുള്ളത്. ആക്രമണത്തിൽ ഇവരുടെ പങ്കും തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോഴുള്ളത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം ബിനീഷ് കോടിയേരി സംഭവസ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിനീഷിന്റെ ഫോൺ രേഖകൾ പരിശോധിക്കുന്നത്.
Kerala
കൊച്ചി: ഇടതുപക്ഷത്ത് നിന്നുകൊണ്ട് ഇടതുപക്ഷത്തെ ആക്രമിച്ചാല്‍ വലതുപക്ഷത്തിന്റെ കൈയടിയും സ്വീകാര്യതയും ഏറുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്.
എന്നാല്‍ പ്രഫ. എം.കെ. സാനു ഒരിക്കലും ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വന്തം യശസ് വിളക്കിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. എം.കെ. സാനു സാംസ്കാരികകേന്ദ്രത്തിന്റെ സാനു സമ്മാനം 2026 എഴുത്തുകാരി ഡോ. എം.ലീലാവതിക്ക് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഡോ. ലീലാവതിയുടെ വീട്ടിലെത്തിയാണ് ഒരുലക്ഷം രൂപയും ഉണ്ണി കാനായി രൂപകല്പന ചെയ്ത ശില്പവും കീര്‍ത്തിപത്രവും അടങ്ങുന്ന പുരസ്കാരം പിണറായി സമ്മാനിച്ചത്. സാനു അനുസ്മരണ സമ്മേളനവും പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. യുവപ്രതിഭ പുരസ്കാരം ഡോ. വിനില്‍ പോളിന് സമ്മാനിച്ചു.
സാംസ്കാരികകേന്ദ്രം പ്രസിഡന്റ് എന്‍.എസ്. മാധവന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ മന്ത്രി പി.രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എന്‍. മോഹനന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്. ശര്‍മ, സി.എം. ദിനേശ്മണി, മുന്‍ മേയര്‍ എം.അനില്‍കുമാര്‍, എഴുത്തുകാരി തനൂജ ഭട്ടതിരി, ഡോ. കെ.ജി. പൗലോസ്, കെ.വി. തോമസ്, മാധ്യമപ്രവര്ത്തകന് ആര്.രാജഗോപാല്‍, പ്രഭാഷകന്‍ ഡോ. സുനില്‍ പി. ഇളയിടം, സിപിഎം ജില്ലാസെക്രട്ടറി എസ്.സതീഷ്, മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ച് ഇപ്പോൾ കേന്ദ്രസർക്കാർ വീണ്ടും ഇറക്കിയിരിക്കുന്ന കരട് വിജ്ഞാപനത്തിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു ജനവാസ, കൃഷി മേഖലകൾ ഒഴിവാക്കി 98 വില്ലേജുകളിൽ മാത്രം ഇഎസ്എ ബാധമാകുംവിധം ഭേദഗതി നിർദേശം കേന്ദ്രത്തിനു സമർപ്പിച്ചിരുന്നുവെങ്കിലും അതംഗീകരിക്കാതെയാണു വീണ്ടും കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
മുന്നണി വ്യത്യാസം നോക്കാതെ സംസ്ഥാനത്തിന്റെ പൊതുവായ വിഷയമെന്ന നിലയിൽ ഒരുമിച്ചു മുന്നോട്ടു പോകേണ്ട വിഷയമായിട്ടും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ പിഎംശ്രീ പദ്ധതിയെ എതിർത്ത കോണ്‍ഗ്രസും മുസ്ലിംലീഗും ഭരണത്തിലെത്തിയപ്പോൾ നിലപാടു മാറ്റുകയാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എസ്എസ്കെ ഫണ്ടു ലഭിക്കുന്നതിനായാണു എംഒയുവിൽ അന്നത്തെ ഇടതു സർക്കാർ ഒപ്പിട്ടത്. എന്നാൽ നയപരമായ വിഷയമായതിനാൽ തന്നെ പിന്നീട് മറ്റു നടപടി ക്രമങ്ങളുമായി മുന്നോട്ടുപോയില്ലെന്നു മാത്രമല്ല പദ്ധതിയിൽ നിന്നും കേരളം പിൻവാങ്ങുന്നതായി കാണിച്ചു കേന്ദ്ര സർക്കാരിനു സർക്കാർ കത്തു നൽകുകയും ചെയ്തു.
അന്ന് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി.സതീശനും കോണ്‍ഗ്രസും സിപിഎം ബിജെപി ഡീൽ ആരോപണം ഉന്നയിച്ചു. എന്നാൽ ഭരണം ലഭിച്ചപ്പോൾ കോണ്‍ഗ്രസും ലീഗും നേരെ മറുകണ്ടം ചാടിയെന്നും പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തങ്ങൾ അധികാരത്തിൽ വന്നാൽ പിഎംശ്രീ അറബിക്കടലിൽ എന്നു പറഞ്ഞ യുഡിഎഫ് ഇപ്പോൾ സംഘപരിവാർ ശക്തികളുമായി ചേർന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടത്തുകയാണ്. സർക്കാർ കൈയിലായതോടെ പഴയ നിലപാടു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മാറ്റി. ഇപ്പോൾ ഇരുവരും പിഎംശ്രീ നടപ്പിലാക്കുന്നതിന്റെ വാദങ്ങൾ പറയുകയാണു ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗവും പദ്ധതി നടപ്പിലാക്കാനാണു തീരുമാനിച്ചത്. ഇതു പരസ്യമായി അവർ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിലും ലീഗുമെല്ലാം ഒറ്റയടിയ്ക്കു മറുകണ്ടം ചാടി. ഇത് ഏതു ഡീലിന്റെ ഭാഗമാണെന്ന് അവർ വ്യക്തമാക്കണം. ഇപ്പോൾ സ്കൂളുകളുടെ പട്ടിക നൽകാനും മറ്റു തുടർനടപടികളും സ്വീകരിക്കുകയാണ്.
സംസ്ഥാനത്തെ ജനങ്ങളെയും യുഡിഎഫ് അണികളെയും ഒരുപോലെ പറഞ്ഞുപറ്റിക്കുന്ന രീതിയാണ് അവർ സ്വീകരിക്കുന്നതെന്നും സ്വന്തം അണികളെ തന്നെ പുറകിൽ നിന്നും കുത്തുന്ന സമീപനമാണു കോണ്‍ഗ്രസും ലീഗും സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പോലീസിന്റെ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരിൽ പാർട്ടി ഓഫീസിൽ കടന്ന് അറസ്റ്റു ചെയ്യാൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനും സംഘപരിവാർ ശക്തികൾക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കേസുകളിൽ കുടുക്കിയും ഭയപ്പെടുത്തിയും വിദ്യാർഥി പ്രസ്ഥാനങ്ങളെ നിശബ്ദരാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണെന്നും ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കടക്കാനുള്ള നീക്കത്തെ അപലപിച്ച അദ്ദേഹം, സഖാവ് ഐഷി ഘോഷിനും എസ്എഫ്ഐക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഈ വേട്ടയാടലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
Kerala
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സാധാരണ നില വിട്ടുള്ള ചില നടപടിക്രമങ്ങൾ കാണുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ സ്വീകരിച്ച നടപടികളിൽ ചില പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും കൂടുതൽ പിന്നീട് പ്രതികരിക്കാമെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗണ്മാൻമാർ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അന്വേഷണം അട്ടിമറിച്ചതിന് എഡിജിപി എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്ത നടപടി സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പിണറായി.
ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ചു ചോദിച്ചപ്പോൾ നടപടി സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിലെ ഇഡി അന്വേഷണം എങ്ങനെയെങ്കിലും തന്നിലേക്ക് എത്തിക്കാനാനുള്ള ശ്രമമാണ് നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ടി. വീണയ്ക്കു കരാർ നൽകിയതു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള അടുപ്പം മൂലമാണെന്ന് ഇഡിക്ക് ശശിധരൻ കർത്ത മൊഴി നൽകിയതു സംബന്ധിച്ച മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.
മകൾ വീണയ്ക്ക് എക്സാലോജിക് കൂടാതെ ലേക്കർ ഇന്ത്യ കോർപറേഷൻ എന്ന പേരിൽ കന്പനിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അപ്പോൾ കമല ഇന്റർനാഷണലിനെ വിട്ടോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം.
ചോദ്യം വീണ്ടും വന്നപ്പോൾ പിണറായിയും മറുപടി ആവർത്തിച്ചു. ഇത്രയും കാലമുണ്ടായിരുന്ന കമല ഇന്റനാഷണലിനെ വിട്ടോയെന്നു പലതവണ ആവർത്തിച്ചു. ശശിധരൻ കർത്തയുടെ മൊഴി ആരാണ് പുറത്തുവിട്ടത്്? ഇതു മാധ്യമ സൃഷ്ടിയാണ്.
മാധ്യമങ്ങളിലല്ലേ പി.കെ. ശ്രീമതിയുടെ വാർത്ത വന്നത്. മാധ്യമങ്ങളിൽ വന്നു എന്നതുകൊണ്ട് എല്ലാം ശരിയാകുമോ? ഇതു സംബന്ധിച്ച് രേഖയുണ്ടല്ലോ എന്ന ചോദ്യത്തിന്, ഉണ്ടെങ്കിൽ രേഖ കാണിച്ചുകൊള്ളട്ടെ. നിങ്ങൾക്ക് എന്തൊക്കെ സൃഷ്ടിക്കാം? എത്രകാലമായി സൃഷ്ടിക്കുന്നു? ആ സൃഷ്ടികൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിഞ്ഞോ? നല്ല ശ്രമങ്ങൾ നടത്തിക്കൊള്ളൂ. കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തിക്കാനാണല്ലോ ശ്രമം. എന്നോടു നല്ല സ്നേഹമാണല്ലോ എന്നും പിണറായി വിജയൻ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസിൽ ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി തള്ളി പിണറായി വിജയൻ. ഇതെല്ലാം മാധ്യമസൃഷ്ടിയാണ്.എക്സാലോജിക് കേസ് ബോധപൂർവം തന്നിലേക്ക് എത്തിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ശശിധരൻ കർത്തയുടെ മൊഴികളും ഇഡിയുടെ പുതിയ കണ്ടെത്തലുകളും പുറത്തുവരുന്നതിനിടയിലാണ് പ്രതിരോധവുമായി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുന്നത്. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കും മൊഴികൾക്കും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വീണാ വിജയന് വേറെയും കമ്പനിയുള്ളതായി ഇഡിക്ക് വിവരം ലഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയിൽ വീണ പങ്കാളിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു.
Kerala
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വേറെയും കമ്പനി ഉള്ളതായി സൂചന. എക്സാലോജിക്ക് സൊല്യൂഷൻസിന് പുറമെകോഴിക്കോട് രജിസ്റ്റർ ചെയ്ത ലേക്കര്‍ ഇന്ത്യ കോര്പറേഷന് എന്ന കമ്പനി വീണയുടെതാണെന്ന് ഇഡിക്ക് വിവരം ലഭിച്ചു. കമ്പനിയുടെ 15,57,414 രൂപ മരവിപ്പിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ സ്വത്തു കണ്ടുകെട്ടല്‍ നടപടിയിലേക്ക് കടക്കുന്നതിന് മുന്നോടിയായി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിക്ക് മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ലേക്കര്‍ ഇന്ത്യ കോര്പറേഷന് എന്ന കമ്പനിയുടെയും ഉടമയാണ് വീണ എന്ന് പറയുന്നത്. വീണയുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലെ 1,37,088 രൂപയും എക്സാലോജിക്കിന്റെ 27,585 രൂപയും മരവിപ്പിച്ചിട്ടുണ്ട്.
മേയ് 27ന് പിണറായിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇതുസംബന്ധിച്ച നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു. കേസിൽ പ്രതിരോധം ശക്തമാകുന്നതിനിടയിൽ ശശിധരൻ കർത്തയുടെ മൊഴികളും വ്യാജ ഇൻവോയ്സുകളെക്കുറിച്ചുള്ള തെളിവുകളും പുറത്തുവന്നു. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയതെന്ന് ശശിധരൻ കർത്ത മൊഴി നൽകിയിരുന്നു.
നൽകാത്ത സേവനത്തിന്റെ ഇൻവോയ്സ് ഐഫോൺ ഉപയോഗിച്ചാണ് നിർമിച്ചതെന്നും വ്യാജ ഐടി സേവനത്തിന്റെ കരാറും കർത്തയുമായുള്ള ഇമെയിൽ ഇടപാടുകളും ഐഫോൺ വഴിയായിരുന്നുവെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സേവനങ്ങളെക്കുറിച്ചല്ല പണമിടപാടുകളെക്കുറിച്ചാണ് യഥാർത്ഥത്തിൽ ചർച്ച നടന്നതെന്നും ഇഡി വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വഖഫ് വിഷയമടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. വഖഫ് വിവാദത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന സതീശന്റെ പരാമർശം തികച്ചും തെറ്റാണ്.
അദ്ദേഹം സംഘപരിവാറിന്റെ നാവായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുകയെന്നത് ബിജെപിയുടെ നയമാണ്. ആ കേന്ദ്ര ഭേദഗതി ആദ്യമായി അംഗീകരിക്കുന്ന സംസ്ഥാനമായി കേരളത്തെ യുഡിഎഫ് സർക്കാർ മാറ്റിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാർ സംഘപരിവാർ സേവയാണ് നടത്തുന്നത്. കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിനെതിരെയാണ് സർക്കാർ നിലപാടെടുത്തത്. എന്നാൽ വഖഫിൽ യുഡിഎഫ് സർക്കാർ മലക്കംമറിച്ചിലാണ് നടത്തിയത്. തർക്ക വിഷയമായ നിയമഭേദഗതി നടപ്പാക്കുമെന്നാണ് യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചത്. കേന്ദ്ര ഭേദഗതിക്കെതിരെ ലീഗ് അടക്കം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയെന്ന് സതീശൻ പറയുന്നത് തെറ്റാണ്.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കാൻ തയാറാണെന്ന് എൽഡിഎഫ് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. ജനങ്ങളെ ബോധപൂർവം തെറ്റിധരിപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പിണറായി വിജയനും മകൾ വീണ വിജയനും കുരുക്ക് മുറുകുന്നു. കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയാണ് പിണറായി കുടുംബത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്.
2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയത്. വീണയോ എക്സാലോജിക്കോ സിഎംആർഎലിന് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്നുമാണ് കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്.
2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി കൈമാറിയത്. വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട് നടത്തിയത്.
എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമെ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു പണമിടപാട് സ്ഥാപനത്തിൽനിന്ന് 50 ലക്ഷം രൂപയുടെ വായ്പയും നൽകിയിരുന്നതായും മൊഴിയിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. കർത്തയുടെ മൊഴിക്കു പിന്നാലെ വീണയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങളുണ്ടെന്നും ചികിത്സയ്ക്കെന്ന പേരിൽ നടത്തുന്ന വിദേശയാത്രകൾ ഇതിനുവേണ്ടിയാണെന്നും സ്വപ്ന ആരോപിച്ചു.
പിണറായി വിജയനേക്കാൾ ശക്ത അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് എല്ലാ വിദേശയാത്രകളിലും അവർ ഒപ്പം പോയിരുന്നത്. പിണറായിക്ക് ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
തന്റെ ജീവിതം തകർത്തത് പിണറായി ആണെന്നും, തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്നും പറഞ്ഞ സ്വപ്ന പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകളാണെന്നും ആരോപിച്ചു.
ഫോൺ പിടിച്ചു വച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരും. ഒരു തരം വിട്ടുവീഴ്ചകൾക്കും തയാറല്ല. പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പോയത് കൊണ്ടാണ് കേരളത്തിലേക്ക് തിരിച്ചു വന്നതെന്നും സ്വപ്ന വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംഘപരിവാർ അജണ്ടകൾക്കു നിരന്തരം കീഴടങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വഞ്ചനാപരമായ മുഖമാണ് വഖഫ് വിഷയത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ മേലുള്ള സ്വതന്ത്രാധികാരവും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയെ ഹൈക്കോടതിയിൽ പിന്തുണച്ച സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത അനീതിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പിഎം ശ്രീ, വഖഫ് ഭേദഗതി വിഷയങ്ങളിൽ നേരത്തേ ശക്തമായ എതിർപ്പ് ഉയർത്തിയ മുസ്ലിം ലീഗ്, ഇപ്പോൾ അതേ സംഘപരിവാർ നയങ്ങളുടെ വക്താക്കളായി മാറിയിരിക്കുകയാണ്. അധികാരത്തിലെത്തിയതിനുശേഷം നിലപാടുകളിൽനിന്നുള്ള ഈ മറുകണ്ടംചാടൽ മുസ്ലിം ജനസാമാന്യത്തോടുള്ള കൊടിയ വഞ്ചനയാണ്.
അമുസ്ലിംകളെ വഖഫ് ബോർഡിൽ അംഗങ്ങളാക്കി ഉൾപ്പെടുത്തിയില്ല എന്നു ചൂണ്ടുക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം നൽകിയ ഹർജികളിലാണ് യുഡിഎഫ് സർക്കാർ ഈ ഒത്തുകളി നടത്തിയത്.
2026 ജൂലൈ 14ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പുതിയ ഭേദഗതി നിയമത്തിലെ 14-ാം വകുപ്പ് അക്ഷരംപ്രതി അനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ തയാറാണെന്നു വ്യക്തമാക്കിയിരിക്കുന്നു. മുസ്ലിം ലീഗിന്റെ നോമിനിയായ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ പി.എം. സനീർ മുഖാന്തിരമാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്.
ലീഗിന്റെ നിന്ദ്യമായ ഇരട്ടത്താപ്പാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. അഡ്വക്കറ്റ് ജനറലും ഇതേ നിലപാട് കോടതിയിൽ ആവർത്തിച്ചു. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ഇക്കാര്യത്തില്‍ ഹര്‍ജിക്കാരോടും സംസ്ഥാന സര്‍ക്കാരിനോടുമുള്ള യോജിപ്പ് കോടതിയെ അറിയിച്ചു.
പുതിയ ഭേദഗതി പ്രകാരം, പരമാവധി 11 അംഗങ്ങളെ നാമനിർദേശം ചെയ്താണ് വഖഫ് ബോർഡ് രൂപീകരിക്കേണ്ടത്. ഒമ്പതു പേരെയാണ് 2026ൽ എൽഡിഎഫ് സർക്കാർ നിയമിച്ചത്. ബാക്കി രണ്ടു പേരെ പിന്നീട് നിയമിക്കുമെന്നു പ്രസ്തുത ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഭേദഗതി നിയമത്തോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ തയാറായില്ല.
വഖഫ് ബോർഡ് യോഗം ചേരാൻ ആകെ 11 ൽ അഞ്ചു പേരുടെ ക്വാറം മതി. അതുകൊണ്ടുതന്നെ നിലവിൽ ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ യാതൊരു നിയമ തടസവുമുണ്ടായിരുന്നില്ല. എന്നിട്ടും കേന്ദ്രനിയമത്തിന്റെ പേരുപറഞ്ഞ് ഹൈക്കോടതിയിൽയുഡിഎഫ് സർക്കാരും അഡ്വക്കറ്റ് ജനറലും കടുപിടിത്തം പിടിക്കുന്നത് എന്തിനാണെന്നും പിണറായി വിജയൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാകാം. കുറവ് മുന്‍കൂട്ടിക്കണ്ട് വാങ്ങാന്‍ നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഓണപരീക്ഷ അടുത്തിരിക്കെ ഒന്നേകാൽ മണിക്കൂറൊക്കെയാണ് പവർകട്ടെന്നും ഇത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാർ മുൻകൂർ നടപടികൾ സ്വീകരിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തോട് സ്വരംകടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്നമുണ്ടായിട്ടുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു.
ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുളള തർക്കത്തിൽ സിപിഐക്ക് ഒരു വാശിയുമില്ലെന്ന് ബിനോയ് വിശ്വം ഇന്ന് പ്രതികരിച്ചിരുന്നു. പദവികളെക്കാൾ തങ്ങൾക്ക് വലുത് ഇടതുപക്ഷ ഐക്യമാണെന്ന് സിപിഐക്ക് കൃത്യമായ ബോധ്യമുണ്ട്. ആ ഐക്യത്തിന്റെ ഏറ്റവും വലിയ മാതൃകയായി കേരളത്തിലെ എൽഡിഎഫിനെ മുന്നോട്ട് കൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് വിനോയ് വിശ്വം പ്രതികരിച്ചിരുന്നു.
Kerala
തിരുവനന്തപുരം : അധികാരത്തിലെത്തിയപ്പോൾ നടത്തിയ വാഗ്ദാനലംഘനങ്ങൾക്കു മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണു യുഡിഎഫ് അവതരിപ്പിച്ച ധവളപത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ജീവനക്കാരുടെ ശന്പളപരിഷ്കരണം, സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക് തുടങ്ങിവയെല്ലാം അട്ടിമറിക്കുകയാണ്. പ്രവാസിപെൻഷനും മുടങ്ങി. ഇത്തരം വാഗ്ദാന ലംഘനങ്ങൾ ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണു ധവളപത്രത്തിലൂടെ നൽകുന്നത്.
തന്ത്രപ്രധാന ധാതുഖനനം സ്വകാര്യകുത്തകകൾക്കു തുറന്നുകൊടുക്കാനുള്ള ബജറ്റ് നിർദേശത്തിനു വഴിമരുന്നിട്ടത് ആ ധവളപത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എകെജി പഠനഗവേഷണ കേന്ദ്രം തയാറാക്കിയ ‘വസ്തുതകളുടെ ധവളപത്രം’ പ്രകാശിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ.
Kerala
തിരുവനന്തപുരം: പിഎം ശ്രീയില്‍ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന് ആകില്ലെന്ന് രതീഷ് കാളിയാടന്റെ ലേഖനത്തില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് പിന്മാറാന് അവസരം ഇല്ലെന്നും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകതയാണെന്നും രതീഷ് ലേഖനത്തില്‍ പറയുന്നു.
ധാരണാപത്രത്തില്‍ ഒപ്പുവച്ച സ്ഥിതിയില്‍ പിഎം ശ്രീ പദ്ധതിയില്‍നിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധര്‍ ആഴത്തില്‍ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം, പൊതുജന താല്പര്യം മുന്‍നിര്‍ത്തി 30 ദിവസത്തേക്ക് നോട്ടീസ് നല്കി ഈ കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസവകുപ്പിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയില്‍ നിക്ഷിപ്തമാണ് എന്നാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് ഏക പക്ഷീയമായി കരാറില്‍നിന്നു പിന്മാറാന് ആകില്ലെന്നതാണ് പ്രാഥമിക നിരീക്ഷണമെന്നും രതീഷ് കാളിയാടന്‍ ലേഖനത്തില്‍ പറയുന്നു.
National
ന്യൂഡൽഹി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് പിണറായി മാധ്യമങ്ങളോട് ക്ഷുഭിതനായത്.
പിണറായിയുടെ അതൃപ്തിയിലും ഇ.പി. ജയരാജനും കെ.കെ. ഷൈലജയും പി.കെ. ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അയച്ച കത്തിന് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ സര്‍ക്കാരിന്റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ അധികാരം ഏല്ക്കുന്നതിനു മുമ്പു തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാനെന്നും സതീശൻ പറഞ്ഞു.
ഓഹരി കൈമാറ്റം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസംതന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മറുപടി കത്ത്...
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്,
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കണ്‍സഷനെയര്‍ എഗ്രിമെന്റിന്റെ ക്ലോസ് 5.3 പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറ്റം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.
ഓഹരി കൈമാറ്റം സംബന്ധിച്ച് 01-07-2026ന് അങ്ങ് ഉന്നയിച്ച സബ്മിഷനു നല്കിയ മറുപടിയില്‍ പ്രസ്തുത സ്ഥാപനം ഓഹരി കൈമാറ്റം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. അന്നേ ദിവസം വൈകുന്നേരമാണ് സര്‍ക്കാരിന് അദാനി ഗ്രൂപ്പില്‍നിന്നുള്ള ആദ്യ കത്ത് ലഭിക്കുന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസംതന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചതുമാണ്.
03-07-2026ന് അദാനി കമ്പനി മറ്റൊരു കത്ത് സര്‍ക്കാരിന് നല്കി. ഇക്കാര്യം 08-07-2026ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അങ്ങയുടെ ശ്രദ്ധയില്‍ വന്നില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന താല്പര്യം മുന്‍നിര്‍ത്തി മാത്രമെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.
അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരിയാണ് എംഎസ്സി ഗ്രൂപ്പിന് കൈമാറാന്‍ ശ്രമിക്കുന്നത്. അങ്ങ് കത്തില്‍ പറഞ്ഞ വസ്തുവിരുദ്ധമായ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ; ഈ കമ്പനിയില്‍ മുഖ്യ ഓഹരി പങ്കാളിയായ സര്‍ക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് അങ്ങയുടെ ആരോപണം. ഇത് തെറ്റാണ്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ല.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കണ്‍സഷനെയര്‍ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിഷ്ക്കര്‍ഷിച്ചിരികുന്നത്. പ്രസ്തുത കരാറിലെ ക്ലോസ് 5.8 പ്രകാരം കോമണ്‍ യൂസര്‍ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാന്‍ പാടില്ലെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും അനുമതികള്‍ ആവശ്യമാണ്.
സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അവകാശാധികാരങ്ങള് ആവശ്യമായി വരുന്ന ഏത് ഘട്ടത്തിലും ഉപയോഗിക്കും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണ്.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അധികാരം ഏല്ക്കുന്നതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാന്‍.
അങ്ങു നേതൃത്വം നല്‍കിയിരുന്ന എൽഡിഎഫ് സര്‍ക്കാര്‍ 2025ല്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എംഎസ്സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നില്ലേ? അപ്പോള്‍ അന്നു മുതല്‍ക്കെ ഓഹരി കൈമാറ്റത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് കരുതേണ്ടി വരില്ലേ?
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ് വിദേശ നിക്ഷേപമെന്നു ജൂലൈ ഒന്നിന് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിന്റെ തെളിവല്ലേ? അതിനും മുന്‍പ് ജൂണ്‍ 5-ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത 'വിഴിഞ്ഞത്ത് വരും, എംഎസ്സി ടെര്‍മിനല്‍' എന്നാണ്.
49 ശതമാനം ഓഹരിയാണ് എംഎസ്സി ലക്ഷ്യമിടുന്നതെന്നും അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും എംഎസ്സി പ്രതിനിധികളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാര്‍ത്തയിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയായിരുന്ന അങ്ങും സിപിഎമ്മും അറിയാതെ ഇത്തരം ചര്‍ച്ചകള്‍ നടക്കുമോ?
ഇത്രയും യാഥാർഥ്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ നിലനില്‍ക്കെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അങ്ങയുടെ സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്നു വെളിപ്പെടുത്താന്‍ ഇനിയെങ്കിലും തയാറാകുമോ?
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് ഈ വാര്‍ത്ത നിരന്തരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ ചോദിച്ചു. അതേ ചോദ്യം പ്രതിപക്ഷ നേതാവായ അങ്ങയോടും ഞാന്‍ ചോദിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് അങ്ങു പറയണം.
Kerala
കല്‍പ്പറ്റ: കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഐടി വകുപ്പ് താന്‍ കൈവശം വച്ചത് ദുഃസൂചനയോടെ മുഖ്യമന്ത്രി പരാമര്‍ശിക്കുന്നതു കണ്ടുവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിതന്നെയാണ് ഐടി വകുപ്പ് ഏറ്റെടുക്കാറുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് യുഡിഎഫിന് ബാധകമായ കാര്യമാണ്. എല്‍ഡിഎഫിന് അതു ബാധകമല്ല. എല്‍ഡിഎഫ് സര്‍ക്കാരുകളിലെ മുഖ്യമന്ത്രിമാര്‍ ഐടി വകുപ്പ് കൈാര്യം ചെയ്തത് കാണാന്‍ സാധിക്കും.
2006ല്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആയപ്പോള്‍ ഐടി വകുപ്പ് കൈകാര്യം ചെയ്തു. 1996ല്‍ മുഖ്യമന്ത്രിയായ ഇ.കെ. നായനാരായിരുന്നു ഐടി വകുപ്പിന്റെ മന്ത്രിയും. ഇപ്പോള്‍ മുഖ്യമന്ത്രി സൂചിപ്പിക്കാന്‍ ശ്രമിച്ചത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തത് ഒറ്റപ്പെട്ട സംഭവമാണെന്നാണ്.
ഇത് എല്‍ഡിഎഫ് സര്‍ക്കാരുകൾ സ്വീകരിച്ചുവന്ന രീതിയാണ്. ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും ഇത്തരം രീതികള്‍ മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോയെന്ന് അദ്ദേഹം സ്വയം പരിശോധിക്കുന്നത് നന്നാകുമെന്നും പിണറായി വിജയന് പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റം സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല
വിഴിഞ്ഞം തുറമുഖ കമ്പനിയിലെ അദാനിയുടെ ഓഹരി കൈമാറ്റത്തില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
ദേശാഭിമാനിയെ പഴിചാരി സ്വന്തം വാദങ്ങള്‍ ന്യായീകരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദേശാഭിമാനിക്ക് ഓഹരി കൈമാറ്റം മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും ഈ വിവരം മുന്സര്ക്കാരില്നിന്നു ലഭിച്ചതാണെന്നും പറയുന്നു.
Kerala
കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.
സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നൽകി. ഹൈക്കോടതി 2025 ഡിസംബർ 16 ന് അനുമതി ലഭിച്ചതിനെതിരായ ഹർജികൾ തള്ളി. അപ്പീലുകൾ സുപ്രീം കോടതിയിൽ എത്തി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു.
പാരിസ്ഥിതിക അനുമതി സമ്മർദം ചെലുത്തി വാങ്ങി എന്ന ആരോപണം കോടതിയോട് ഉള്ള അവഗണനയാണ്. പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു.
ഉന്നതതല യോഗമാണ് മണ്ണ് നീക്കാൻ നിർദേശം നൽകിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദി. അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. അതും മുകളിൽ നിന്ന് വന്ന മണ്ണും ചേർന്നാണ് ഒലിച്ചിറങ്ങിയത്.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ചേരുന്നു. അനുശോചനം അറിയിക്കുന്നു. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വയനാട് കള്ളാടിക്കടുത്ത് ഇന്ന് രാവിലെ മണ്ണിടിഞ്ഞ പ്രദേശം സന്ദര്‍ശിച്ചു. രാവിലെ ഒമ്പതരയോടെയാണ് ഇരുവരും കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപം എത്തിയത്.
സ്ഥലത്തുണ്ടായിരുന്ന റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരോട് പ്രതിപക്ഷ നേതാവ് സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കള്ളാടിയില്നിന്നു മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ പിണറായിയും ഗോവിന്ദനും മണ്ണിടിച്ചിലില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. മേപ്പാടി പോളി ടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലും ഇവര്‍ എത്തി.
Kerala
തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകുന്നേരം വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും.
ചടങ്ങിൽ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, വേടന്, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന് ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്, ചിദംബരം തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കും.
ചടങ്ങിനുശേഷം മികച്ച പിന്നണിഗായകര്‍ക്കുള്ള പുരസ്കാരജേതാക്കളായ കെ.എസ്. ഹരിശങ്കര്‍, സെബ ടോമി എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടിയുമുണ്ട്.
Kerala
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേര്‍ത്ത് പിടിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്നും ന്യൂനപക്ഷ സംരക്ഷണം ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലംകൊണ്ട് അളക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയുടെ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തന്റെ സർക്കാർ ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിക്കുന്നത് തുടരുമെന്ന് ഉറപ്പ് നൽകുന്നു. രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം കഴിക്കാനും മാതൃഭാഷ സംസാരിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നു.
ഇവയ്ക്ക് നേരെ കണ്ണടയ്ക്കുന്ന കൂട്ടരുണ്ട്. ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന കൂട്ടരുമുണ്ട്. അവ ഏതൊക്കെയെന്ന് തിരിച്ചറിയാൻ സമസ്തയെ പോലുള്ള സംഘടനയ്ക്ക് കഴിയണം. മതനിരപേക്ഷ വേഷം ധരിച്ച് മതേതര വിരുദ്ധർ പ്രവർത്തിക്കുന്ന അവസ്ഥയുണ്ട്. അവരെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.
ഭൂരിപക്ഷ വർഗീയത ഉയർന്നുവരുമ്പോൾ ന്യൂനപക്ഷ വർഗീയതകൊണ്ട് അതിനെ ചെറുക്കാം എന്ന് കരുതന്നവരോടും വിട്ടുവീഴ്ച ചെയ്യരുത്. ഏത് വർഗീയതയും നാടിന് ആപത്ത് മാത്രമേ വരുത്തുകയുള്ളൂ.
വർഗീയതയോടുള്ള വിമർശനം ഏതെങ്കിലും മതവിഭാഗത്തിനോടുള്ള വിമർശനമല്ല. ഭൂരിപക്ഷ വർഗീയതയെ വിമർശിക്കുന്ന ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട മതത്തെയല്ല. ന്യൂനപക്ഷ വർഗീയതയെ വിമർശിക്കുമ്പോൾ ന്യൂനപക്ഷ മതങ്ങളേയോ അതുമായി ബന്ധപ്പെട്ടവരെയോ അല്ല വിമർശിക്കുന്നത്.
രണ്ട് വർഗീയതയും പരസ്പര പൂരകങ്ങളാണ്. അത് തിരിച്ചറിയാനും മനസിലാക്കാനും കഴിയണം. മതവിശ്വാസവും വർഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണ്. വർഗീയതയോടുള്ള വിമർശനം മതവിശ്വാസികളോടുള്ള വിമർശനമായി ഉയർത്തിക്കാട്ടുന്നത് വർഗീയവാദികളുടെ ആവശ്യമാണ്. അവർക്ക് അതിന്റെ മറവിൽ രക്ഷപ്പെടാനാണ്.
സമസ്ത അതിന് അനുവദിക്കരുത്. സത്യമാണെന്ന് തോന്നുന്ന രീതിയിൽ നുണ നല്ല രീതിയിൽ പ്രചരിപ്പിക്കുക എന്നതാണ് എല്ലാ വർഗീയവാദികളുടേയും പ്രത്യേക സ്വഭാവം. വർഗീയ സംഘടനകൾക്ക് അതിന് പ്രത്യേക പരിശീലനവുമുണ്ട്. നുണ പ്രചാരണത്തിൽ പ്രൊഫഷണലുകളെ സൃഷ്ടിക്കാൻ വർഗീയ സംഘടനകൾക്ക് കഴിയുന്നുവെന്നതും നാം കാണേണ്ടതുണ്ട്.
1926 ല്‍ രൂപീകൃതമായ കാലം മുതല്‍ കേരളത്തിലെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ മതപരമായ ചിട്ടയും വിജ്ഞാനവും പകരുന്നതിനൊപ്പം സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിനും സമസ്ത ശ്രദ്ധിച്ചിട്ടുണ്ട്.
നൂറു വര്‍ഷം എന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല. ഇത്രയേറെക്കാലം പൊതുസമൂഹത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനം നിലനിന്നതിനു പിന്നില്‍ ഈ സംഘടനയെ നാളിതുവരെ നയിച്ച പണ്ഡിത ശ്രേഷ്ഠന്മാരുടെയെല്ലാം സംഭാവനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോടുള്ള കടക്ക് പുറത്ത് പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്രം പോവുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ എവിടേയും വിളിച്ചയിടത്തേ പോകാന്‍ പാടുള്ളു. വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെയിരുന്നാല്‍ നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിന് പകരം പുറത്ത് കടക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളു – അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്.
1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങാൻ പണം അനുവദിച്ചത്.
District News
ആലപ്പുഴ: തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിക്കുന്നുവെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ.
ഫേസ്ബുക്കിലൂടെ ജി. സുധാകരൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. സമാനമായ രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള നിരവധി പോസ്റ്ററുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും, ഇത് തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രചാരണങ്ങൾ ഗുരുതരമായ സൈബർ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൈബർ പോലീസ് ഈ വിഷയത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
Leader Page
മൂന്നാം ഊഴത്തിനുവേണ്ടി പിണറായി തന്ത്രപൂർവം കരുക്കൾ നീക്കി മുന്നേറുന്പോൾ കോണ്‍ഗ്രസിന് ഓരോ നീക്കത്തിലും പിഴയ്ക്കുകയാണോ? എന്നാൽ, സിപിഎമ്മിൽ എല്ലാ മുറിവുകളും ഉണക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ മികച്ച നീക്കങ്ങൾ നടക്കുന്നു. കോണ്‍ഗ്രസ് മുറിവുകൾ ഉണ്ടാക്കി സമർഥരായ പോരാളികളെ നിരായുധരാക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീവൻമരണ പോരാട്ടമാണ് 2026ലെ തെരഞ്ഞെടുപ്പ് എന്നു നേതാക്കൾ മറക്കുന്നു. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന് പലരും കരുതുന്നു.
പണ്ട് ഉമ്മൻ ചാണ്ടി പടനയിച്ചു ജയിക്കുന്പോൾ കപ്പ് ഏറ്റുവാങ്ങാൻ ഒരാൾ ഡൽഹിയിൽനിന്ന് വരുന്ന പതിവുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി അതു സമ്മതിച്ചിരുന്നു. ഇന്ന് ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിമാർ ഇന്നില്ല എന്ന് ഓർക്കുന്നത് നല്ലത്. പണ്ട് ഡൽഹിയിൽനിന്ന് വരുന്ന നേതാവിന്റെ ഇമേജുള്ള ആരും ഡൽഹിയിൽ എന്നല്ല, കോണ്‍ഗ്രസിൽതന്നെ ഇല്ല. ഭാരവാഹികളുടെ പുതിയ പട്ടിക വന്നതോടെ ഡൽഹിയിൽനിന്ന് എത്താനുള്ള അവതാരത്തിനെതിരേ മിക്കവാറും നേതാക്കൾ ഒന്നിച്ചുനീങ്ങാൻ ആലോചിക്കുന്നതായും വാർത്തയുണ്ട്.
കോണ്‍ഗ്രസിനുവേണ്ടി പട നയിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവരെ കോണ്‍ഗ്രസ് വല്ലാതെ മുറിപ്പെടുത്തി. പാർട്ടി വക്താക്കളിൽ ഒരാളായ ഷമയും പരിഭവം പറഞ്ഞു. അതേസമയം സിപിഎമ്മിൽ അഞ്ചു വർഷമായി പാർട്ടിയുമായി ഉടക്കിക്കഴിഞ്ഞ ജി. സുധാകരനെ പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ വീട്ടിലെത്തി കണ്ടു. സി.എസ്. സുജാത തുടങ്ങിയ മുതിർന്ന നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
ക്രിസ്ത്യാനി ആയതോ പ്രശ്നം?
രാഹുൽ മാങ്കൂട്ടത്തിലിനെ കൊല്ലാൻ കാത്തിരുന്നവർക്കു വീണുകിട്ടിയ വടിപോലെയാണ് ഒരു പെണ്‍കുട്ടി പറഞ്ഞ ആരോപണം ഉപയോഗിക്കപ്പെട്ടത്. പരാതി കൊടുക്കാൻ ആ കുട്ടി തയാറുമല്ല. എന്നിട്ടും രാഹുലിനെ നിഗ്രഹിച്ചു. യൂത്ത് കോൺഗ്രസിൽ രാഹുലിന് പകരം വൈസ് പ്രസിഡന്റായ അബിൻ വർക്കിക്ക് സ്വാഭാവികമായും ലഭിക്കേണ്ട പ്രസിഡന്റ് പദവി നടത്തിപ്പുകാരുമായുള്ള ബന്ധംവച്ച് ഒ.ജെ. ജനീഷിന് കൊടുത്തു. അബിനെ കേരളത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ക്രിസ്ത്യാനി ആയതുകൊണ്ടാണോ അബിന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം കിട്ടാത്തത് എന്ന് മാധ്യമങ്ങൾതന്നെ ചോദിക്കുന്നു.
ടി.വിയും ചാക്കോയും
പാർട്ടിക്കുവേണ്ടി കേരളത്തിൽ ചങ്കുപൊട്ടി പണിയുന്ന ക്രൈസ്തവർക്ക് ഇത്തരം അവഗണന അനുഭവിക്കേണ്ടി വരാറുണ്ട്. ഒന്നാമത്തെ ഉദാഹരണം ടി.വി. തോമസാണ്. ആലപ്പുഴയിലെ പുരാതനപ്രസിദ്ധമായ കത്തോലിക്കാ കുടുംബാംഗം. പാർട്ടിക്ക് ആളും അർഥവും ഇല്ലാതിരുന്ന കാലത്ത് രണ്ടും ഉണ്ടാക്കിയവൻ. 1954ലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്തെ പ്രതിപക്ഷ നേതാവ്. പക്ഷേ 1957ൽ പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ അദ്ദേഹത്തിനു മുഖ്യമന്ത്രി ആകാനായില്ല. പകരം ഇഎംഎസ് വന്നു.
അതിലൂം വലിയ ക്രൂരതയാണ് കോണ്‍ഗ്രസ് കാണിച്ചത്. 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ വിമോചനസമരം നയിച്ച് അവരെ പുറത്താക്കിയതു പി.ടി. ചാക്കോയുടെ നേതൃത്വമായിരുന്നു. അദ്ദേഹമായിരുന്നു 1957ലെ പ്രതിപക്ഷ നേതാവ്. കമ്യൂണിസ്റ്റുകാർക്കെതിരേ പോരാടാൻ അദ്ദേഹം മുന്നണിയുണ്ടാക്കിയത് കോണ്‍ഗ്രസിലെ നടത്തിപ്പുകാർക്കു പിടിച്ചില്ല. ഭരണം കിട്ടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ചാക്കോ ഔട്ട്. കാരണം മതം. കോണ്‍ഗ്രസ് മതേതര പാർട്ടിയാണല്ലോ. ആ നന്ദികേടിനുള്ള പ്രതിഷേധമായി ഉണ്ടായതാണ് കേരള കോണ്‍ഗ്രസ്. ആന്റണിയും ഉമ്മൻ ചാണ്ടിയും കേരളത്തിൽ മുഖ്യമന്ത്രി ആയത് കേരള കോണ്‍ഗ്രസിന്റെകൂടി സ്വാധീനത്താലാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.പി. തങ്കച്ചനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതും ക്രിസ്ത്യാനി ആയതുകൊണ്ടാണ്. മുഖ്യമന്ത്രി ആകാനുള്ളവർ മെത്രാന്മാരെ കണ്ടതുകൊണ്ടുമാത്രം പദവി നോട്ടം ഇല്ലാത്ത സാധാരണ ക്രിസ്ത്യാനിയുടെ വോട്ട് കിട്ടില്ല. അവർ ഇത്തരം കാര്യങ്ങളും നോക്കും. തെരഞ്ഞെടുപ്പിൽ ജയിച്ചാലേ മുഖ്യമന്ത്രി ആരെന്ന വിഷയമൊക്കെ ഉണ്ടാകൂ.
കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി
രാജീവ് ഗാന്ധിയുടെ സഹപാഠി ആയിരുന്നതുകൊണ്ടു കോണ്‍ഗ്രസിൽ ദേശീയതലത്തിൽ വൻതോക്കായ അഭിഭാഷകപ്രമുഖനാണ് പി. ചിദംബരം. ബിജെപി സർക്കാർ ശരിക്കും പിടിച്ചു കുടഞ്ഞു. അദ്ദേഹം ചെയ്ത ദേശവിരുദ്ധ പ്രവർത്തനങ്ങൾ പലതും കേസാക്കി. അതോടെ അദ്ദേഹം കോണ്‍ഗ്രസിൽ നിന്നുകൊണ്ടു കോണ്‍ഗ്രസ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ്.
ഏറ്റവും അവസാനം അടിച്ച സെൽഫ് ഗോൾ 1984 ജൂണിലെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായിരുന്നു എന്ന ഏറ്റുപറച്ചിലാണ്. മിലിട്ടറി പറഞ്ഞതുകൊണ്ട് ഇന്ദിര സമ്മതിച്ചതാണുപോലും. ഹിമാചലിൽ ഖുഷ്വന്ത് സിംഗ് സാഹിത്യോത്സവത്തിലാണ് ഈ ഏറ്റുപറച്ചിൽ നടത്തിയത്. കോണ്‍ഗ്രസ് അടി കൊണ്ടു പുളഞ്ഞു.
കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏറ്റെടുക്കുന്നു
നിയമസഭാ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. പാർട്ടിയുടെ എല്ലാ ജില്ലാ സെക്രട്ടേറിയറ്റും തലസ്ഥാനത്ത് എകെജി സെന്ററിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്നു. ജനപ്രിയങ്ങളായ വൻ പ്രഖ്യാപനങ്ങൾ വരാനും സാധ്യതയുണ്ട്. മൂന്നാം മൂഴം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിണറായി.
പിണറായിയുടെ മകൻ വിവേകിന് വന്നതായി പറയുന്ന സമൻസിനെക്കുറിച്ചൊരു വാർത്ത വന്നു. അങ്ങനെ ഒരു സമൻസ് തനിക്കോ മകനോ കിട്ടിയിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഒരു പത്രം ഉണ്ടാക്കിയതാണ്. തന്നെ ചീത്തയാക്കാൻ നടത്തുന്ന കളികളുടെ ഭാഗമാണിത്. സഖാക്കൾക്ക് അതു വിശ്വാസമാണ്. രാഹുലിനോട് പറഞ്ഞതുപോലെ പിണറായിയോട് നേരുതെളിയിക്കാൻ പാർട്ടിയിലെ ആരും ആവശ്യപ്പെടുന്നില്ല.
ശബരിമലയിൽ ഇഡിയും
ശബരിമലയിലെ തട്ടിപ്പു കേസന്വേഷണം ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ നന്നായി നടക്കുകയാണ്. അന്വേഷണസംഘം ദേവസ്വം ബോർഡിനെവരെ പ്രതിയാക്കിയതിലൂടെ നല്ല രീതിയിൽ അന്വേഷണം നടക്കുന്നു എന്ന ധാരണയും സമൂഹത്തിലുണ്ട്. അപ്പോഴാണ് ഇഡിയും വരുന്നു എന്ന വാർത്ത വരുന്നത്. ഇതുവരെയുള്ള അനുഭവംവച്ചു നോക്കിയാൽ അവർ ആരെയോ രക്ഷിക്കാൻ വരുന്നു എന്നേ തോന്നൂ. അവർ നടത്തിയ അന്വേഷണങ്ങളിലൊന്നും പ്രതികളായി ചിത്രീകരിക്കപ്പെട്ടവർ പിടികൂടപ്പെട്ടിട്ടില്ല. ശബരിമലയിലെ അന്വേഷണമെങ്കിലും സത്യസന്ധമായി നടക്കട്ടെ.
വഖഫ് ബോർഡ് ഭൂമി തട്ടിപ്പുകാരോ?
മുനന്പം വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളജിന് 1950ൽ അബ്ദുൾ സത്താർ സേട്ട് ഇഷ്ടദാനമായി കൈമാറിയ 404 ഏക്കർ ഭൂമി 69 വർഷത്തിനുശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയ
District News
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാന്, പി.രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്റ്റേഡിയത്തിന് കർശന സുരക്ഷ ഒരുക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു.
ജില്ലാതലത്തിലെ ഏകോപന ചുമതല കളക്ടർക്ക് നൽകി. കഴിഞ്ഞദിവസം അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
District News
തിരുവനന്തപുരം: വിദേശ തൊഴിൽ കുടിയേറ്റ നടപടികളിൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള പ്രവാസി കേരളീയകാര്യ വകുപ്പും (നോർക്ക) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും (തിരുവനന്തപുരം, കൊച്ചി) സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബൽ മൊബിലിറ്റി കോണ്‍ക്ലേവ് ഇന്നു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ ചേരുന്ന കോണ്‍ക്ലേവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാർ പ്രതിനിധികൾ, നൈപുണ്യ വികസന ഏജൻസികളിൽനിന്നും സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളിൽനിന്നുമുള്ള പ്രതിനിധികൾ, കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും. വിദേശ തൊഴിൽ റിക്രൂട്ട്മെന്റുകളിലെ നവീകരണം, സുരക്ഷിതത്വം, പരസ്പര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ കോണ്‍ക്ലേവിൽ ചർച്ച ചെയ്യും.
വിദേശരാജ്യങ്ങളിലെ ഭാവി തൊഴിൽ സാധ്യതകളും മേഖലകളും, ഗ്ലോബൽ വർക്ക്ഫോഴ്സ് ലീഡർഷിപ്പിനായുള്ള കേരളത്തിന്റെ ദർശനം, ഭാവി സാധ്യതകൾക്കായി കേരളത്തിൽ ടാലന്റ് ബേസ്, സുതാര്യവും ചൂഷണരഹിതവുമായ റിക്രൂട്ട്മെന്റ് നടപടികൾ, നയരൂപീകരണത്തിനായുള്ള ഓപ്പണ്‍ ഹൗസ് എന്നീ സെഷനുകൾ ഉൾക്കൊള്ളുന്നതാണ് കോണ്‍ക്ലേവ്.
District News
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാ മി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളി ൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ ഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നി യമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷ ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതിക ളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മീ) എന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെന്ററി ന്റെ ഉദ്ഘാടനം ഇന്നു നടക്കും.
വെള്ളയമ്പലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിൽ പ്രവർത്ത നം ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെൻ്റർ ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരി ലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതി കളും പങ്കുവയ്ക്കാൻ കഴിയുക.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭക്തന് ആണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി.
പിണറായി വിജയന് സ്വന്തം ചിന്തയിലും വിശ്വാസത്തിലും എങ്ങനെയാണ് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പുലര്‍ത്തുന്നതെന്ന് നേരിട്ട് അറിയുന്നവരില്‍ ഒരാളാണ് താൻ. പിണറായി ഭക്തനാണെന്ന് പറഞ്ഞതിനെ വെള്ളാപ്പള്ളിയുടെ നിരീക്ഷണമായി മാത്രമേ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞ.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിലൂടെ വളരെ കാലികമായ ഒരു ഇടപെടലാണ് ദേവസ്വം ബോര്‍ഡ് നടത്തിയതെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
Leader Page
അനന്തപുരി
പത്തുവർഷത്തെ ഭരണംകൊണ്ട് കേരളത്തിലെ ജനങ്ങളെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടെന്ന് ഒരുസർക്കാരിനു തോന്നുന്നതും സർക്കാർ ചെലവിൽ പരിഹാരക്രിയകൾക്ക് മുതിരുന്നതും നല്ല കാര്യമല്ലേ? എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർക്ക് എല്ലാം അങ്ങ് ശരിയായില്ല എന്ന ചിന്ത വരുന്നത് നല്ലതുതന്നെ.
തെരഞ്ഞെടുപ്പുകൾ വരുന്നതുകൊണ്ട് പാവം ജനങ്ങൾക്കു കിട്ടുന്ന ഒരു വലിയ അനുഗ്രഹം. പിണറായി സർക്കാർ രണ്ടു പരിഹാര ക്രിയകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും. കേരളത്തിലെ ജനതയിൽ 54 ശതമാനം വരുന്ന ഹിന്ദുക്കളുടെയും 24 ശതമാനം വരുന്ന മുസ്ലിംകളുടെയും 18 ശതമാനം വരുന്ന ക്രൈസ്തവരുടെയും മുറിവുകളാണ് ലക്ഷ്യം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തന്ന രണ്ടു പരിപാടികളോടും പ്രതിപക്ഷം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ബഹിഷ്കരിക്കുന്ന മട്ടാണ്. ബിജെപിയും അതേ സമീപനം കൈക്കൊള്ളുന്നു. ന്യൂനപക്ഷസംഗമത്തിനില്ലെന്ന് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ട്. അധ്യാപക നിയമനത്തിലെ വിവേചനം പരിഹരിച്ചില്ലെങ്കിൽ സംഗമത്തിന് തങ്ങളില്ലെന്ന് ക്രൈസ്തവ നേതാക്കളും പറയുന്നു. അതുകൊണ്ട് എല്ലാ ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും വിട്ടുനിൽക്കും എന്നല്ല.ഇടതുമുന്നണിയുടെ ആൾക്കാർ എല്ലാ വിഭാഗത്തിലുമുണ്ട്. അവർ എത്തുമെന്ന് ഉറപ്പാണ്.
ഏറ്റവും ശക്തമായ പ്രതികരണം നടത്തിയത് മതസൗഹാർദത്തിന്റെ സമകാലീന ആൾരൂപമായ വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹം പറഞ്ഞു ജനാധിപത്യ മുന്നണിയിൽ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്ളതുകൊണ്ടാണ് അവർക്ക് അയ്യപ്പസംഗമത്തെ പിന്താങ്ങാനാവത്തത് എന്ന്. രണ്ടു കാലിലും മന്തുള്ളവൻ ഒരുകാലിൽ മന്തുള്ളവനെ മന്തുകാലൻ എന്ന് പരിഹസിക്കുന്നതുപോലെ അല്ലേ അത്. ഇടതുമുന്നണിയിൽ എത്രയാണ് കേരള കോണ്‍ഗ്രസുകൾ. എത്രയാണ് ലീഗുകൾ? വെള്ളാപ്പള്ളിയുടെ തള്ളു കേൾക്കുന്ന പത്രക്കാർ എന്തേ ഇക്കാര്യം ചോദിക്കാത്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സർക്കർ എത്രയൊക്കെ തള്ളിയാലും 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പാവങ്ങൾക്കു വാഗ്ദാനം ചെയ്ത 2,500 രൂപയുടെ പ്രതിമാസ പെൻഷൻ നടപ്പാക്കാതെ എന്തു പറഞ്ഞാലും ആർക്കും വിശ്വാസം വരില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കേണ്ട ക്ഷാമബത്ത കുടിശികയ്ക്കു വേണ്ടി സമരം ചെയ്യാൻപോലും വേറൊരു സർക്കാർ വരുന്നതാണ് നല്ലതെന്ന് ജീവനക്കാർക്കെങ്കിലും ബോധ്യമുണ്ട് എന്നു മറക്കരുത്.
സ്വന്തം ശക്തികൊണ്ട് മാത്രമല്ല തെരഞ്ഞെടുപ്പു ജയിക്കുന്നതെന്ന് നന്നായി അറിയുന്നവരാണ് സിപിഎം. എതിരാളികളുടെ ശക്തി ചോർത്തുന്നതാണ് അതിനുള്ള നല്ലൊരു മാർഗം. ജനാധിപത്യമുന്നണിയുടെ പ്രമുഖരായ മുന്നണിപ്പോരാളികളെ ആയുധമെടുക്കാൻ വയ്യാത്തവരാക്കുക എന്നത് നല്ല തന്ത്രമാണ്. മുന്നണിയുടെ കുന്തമുനകളായ യുവജന നേതാക്കളെയാണ് ഇക്കുറി നോട്ടമിട്ടിരിക്കുന്നത് എന്ന് തോന്നുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ഷെഡ്ഡിൽ കയറി. യൂത്ത് ലീഗിന്റെ ഫിറോസിനെതിരേ കളി നടക്കുന്നു. പക്ഷേ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്, സതീശനല്ല എന്ന തടസം ഇപ്പോഴുണ്ട്.
ശബരിമല വിവാദം
ശബരിമലയിലെ ആചാരങ്ങൾക്കു നിരക്കാത്ത ഒരു വിധി 2018ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായി. ശബരിമലയിലെ ആചാരത്തിന് വിരുദ്ധമായി അവിടെ യുവതികൾക്ക് പ്രവേശനം കൊടുക്കണം എന്നായിരുന്നു വിവാദമായ വിധി. പുരോഗമനക്കാർ എന്ന് കരുതുന്ന പലരും ഈ നിലപാടുകാരായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന പിണറായി സർക്കാർ നല്ല അവസരമായി കണ്ടു. കോടതിവിധിയുടെ മറവിൽ അവിടെ ആചാരലംഘനം നടത്തിക്കാൻ മുൻകൈയെടുത്തു. എന്ത് എതിർപ്പും നേരിട്ട് ശബരിമല ദർശനം നടത്താൻ മുന്നോട്ടു വന്ന ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും സർക്കാർ എല്ലാ ഒത്താശയും നല്കി.
അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു സമരത്തിനിറങ്ങി. വിധി നടപ്പാക്കാൻ ജനപിന്തുണ ഉണ്ടാക്കുന്നതിന് സർക്കാർ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കി. കാസർഗോഡു മുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ ഉണ്ടാക്കി. ഇതിനിടെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഭംഗിയായി തോറ്റു. അതോടെ കളി പാളി എന്നും പരിഹാരക്രിയ ചെയ്തില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്നും മനസിലായി. ആമയും മുയലും ഓട്ടത്തിലെ ആമയെപ്പോലായി കോണ്‍ഗ്രസ്. വിജയം ഉറപ്പിച്ച് അവർ ശരിക്കും ഉറങ്ങി. അതുകൊണ്ട് ജനാധിപത്യമുന്നണിയിൽ ചോർച്ച ഉണ്ടാക്കി പിണറായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു കടന്നുകൂടി.
പിന്നാലെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. സിപിഎമ്മിന്റെ പരന്പാരഗത വോട്ടു ബാങ്കായ ഈഴവരിൽ വലിയ ചലനം ഉണ്ടായതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. എന്താവും കാരണം എന്ന് അവർ ചിന്തിച്ചു. സർക്കാരിന്റെ കടുത്ത മുസ്ലിം പ്രീണന നടപടികളും 2018ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കാണിച്ച അമിതാവേശവുമാണ് വിഷയം എന്ന് മനസിലായിരിക്കും. സിപിഎം പരിഹാരക്രിയകൾ ആരംഭിച്ചു.
ആഗോള അയ്യപ്പസംഗമം
ശബരിമല വിവാദം ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുത്തു നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പസംഗമം. 20ന് പന്പയിലാണ് പരിപാടി. ദേവസ്വം മന്ത്രി വി.എൻ. വിസവൻ ഓഗസ്റ്റ് 16ന് സംഗമവിവരം മാലോകരെ അറിയിച്ചപ്പോൾതന്നെ സംഗതി വിവാദമായി. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഗമം സംഘടപ്പിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ പരിപാടി ബോർഡിന്റേതു മാത്രമായി. സർക്കാരിന് ഒരുപങ്കും ഇല്ലാത്ത പരിപാടി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷംകൂടിയാക്കി ഈ സംഗമം.
ലോകത്തെന്പാടും നിന്നുള്ള 3,000 അയ്യപ്പഭക്തരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ആഗോള പ്രശസ്തരായ ആത്മീയനേതാക്കൾ, പണ്ഡിതർ, ഭക്തർ, സാംസ്കാരിക പ്രതിനിധികൾ, ഭരണകർത്താക്കൾ എന്നിവർ ഒന്നിച്ചിരുന്ന് ശബരിമലയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് ചെയ്യുക. ‘തത്വമസി’ എന്ന ദർശനത്തിന്റെ സാർവത്രിക സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് സമ്മേളനമെന്നും വിശദമാക്കപ്പെടുന്നു. ശബരിമലയിലെ ആചാരങ്ങളെ എതിർക്കുന്നവരെ ആരെയും ക്ഷണിക്കില്ല എന്നും വ്യക്തമാക്കപ്പെട്ടു. അതായത് 2018ൽ ശബരിമലയിൽ വിവാദമുണ്ടാക്കിയ ബിന്ദു അമ്മിണിയും കനകദുർഗയും ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്ക് സംഗമത്തിന് പ്രവേശനം ഇല്ലെന്നാണ് പ്രചാരണം. എങ്കിലും, സനാധന ധർമത്തെ എതിർക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വരുമോ? എന്നചോദ്യം അവശേഷിക്കുന്നു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വാസവൻ ആവർത്തിച്ചു. ശബരിമല വികസനത്തിന് 1,300 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ശബരിമല ഭക്തരെ കേൾക്കുന്നതിനാണ് സംഗമം. ശബരിമല വിമാനത്താവളം 2028ൽ പൂർത്തിയാകും. റെയിൽവേ ലൈനും തയാറാകുന്നതായി മന്ത്രി അറിയിച്ചു. ആഗോള തലത്തിലുള്ളവർ സമ്മേളനത്തിന് വരുന്നുണ്ട്.
ശബരിമല വികസനത്തിന് ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുകയും സംഗമത്തിന്റെ ലക്ഷ്യമാണ്. 2018ലെ പ്രളയത്തെത്തുടർന്നു നിർത്തിവച്ച പന്പാസംഗമവും പുനരാരംഭിക്കുകയാണ്. രാമൻഭട്ടതിരിപ്പാട് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ആരംഭിച്ച പരിപാടിയാണ് പന്പാസംഗമം. ഇതെല്ലാംകൊണ്ട് 2018ൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങുമോ എന്ന ചോദ്യം ബാക്കിയാണ്. ഹിന്ദുക്കളിലെ കുറേപ്പേരുടെകൂടി വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ ഇടതുമുന്നണിക്കാവുമോ?
കോശി കമ്മീഷൻ റിപ്പോർട്ട് എവിടെ?
അയ്യപ്പസംഗമം മാത്രമല്ല ന്യൂനപക്ഷ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കും എന്തെല്ലാം നടക്കും എന്നൊന്നും തീർച്ചയായിട്ടില്ല. ന്യൂനപക്ഷ സംഗമം നടത്തുന്ന ഇടതു സർക്കാരിനോട് തീർച്ചയായും ഒരു ചോദ്യം ഉയരും; കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുമോ? അതിലെ ശിപാർശകൾ നടപ്പാക്കുമോ?
തെരഞ്ഞെടുപ്പു ജയിക്കാൻ എന്തും ചെയ്യും
കോണ്‍ഗ്രസിലെ ചിലർ കടുത്ത ആദർശവാദികളായി നിന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം അപകടത്തിലാക്കുന്പോൾ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാം സൗകര്യപൂർവം കണ്ണടയ്ക്കുന്നു. 2016ൽ കെ.എം. മാണിയുടെ ബാർക്കോഴ വിഷയമാക്കി തെരഞ്ഞെടുപ്പു ജയിച്ചവർ 2021ൽ ബാർകോഴ കേസിലെ മാണിക്കാരെ കൂടെകൂട്ടി നല്ല അംഗീകാരം കൊടുത്തു. ശബരിമലയിൽ യുവതികൾക്കു ദർശനസൗകര്യം കൊടുക്കണം എന്ന നിലപാടും മാറ്റി. നവോത്ഥാന പരിപാടി പരണത്തു വച്ചു.
മൂന്നാം ഊഴം നേടുന്നതിനുള്ള കൃത്യമായ തയാറെടുപ്പുകളിലാണ് കേരളത്തിലെ ഇടതു മുന്നണി. ആഗോള അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും എല്ലാം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട കളികളാണെന്ന് ആർക്കാണ് അറിയാത്തത്. അതിലും തന്ത്രപൂർവമാണ് കോണ്‍ഗ്രസിലെ വഴക്കുകൾ കത്തിയുയരാൻ കെണികൾ ഉണ്ടാക്കുന്നത്. ബിജെപി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽപോലും പ്രകടമാക്കിയതുപോലെ സ്വന്തം മുന്നണി ചോർച്ച ഇല്ലാത്തതായി സൂക്ഷിക്കുകയും എതിർ മുന്നണിയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്യുക. തന്ത്രജ്ഞതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന നീക്കമാണത്.
മുഖ്യമന്ത്രി എന്തേ പ്രതികരിക്കുന്നില്ല?
നാട്ടിൽ നടക്കുന്ന ലോക്കപ്പ് മർദനങ്ങൾ, സഖാക്കളുടെ അഴിമതികൾ തുടങ്ങി പ്രതിപക്ഷം ഉയർത്തുന്ന ഒരു ആരോപണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. എന്തേ അങ്ങനെ എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം. അഴിമതി നടത്തുന്ന സഖാക്കളെക്കുറിച്ചു മാത്രമല്ല കോണ്‍ഗ്രസുകാർ തന്നെ കൊലയ്ക്കു കൊടുക്കുന്ന അവരുടെ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുന്നില്ല. എന്താണ് മുഖ്യമന്ത്രി പറയേണ്ടത്.
കേരളത്തിൽ ലോക്കപ്പ് മർദനങ്ങൾ ഇല്ലെന്ന് പറയാൻ അദ്ദേഹത്തിനാവുമോ? ഇനി അഥവാ കോണ്‍ഗ്രസ് സർക്കാർ വന്നാൽ ലോക്കപ്പ് മർദനം ഉണ്ടാവില്ലെന്ന ഉറപ്പുണ്ടോ. കരുണാകരന്റെ കാലവും രാജൻ കേസും ജനം മറന്നിട്ടില്ലല്ലോ? അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന് എത്രയോ പീഡനം സഹിച്ചവനാണ് സാക്ഷാൽ പിണറായി വിജയൻ. എത്ര ലോക്കപ്പ് മർദന കഥകൾ വന്നാലും വിശ്വസിച്ചു കൂടെനിൽക്കുന്ന പോലീസുകാരെ തള്ളിപ്പറയാനാവുമോ? സാക്ഷാൽ കരുണാകരൻ ചെയ്തിട്ടുണ്ടോ.
ചാരക്കേകേസിൽ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാൻ നോക്കിയതിനല്ലേ കരുണാകരൻ പ്രതിക്കൂട്ടിലായത്. കരുണാകരന്റെ വിശ്വസ്തൻ ആയിരുന്നതുകൊണ്ടല്ലേ എം.ജി.എ. രാമനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിലെ പോലീസ് മേധാവി ആക്കാതിരുന്നത്. രാഷ്ട്രീയത്തിൽ ഇതെല്ലാം ഉണ്ടായാലേ പിടിച്ചുനിൽക്കാനാവൂ. ഇല്ലെങ്കിൽ പലകാര്യങ്ങളും നടത്താൻ ആവില്ല, കൂടെ ആരും കാണില്ല. ആദർശത്തെ വാഴ്ത്തുന്ന കുറെ പത്രക്കാരോ നിരീക്ഷകരോ കണ്ടേക്കാം. അവരാകട്ടെ അടുത്ത ഇര കിട്ടുന്പോൾ അങ്ങോട്ട് ഓടുകയും ചെയ്യും.
പിന്നെ തൃശൂരിലെ കണ്ണനും മൊയ്തീനും കാശുകാരായെന്ന കഥ. രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരാവാത്ത ആരാണ് കേരളത്തിലുള്ളത്. മൊയ്തീനും കണ്ണനും രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരായിക്കാണും. ഇല്ലെന്ന് മുഖ്യമന്ത്രി എങ്ങനെ പറയും. ഇനി ആരോപണം ശരിയാണെന്ന് സമ്മതിച്ച് അവരെ പടിയടച്ച് ഇറക്കിവിട്ടാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ കാര്യം ആരു നോക്കും? അവരെ ഇറക്കിവിടാൻ ഗ്വാഗ്വാ വിളിക്കുന്നവർ വരുമോ? സത്യസന്ധമായ വരുമാനത്തിനപ്പുറം സ്വത്തുള്ള രാഷ്ട്രീയക്കാരെ കണ്ടുപിടിക്കാൻ ഒരു സമഗ്ര അന്വേഷണത്തിന് ആരു തയാറാകും? നേപ്പാളിൽ പുതുതായി അധികാരം ഏൽക്കുന്നവർ പോലും അതിനു തയാറാകുന്ന ലക്ഷണമില്ല.
Kerala
തിരുവനന്തപുരം: വന്യജീവി പ്രശ്നം പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങളില്‍ അനുകൂലമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നാല്‍പ്പത്തിയഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാല്‍പ്പത്തിയഞ്ച് ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ രൂപീകരിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പിണറായി വിജയന് പറഞ്ഞു. കൺമുന്നിലെ യാഥാർത്ഥ്യങ്ങൾ കാണാതെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വന്യജീവികളെ ചെറുക്കാൻ റാപിഡ് റെസ്പോൺസ് ടീമിനെ സഹായിക്കാൻ പ്രൈമറി റെസ്പോൺസ് ടീം വിപുലമാക്കും.
തദ്ദേശ തലത്തിൽ ഹെൽപ് ഡെസ്ക്കുകൾ രൂപീകരിക്കും. പ്രാദേശിക തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്ക് അവിടെത്തന്നെ പരിഹാരം കാണും. സംസ്ഥാനതലത്തിൽ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ പരിശോധിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒൻപത് വര്‍ഷക്കാലത്ത് വന്യജീവി ആക്രമണത്തില്‍ 884 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 594 പേരും വനത്തിന് പുറത്ത് പാമ്പ് കടിയേറ്റാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തെ സവിശേഷ ആക്രമണമായി പ്രഖ്യാപിച്ചിരുന്നു. വന്യജീവി ആക്രമണം തടയാന്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നു. തീവ്രയഞ്ജ പരിപാടിയില്‍ 1954 കി. മീ സോളാര്‍ ഫെന്‍സിംഗ് പ്രവര്‍ത്തന ക്ഷമമാക്കി.
പുതുതായി 794 കി. മീ ഫെന്‍സിംഗ് നിര്‍മാണം നടക്കുന്നുണ്ട്. വന്യമൃഗങ്ങള്‍ക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ കാട്ടിനുള്ളില്‍ തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. കൂടുതല്‍ ചര്‍ച്ചകളും പരിശോധനകളും പൂര്‍ത്തിയാക്കി സംസ്ഥാന വന്യമൃഗ ആക്രമണ ലഘൂകരണ നയം ഉടന്‍ പ്രഖ്യാപിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Editorial
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണാൻ സർക്കാർ തയാറാകണം. എത്രയും പെട്ടെന്ന് അത്തരം നടപടികളിലേക്കു പോയാലേ മുഖ്യമന്ത്രി പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം ഫലപ്രാപ്തിയിലെത്തൂ.
ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ മലയോരജനതയ്ക്കു പ്രതീക്ഷയേറി. എന്നാൽ, കർഷകർക്കു വേണ്ടത് ഉപാധിരഹിത പട്ടയമാണെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകരുത്. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂൺ ഏഴു വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിന് ഈ ഭേദഗതി സഹായകമാകും.
അതോടൊപ്പം പതിച്ചുനല്‍കിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നല്‍കാനും ഇനി സാധിക്കും. ഇടതുമുന്നണിയുടെ ഒരു തെരഞ്ഞെടുപ്പുവാഗ്ദാനം പാലിച്ച സന്തോഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ കണ്ടത്.
പട്ടയം ലഭിച്ച ഭൂമി ജീവനോപാധിക്കായി സ്വതന്ത്രമായി ഉപയോഗിക്കാനാകണമെന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്‍ക്കു കിട്ടണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. പുതിയ ചട്ടങ്ങൾ നിലവിൽ വന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിലും പതിവുഭൂമിയിൽ ഇനിയും നിർമാണപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പുതിയ ചട്ടങ്ങൾ വേറെയും വേണ്ടിവരും.
രണ്ടു ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ഒന്നാമത്തേത് പതിവുഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ളതാണ്. കൃഷിക്കും ഗൃഹനിർമാണത്തിനും മറ്റുമായി പതിച്ചുനൽകിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റ് വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളാണ് രണ്ടാമത്തേത്.
ഇതിൽ ഒന്നാമത്തെ ചട്ടത്തിനാണു മന്തിസഭ അംഗീകാരം നൽകിയിരിക്കുന്നത്. രണ്ടാമത്തെ ചട്ടം തുടർച്ചയായി പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. 1960ലെ ഭൂപതിവ് നിയമമാണ് 2023ൽ നിയമസഭ ഏകകണ്ഠമായി ഭേദഗതി ചെയ്തത്. 2024 ഏപ്രിൽ 27ന് ഗവർണർ ബിൽ അംഗീകരിച്ചു. 1960ലെ ഭൂപതിവ് നിയമം, 1964ലെ ഭൂപതിവു ചട്ടങ്ങൾ എന്നിവ നിലനിൽക്കുമ്പോൾതന്നെ, 1993ൽ ഒരു പ്രത്യേക നിയമം (കേരള ലാൻഡ് അസൈൻമെന്റ്സ് സ്പെഷൽ റൂൾസ്) കൊണ്ടുവന്നിരുന്നു.
ഈ നിയമങ്ങൾ ഒന്നിനോടൊന്നു പൊരുത്തപ്പെടാത്തതും ചിലയിടങ്ങളിൽ അവ്യക്തതകൾ നിറഞ്ഞതുമായിരുന്നു. ഇത് കോടതികളിൽ നിരവധി കേസുകൾക്കും തർക്കങ്ങൾക്കും വഴിവച്ചു. ഈ നിയമപരമായ സങ്കീർണതകൾ ലഘൂകരിക്കാനും നിയമങ്ങൾ കൂടുതൽ വ്യക്തമാക്കാനുംവേണ്ടിയാണ് ഭേദഗതി ആവശ്യമായി വന്നത്.
കർഷകരുടെ പ്രധാന ആവശ്യം കൃഷിക്കും ഭവനനിർമാണത്തിനും മാത്രം എന്ന പട്ടയവ്യവസ്ഥകൾ ഒഴിവാക്കണമെന്നും പരിഗണനയിലിരിക്കുന്ന അപേക്ഷകളിൽ പട്ടയം നൽകുന്പോൾ ഉപാധിരഹിതമായി നൽകണമെന്നുമാണ്. ഇതിന് ഇപ്പോഴത്തെ ചട്ടങ്ങൾ മാത്രം മതിയാകില്ല. പട്ടയവ്യവസ്ഥകൾ പാലിച്ച് ഇതുവരെ നിർമാണപ്രവർത്തനം നടത്താതിരുന്നവർ ഇനി നിർമാണം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ വൻ തുക ഫീസ് അടയ്ക്കണമെന്ന നിർദേശവും കർഷകവിരുദ്ധമാണ്.
പട്ടയഭൂമിയിൽ ഭാവിയിൽ നിർമാണം നടത്തേണ്ടവർ ഉദ്യോഗസ്ഥരുടെ ഔദാര്യത്തിനുവേണ്ടി കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. ചെറുകിട കർഷകർക്കു പട്ടയഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കാൻ കഴിയുകയും വേണം. പട്ടയഭൂമിയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്.
മന്ത്രിസഭ പാസാക്കിയ ചട്ടങ്ങളിൽ പതിവുഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചവരെ കുറ്റക്കാരായിക്കണ്ട് ഫീസ് ഈടാക്കാനുള്ള ചട്ടങ്ങളാണുള്ളതെന്ന് മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ. ജോസഫ് എംഎൽഎയും, കരട് ഭൂപതിവ് നിയമഭേദഗതി ഇടുക്കിയിലെ ജനങ്ങളുടെ കഴുത്തില്‍ വീണ്ടും കുരുക്ക് മുറുക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയും വിമർശിച്ചിട്ടുണ്ട്.
പട്ടയഭൂമിയില്‍ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ണമായും നിയമപരമായി നിരോധിക്കുന്നതാണ് നിയമ ഭേദഗതിയെന്നും മാത്യു കുഴൽനാടൻ ആരോപിക്കുന്നുണ്ട്. ഇവരുടെ വിമർശനം സംബന്ധിച്ച് സർക്കാർ ഗൗരവത്തിൽ പരിശോധന നടത്തുകയും അപാകതയുണ്ടെങ്കിൽ പരിഹരിക്കുകയും വേണം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ സമയബന്ധിതമായി തയാറാകണം.
എത്രയും പെട്ടെന്ന് അത്തരം നടപടികളിലേക്ക് പോയാലേ മുഖ്യമന്ത്രി പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം ഫലപ്രാപ്തിയിലെത്തൂ. ക്രമവത്കരണം സംബന്ധിച്ച നിബന്ധനകൾക്കും കൃത്യത ഉണ്ടാകേണ്ടതുണ്ട്. കെട്ടിടം ക്രമവത്കരിക്കാനുള്ള അധികാരിയെയും ഭൂമി തരംമാറ്റാനുള്ള അധികാരിയെയും നിശ്ചയിക്കണം. കെട്ടിടം നിർമിക്കുന്നതിനുള്ള അധികാരം നൽകുന്നത് നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിംഗ് വിഭാഗമാണ്.
ഭൂമി തരംമാറ്റേണ്ടത് റവന്യു വകുപ്പും. നിലവിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു വകുപ്പും ഫീസും നികുതിയും കൈപ്പറ്റിയിട്ടുള്ളതാണ്. അത്തരം നിർമിതികൾക്കാണ് ഇനിയും ക്രമവത്കരണ അപേക്ഷയും പ്രത്യേക ഫീസും നൽകേണ്ടിവരുന്നതെന്ന വസ്തുതയും കണക്കിലെടുക്കണം.
ഒരുതവണ കെട്ടിടനികുതി ഇനത്തില്‍ തുക ഈടാക്കിയശേഷം വീണ്ടും ഫീസ് ഈടാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇടുക്കിയിലെയും മലയോരപ്രദേശത്തെയും ജനങ്ങളെ പിഴിയുന്നതാണെന്നും ആരോപണമുണ്ട്. പ്രതിപക്ഷ കക്ഷികളും ഈ വിഷയം നേരിട്ടു ബാധിക്കുന്നവരും ചൂണ്ടിക്കാണിക്കുന്ന അപാകതകൾ രാഷ്ട്രീയം മാറ്റിവച്ച് പരിഗണിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ മലയോരത്തെ ജനങ്ങളുടെ സന്തോഷം ക്ഷണികമായി മാറും.
Leader Page
ഇടതു സംഘടനാ പ്രവർത്തകനായ തന്നെ സഹ സഖാക്കൾതന്നെ പിന്നിൽനിന്നു കുത്തിയെന്ന ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പരാതി ഒരേ സംഘടനയിൽപ്പെട്ട സഖാക്കളെപ്പോലും പാർട്ടിക്കുവേണ്ടി എങ്ങനെ കൈകാര്യം ചെയ്യും എന്നതിന് നിറഞ്ഞ തെളിവായി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇല്ലായ്മകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിലൂടെ വളരെ പെട്ടെന്ന് കേരളത്തിലെ സാധാരണക്കാരുടെ ഹീറോ ആയും സർക്കാരിന്റെ കണ്ണിലെ കരടായും മാറിയ ആളാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ്.
“സഹപ്രവർത്തകനായ ഒരുസുഹൃത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കാൻ അവർ കാണിച്ച വ്യഗ്രതയും നാടകീയതയും ഈ കോളജിന്റെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടേണ്ടതും ഹിപ്പോക്രാറ്റിക്പ്രതിജ്ഞയ്ക്ക് വിരുദ്ധവുമാണ് (ഓരോ ഡോക്ടറും എടുക്കുന്ന പ്രഫഷണൽ പ്രതിജ്ഞയാണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞ). സാധാരണക്കാരനുവേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെ നിന്നു. എന്തോ ചില വെള്ളിനാണയങ്ങൾക്കുവേണ്ടി ഒരു സഹപ്രവർത്തകനെ ജയിലിലേക്കും ഒരുപക്ഷേ മരണത്തിലേക്കും എത്തിക്കാൻ ചിലർ ശ്രമിച്ചു. കാലം അവർക്കു മാപ്പുനൽകട്ടെ.” ഓഗസ്റ്റ് 11 ന് കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് വാട്സാപ്പ് ഗ്രൂപ്പിൽ കുറിച്ച പോസ്റ്റിൽ ഡോ. ഹാരിസ് പറഞ്ഞു.
“പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം നടത്തിയത് എന്നെ ഞെട്ടിച്ചു. പഠനകാലം മുതൽ കാണുന്ന സഹപ്രവർത്തകരാണ്. അവർ പിന്നിൽനിന്നു കുത്തുമെന്നു കരുതിയില്ല, ഉപകരണങ്ങളെല്ലാം ഉണ്ടെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നും എന്നോടു പറഞ്ഞവരാണ് പിന്നീട് വാർത്താസമ്മേളനം നടത്തിയത്. അതിൽ വിഷമമുണ്ട്. അവർക്കു പരിചിതമല്ലാത്ത ഉപകരണമല്ലല്ലോ മേഴ്സിലോസ്കോപ്പ്. അതേക്കുറിച്ച് എന്നോട് ചോദിക്കാമായിരുന്നു. എല്ലാം തുറന്നുപറഞ്ഞതിന്റെ വിരോധമാകാം”-ഹാരിസ് പറഞ്ഞു.
ഏതായാലും അന്നുതന്നെ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് വാട്ട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയത്രെ.
സീനിയറായ ആറുപേരെ മറികടന്ന് ഒരാൾ മെഡിക്കൽ എഡുക്കേഷൻ വകുപ്പിൽ വലിയ പദവി നേടാനുള്ള 30 വെള്ളിക്കാശായി ഈ നല്ല സമരിയക്കാരൻ. ഇങ്ങനെയൊക്കെ നേടിയതുകൊണ്ട് എന്തു സംതൃപ്തി?
നവീനും ഹാരിസും
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് ഉണ്ടായ അനുഭവത്തിനു സമാന്തരമാണ് ഡോ. ഹാരിസിന്റെ അനുഭവം. നവീൻ ബാബുവും കുടുംബവും അറിയപ്പെടുന്ന പാർട്ടി കുടുംബക്കാരാണ്. എന്നിട്ടും കണ്ണൂരിലെ നേതാവ് പി.പി. ദിവ്യ അദ്ദേഹത്തെ പിന്നിൽനിന്നു കുത്തി ആത്മഹത്യയിലേക്കു നയിച്ചതായാണ് ആരോപണം. പോലീസ് തടവിലായിരുന്ന ദിവ്യ പുറത്തുവന്നപ്പോൾ സ്വീകരിക്കാൻ പ്രമുഖ സഖാക്കളെല്ലാം ജയിൽമുറ്റത്തെത്തി.
2025 ജൂണ്‍ 28ലെ ഫേസ്ബുക്ക് പോസ്റ്റിലാണ്, ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറികൾ മുടങ്ങുന്നതിനെക്കുറിച്ച് ഡോ. ഹാരിസ് വെളിപ്പെടുത്തിയത്. പലപ്പോഴും ഉപകരണങ്ങൾ രോഗികളെക്കൊണ്ടു വാങ്ങിപ്പിച്ചും ഡോക്ടർമാർ പിരിവെടുത്തു വാങ്ങിയുമാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. ‘എല്ലാം കേമം’ എന്നു പറയുന്ന സർക്കാർ നടുങ്ങി. മെഡിക്കൽ കോളജിൽ ഒരു പ്രശ്നവും ഇല്ലെന്ന് ജൂണ്‍ 28നുതന്നെ ആരോഗ്യവകുപ്പ് ആക്ടിംഗ് ഡയറക്ടർ ഡോ. വിശ്വനാഥൻ ഫേസ്ബുക്കിൽ പറഞ്ഞു. എന്നാൽ, മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഡോ. ഹാരിസിനെ പിന്താങ്ങി രംഗത്തുവന്നു.
ഡോക്റെ കുടുക്കാനായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. സർക്കാർ അന്വേഷണത്തിൽ ഇടതുപക്ഷ അനുഭാവിയാണ് ഡോക്ടർ എന്നു കണ്ടു. അതോടെ ഡോ. ഹാരിസ് നല്ലവനാണെന്നും നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞതാണെന്നും ആരോഗ്യമന്ത്രിക്കു മനസിലായി. എങ്കിലും സർക്കാരിന്റെ ശത്രുക്കൾ അതു സർക്കാരിനെതിരായ ആയുധമാക്കും എന്ന് മുഖ്യമന്ത്രി കണ്ടു. അതോടെ സഖാക്കൾ ഡോക്ടർക്കെതിരേ തിരിഞ്ഞു. മെഡിക്കൽ കോളജ് സംരക്ഷിക്കാൻ മെഡിക്കൽ കോളജിനു ചുറ്റം ഇടതു ജീവനക്കാർ മനുഷ്യമതിൽ തീർത്തു. കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നു പറഞ്ഞ് പ്രതിപക്ഷം ഹാരിസിന്റെ വാക്കുകൾ ഏറ്റെടുത്തു. മാധ്യമങ്ങളും ജനവും ഹാരിസിനൊപ്പം നിന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. യൂറോളജി വിഭാഗത്തിലെ ഏതോ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രിക്കു റിപ്പോർട്ട് കൊടുത്തു. ഹാരിസിനെ കള്ളനാക്കുകയായിരുന്നു ലക്ഷ്യം. പരിശോധിച്ചപ്പോൾ ആ ഉപകരണം അവിടെ ഉണ്ടെന്നു കണ്ടു. അതോടെ പുതിയ അന്വേഷണമായി. സമ്മർദം സഹിക്കാനാവാതെ ഡോക്ടർ ഓഗസ്റ്റ് നാലു മുതൽ നാലുദിവസം അവധിയിൽ പോയി.
ഇതിനിടെ മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും ഡോ. ഹാരിസിന്റെ മുറി പൂട്ടു തകർത്ത് തുറന്നു പരിശോധിച്ചു. അവിടെ കണ്ട പുതിയ പെട്ടിയെക്കുറിച്ച് സംശയമുണ്ടെന്ന് പത്രക്കാരോടു പറഞ്ഞു. ആ പെട്ടിയിൽ പ്രിൻസിപ്പൽ സംശയിച്ച ഉപകരണമില്ലെന്നും എറണാകുളത്ത് റിപ്പയറിംഗിന് കൊടുത്തുവിട്ട ഉപകരണമാണെന്നും ഡോ. ഹാരിസ് വിശദീകരിച്ചു. എറണാകുളത്തെ കന്പനിക്കാരും അതുതന്നെ പറഞ്ഞു. അതോടെ എല്ലാ കെണികളും തകർന്നു. ഹാരിസിനെ കുടുക്കാൻ നോക്കിയവരെല്ലാം ജനങ്ങളുടെ മുന്നിൽ നഗ്നരായി.
മുഖ്യമന്ത്രി നൽകുന്ന മുന്നറിയിപ്പ്
ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച ഒരു വലിയ സാമൂഹിക യഥാർഥ്യമുണ്ട്. ഓഗസ്റ്റ് 11ന് കണ്ണൂർ ജില്ലാ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാൻ വരുന്ന കോർപറേറ്റ് ഭീമന്മാരെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ഒരു അണുകുടുംബം ആരോഗ്യപാലനത്തിനായി മാസം 2,226 രൂപ ചെലവാക്കുന്നു എന്നാണ് കണക്ക്. ഇതു മുതലാക്കാൻ കൂറ്റൻ അന്താരാഷ്ട്ര കന്പനികൾ കേരളത്തിലേക്കു വരികയാണ്. 1985ൽ ന്യൂയോർക്കിൽ പീറ്റർ പീറ്റേഴ്സണും സ്റ്റീഫൻ ഷവർസ്മാനും ചേർന്ന് സ്ഥാപിച്ച ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് കന്പനിയായ ബ്ലാക്സ്റ്റോണിന്റെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിൽ കോടിക്കണക്കിനു രൂപ മുതൽമുടക്കിത്തുടങ്ങി. റിയൽഎസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി, ലൈഫ് സയൻസസ് മേഖലകളിൽ കച്ചവടം നടത്തുന്ന ബ്ലാക്സ്റ്റോണിന്റെ മുതൽമുടക്ക് 1.1 ട്രില്യൻ ഡോളറാണ്.
കഴിഞ്ഞ സാന്പത്തികവർഷം മാത്രം സൗജന്യ ചികിത്സയ്ക്കായി 1,498.5 കോടി രൂപ കേരളം ചെലവാക്കി. സൗജന്യമായി മരുന്നു നൽകാൻ മെഡിക്കൽ സർവീസ് കോർപറേഷനിലൂടെ 3,300 കോടിയും ചെലവാക്കി. കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾ സൗജന്യ ചികിത്സാപദ്ധതിയിൽ വരുന്നു -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാളെ ഡോ.ഹാരിസിനെയും ഇത്തരം ഭീമന്മാർ സ്വന്തമാക്കുകയില്ല എന്ന് ആർക്കു പറയാനാകും?
സുപ്രീംകോടതിയും തെരുവുനായ്ക്കളും
എട്ടാഴ്ചയ്ക്കുള്ളിൽ ഡൽഹി ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ പൊതുവിടങ്ങൾ തെരുവുനായമുക്തമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സാധാരണ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന കോടതിവിധിക്കെതിരേ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തന്നെ നായ്ക്കൾക്കുവേണ്ടി രംഗത്തു വന്നത് അദ്ഭുതകരമായി. മേനകാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
‘പെറ്റാ’യുടെ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്) പ്രവർത്തകരും വിധിയെ അപലപിച്ചു. വിധിയിൽ ഇടപെടണമെന്ന് ചലച്ചിത്ര നടൻ ജോണ്‍ ഏബ്രഹാം ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്ക്ക് കത്തയച്ചു. വിധി പരിശോധിക്കാം എന്ന് അദ്ദേഹം പറഞ്ഞതായും വാർത്തയുണ്ട്. അത്ര ശക്തരാണല്ലോ നായ്ക്കളുടെ സംരക്ഷകർ. സുപ്രീംകോടതിയുടെ ഒരു നല്ല വിധിക്ക് എന്തുസംഭവിക്കും എന്ന ഭീതിയിലാണ് നാട്ടുകാർ.
വെൽഡണ്‍ വീണാ ജോർജ്!
ഇനിയും ഒരു സഖാവിന്റെ എല്ലാ അടയാളങ്ങളും സ്വന്തമാക്കാത്ത ആരോഗ്യമന്ത്രി വീണാ ജോർജ് ഇതിനിടെയാണ് ഡോ. ഹാരിസിനെ ആശുപത്രിയിലെ രോഗക്കിടക്കയിൽ സന്ദർശിച്ചത്. നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കാനും എല്ലാം പറഞ്ഞ് അവസാനിപ്പിക്കാനും കാണിച്ച നല്ല മനസ് ഏറെ മാതൃകാപരമായി.
മന്ത്രി ആശുപത്രിയിലെത്തിയതും ഡോക്ടറെ കണ്ടതും സംസാരിച്ചതും ഒരു പിആർ പരിപാടി ആക്കിയില്ല എന്നതും നല്ല മനോഭാവമായി. അവർ ആശുപത്രിയിൽ വന്ന് തന്നെ കണ്ടതും എല്ലാം പറഞ്ഞുതീർത്തതും ഡോക്ടർ തന്നെയാണ് പൊതുസമൂഹത്തോട് വെളിപ്പെടുത്തിയത്. നീതിക്കുവേണ്ടി നിൽക്കുന്നവർക്കാവും അന്തിമവിജയം എന്നും ഈ സമാപ്തി ഓർമിപ്പിക്കുന്നു. അതിനുശേഷവും കാരണംകാണിക്കൽ നോട്ടീസ് പോലുള്ള കലാപരിപാടികൾ നടത്തുന്നവർ വിഷം കലക്കുമോ ആവോ?
Leader Page
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തു വലിയ ദോഷഫലങ്ങൾ ഉണ്ടാക്കിയ ഗവർണർ-സർക്കാർ പോരാട്ടം തീരുകയാണ്. പരസ്പരം അംഗീകരിച്ചു പ്രവർത്തിക്കുന്നതിലേക്കു കാര്യങ്ങളെത്തിയെന്നാണ് സൂചനകൾ. ഇതോടെ കേരളത്തിലെ 13 സർവകലാശാലകളിൽ 12നും മുഴുവൻസമയ വൈസ് ചാൻസലരില്ലാത്ത അവസ്ഥ മാറും. വഴക്കും കോടതി കേസുകളും തുടർന്നാൽ ഗവർണറുടെ നോമിനിമാർ താത്കാലിക വൈസ് ചാൻസലർമാരായി തുടരും.
സിൻഡിക്കറ്റ് അംഗങ്ങളിലൂടെ സർക്കാർ അവർക്കു നല്ല തലവേദനയുണ്ടാക്കും. ചാൻസലറും സർക്കാരും തമ്മിലും വൈസ് ചാൻസലറും സിൻഡിക്കറ്റും തമ്മിലുമെല്ലാം നടക്കുന്ന നിയമയുദ്ധങ്ങളിൽ, വാദിക്കും പ്രതിക്കും ജനം ചെലവു വഹിക്കുന്ന സ്ഥിതി തുടരും. ഇനിയധികം കാലാവധിയില്ലാത്ത പിണറായി സർക്കാരിനു പല പദവികളിലും നിയമനം നടത്താനാകാതെ കളം വിടേണ്ടിവരും. അതുകൊണ്ട് ബിജെപിക്കും സിപിഎമ്മിനും വൈസ് ചാൻസലർമാരടക്കമുള്ള പദവികൾ കിട്ടുന്ന നിലയിൽ കാര്യങ്ങൾ പരിണമിക്കും എന്നാണു സൂചന. അർലേക്കറെ അങ്ങനെ കുപ്പിയിലാക്കാൻ സിപിഎമ്മിനാവില്ല.
ഗവർണർ-സർക്കാർ പോരിന്റെ തുടക്കം
ഗവർണർമാർ സർക്കാരുമായി നല്ല സൗഹൃദത്തിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനമാണ് കേരളം. ആരിഫ് മുഹമ്മദ് ഖാനും സർക്കാർ ആവശ്യപ്പെട്ടിടത്തെല്ലാം ഒപ്പിട്ടുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇങ്ങനെയിരിക്കേ കേരള സർവകലാശാലാ അധികൃതർ ചാൻസലറായ ഗവർണറെ വല്ലാതെ അപമാനിച്ചു.
2021 ൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് കൊടുക്കുവാൻ ചാൻസലർ കേരള സർവകലാശാലയോട് നിർദേശിച്ചു. ഇത്രയുമൊക്കെ സൗഹൃദം കാണിക്കുന്ന തന്റെ ശിപാർശ നടക്കുമെന്ന് ഗവർണർ കരുതി. എന്നാൽ, മറിച്ചാണ് തീരുമാനമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന് വല്ലാതെ മുറിവേറ്റു. തന്റെ നിർദേശം തിരസ്കരിക്കില്ല എന്ന ധാരണയിൽ അദ്ദേഹം രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തു വരാനും ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനും ക്രമീകരണങ്ങൾ ചെയ്തു. എങ്കിലും രാഷ്ട്രപതി തലസ്ഥാനത്തു വന്ന് രാജ്ഭവനിൽ താമസിച്ച് വെറുതെ മടങ്ങി. അതോടെ ചാൻസലർ - സർക്കാർ പോരാട്ടകാലം തുടങ്ങി.
തുറന്ന പോരാട്ടത്തിന്റെ നാളുകളിലാണ് ആരിഫ് മുഹമ്മദ് ഖാനു സ്ഥലംമാറ്റമായത്. അദ്ദേഹത്തിന് സർക്കാർ യാത്രയയപ്പുപോലും നൽകിയില്ല. പുതിയ ഗവർണറായി അർലേക്കർ വന്നപ്പോൾ എല്ലാം പുതിയ തുടക്കംപോലെ കാണപ്പെട്ടു. ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞതുപോലെ തോന്നി. പക്ഷേ, അർലേക്കർക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. തനിക്കുള്ള അധികാരം ഉപയോഗിച്ച് കേരളത്തിലെ ബിജെപിക്കാർക്കു പരമാവധി പദവികൾ കൊടുക്കണം എന്ന കാര്യത്തിൽ അദ്ദേഹം നടപടികളെടുത്തു.
മുഖ്യമന്ത്രി ഗവർണറെ കണ്ടു ചർച്ച നടത്തി. മന്ത്രിമാരെ ചർച്ചകൾക്ക് അയച്ചു. ഗവർണർക്ക് ഒന്നും കൊടുക്കാതെ എല്ലാം സ്വന്തമാക്കാനുള്ള മോഹം സിപിഎം ഉപേക്ഷിക്കാൻ തയാറായെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ചർച്ചകൾ ഇനിയും നടക്കും എന്നാണ് നിയമമന്ത്രി പി. രാജീവ് പറയുന്നത്. ഏതായാലും പരസ്പരം അംഗീകരിച്ച് കാര്യങ്ങൾ നടത്താൻ ധാരണയാകുന്നതുപോലെയുണ്ട്. ഇനിയുള്ള കാലം സമാധാനപരമായി ഭരിക്കണം എന്ന് പിണറായി ആഗ്രഹിക്കുന്നുണ്ടാവും.
ക്രിമിനലുകൾക്ക് സംരക്ഷണം
അറിയപ്പെടുന്ന ക്രിമിനലുകൾക്ക് കൊടുക്കുന്ന ആദരവും സംരക്ഷണവും പാർട്ടിക്കു നല്ലതാണെങ്കിലും പൊതുജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള മതിപ്പ് കുറയ്ക്കുന്നുണ്ട്. ടിപി വധക്കേസിലെ കൊടി സുനി അടക്കമുള്ള പ്രതികൾ, സദാനന്ദൻ ആക്രമണക്കേസിലെ പ്രതികൾ, മാവേലിക്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ, നവീൻ ബാബു കേസിലെ പ്രതി പി.പി. ദിവ്യ, പി.എം. മനോരാജ് തുടങ്ങിയവർക്ക് സിപിഎം എന്തെല്ലാം ഒത്താശകളാണ് ചെയ്യുന്നത്.
മട്ടന്നൂർ ആർഎസ്എസ് സഭാ കാര്യവാഹക് സി. സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലും വെട്ടിമാറ്റിയ കേസിലെ പ്രതികൾക്കു ജയിലിലേക്ക് കൊടുത്ത യാത്രയയപ്പ് യോഗത്തിൽ മുൻ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് നിരീക്ഷകരെ വല്ലാതെ അസ്വസ്ഥരാക്കി. അവരെല്ലാം നല്ലവരാണ്. കുറ്റം ചെയ്തവരെന്ന് ഞാൻ വിശ്വസിക്കുന്നില്ല- കെ.കെ. ഷൈലജ പറഞ്ഞു. ഒരാൾ അധ്യാപകനാണ്. അപരൻ സർക്കാർ ജീവനക്കാരനാണ്. സംഭവം നടക്കുന്പോൾ ഇവരിൽ പലരും രാഷ്ട്രീയം പോലും ഇല്ലാത്തവരായിരുന്നു. ശൈലജ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു പലതും പറഞ്ഞു. അതാണ് സിപിഎം തന്ത്രം. കൊടുംകുറ്റവാളികളെ ന്യായീകരിക്കാനും ആളുണ്ടാവും.
ഇര സഖാവാണെങ്കിലും കേസിൽ പ്രതിസ്ഥാനത്തു വരുന്നത് കൂടുതൽ പിടിയുള്ളവരായാൽ പാർട്ടി ഇരയുടെ കുടുംബത്തോടൊപ്പമാണെന്നു പരസ്യമായി പറഞ്ഞുകൊണ്ട് പ്രതിയെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും. ജീവിതകാലത്താകമാനം സഖാവായിരുന്ന കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കേസിൽ പാർട്ടി അതാണു ചെയ്യുന്നത്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ 13 പിഴകൾചൂണ്ടിക്കാണിച്ചാണ് അവർ തുടരന്വേഷണം ആവശ്യപ്പെടുന്നത്.
Leader Page
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു...”- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
ജനങ്ങളുടെ മനോഭാവത്തിന്റെ ഒരു ചൂണ്ടുപലകയായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി.വി. അന്‍വറിനെക്കൂടി ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അനവസരത്തില്‍ അദ്ദേഹം നടത്തിയ കുത്തുവാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ ദീപിക കോട്ടയം ഓഫീസിലെത്തിയ അദ്ദേഹം പത്രാധിപ സിമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് ലഭിക്കാത്തത് ജോയിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണെന്ന് അന്‍വര്‍ പറഞ്ഞത് അകല്ച്ചയിലേക്കാണു നയിച്ചത്. എല്‍ഡിഎഫ് അവര്‍ക്കു പറ്റിയ നല്ല സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വസന്നാഹവുമായി ക്യാമ്പ് ചെയ്തു പ്രചാരണം നടത്തിയെങ്കിലും വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശുഭസൂചനയും ചൂണ്ടുപലകയുമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള നടപടികള്‍ കോണ്‍ഗ്രസും യുഡിഎഫും കൈക്കൊള്ളുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പുതുപ്പള്ളിയിലും തൃക്കാക്കരയിലും മൂന്നിരട്ടിയായി ഭൂരിപക്ഷം വര്‍ധിച്ചു. പാലക്കാട്ടും നിലമ്പൂരും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാനായി. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ 40,000 ഭൂരിപക്ഷം 12,000ലേക്ക് കുറച്ചു. കേരളത്തിലെ വിലക്കയറ്റവും വന്യമൃഗ ആക്രമണവും കാര്‍ഷിക പ്രശ്നങ്ങളും ഉയര്‍ത്തിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാല് അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നെങ്കിലും ചര്‍ച്ചയ്ക്കു പോലും എടുത്തില്ല. വന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ ഒന്നരമണിക്കൂര്‍ പോലും നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്കു കത്ത് കൊടുത്തിട്ടും നടപടിയുണ്ടായില്ല. പാലായില്‍ നവകേരള സദസുമായി മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്ഥലം എംപിയായിരുന്ന തോമസ് ചാഴികാടന് റബര്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും റബര്‍ കര്‍ഷകരോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. മലയോര പ്രദേശം പോലെ തീരപ്രദേശവും പ്രതിസന്ധിയിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു
232 രൂപ വേതനമുള്ള ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ മനോഭാവം അപലപനീയമാണ്. ഇതു നിലനില്ക്കുമ്പോള് കാര്യമായ പണിയൊന്നുമില്ലാത്ത പിഎസ്സി ചെയര്‍മാന്റെ ശമ്പളം 4,10,000 രൂപയാക്കി. കൊട്ടിഘോഷിച്ച നാഷണല്‍ ഹൈവേ വികസനം പൊട്ടിപ്പൊളിഞ്ഞു. അദാനി ടെന്‍ഡര്‍ എടുത്തത് 1800 കോടിക്കാണ്. അദാനി അതു സബ് കോണ്‍ട്രാക്ട് കൊടുത്തത് 900 കോടിക്ക്; അതായത്, പകുതി ലാഭം.
തദ്ദേശ തെരഞ്ഞെടുപ്പ്
അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം 1100 ആയി തെരഞ്ഞെടുപ്പു കമ്മീഷന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം 1300 ആക്കി. ത്രിതല തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. അതിനാൽ സമയത്ത് വോട്ടെടുപ്പ് തീരില്ല എന്നു പറയുന്നത്. പലര്‍ക്കും വോട്ടു മുടങ്ങും.
കേരള കോണ്‍ഗ്രസ് -എം
പാര്‍ട്ടികള്‍ എന്ന നിലയില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അക്കാര്യം കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ന്യായവും സത്യവും എവിടെയാണെന്ന് കേരള കോണ്‍ഗ്രസ് -എം പരിശോധിക്കണം.
വനനിയമം
1972ല്‍ വനനിയമം വരുമ്പോള്‍ ഇക്കാലത്തേതുപോലെ വന്യമൃഗശല്യം ഇല്ല. ആ സമയം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നിയമം ഉണ്ടാക്കിയത്. ഇപ്പോള്‍ വന്യമൃഗം പെരുകി മനുഷ്യര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. ഓസ്ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരു പെറ്റുപെരുകുമ്പോള്‍ അവയെ വെടിവയ്ക്കുകയാണ്. ഇവിടെ കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുകയാണ് വെളിച്ചെണ്ണ ഒഴിച്ച് വേവിച്ച് ഭക്ഷിക്കുകയാണു വേണ്ടത്. 1972ലെ വകുപ്പിലെ 62-ാം വകുപ്പില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രസര്‍ക്കാരിനു പ്രഖ്യാപിക്കാം. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു പറയുന്നില്ല.
ഗവര്‍ണറും ഭാരതാംബ വിവാദവും
ഭരണഘടനയുടെ ആമുഖത്തില്‍നിന്നു സോഷ്യലിസവും മതേതരതവും മാറ്റണമെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത്. ഇന്ത്യ മതരാഷ്ട്ര മല്ല, മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖം അതിന്റെ ഹൃദയമാണ്. ബിജെപി ഏതറ്റം വരെയും പോകും. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു.
Leader Page
നിലന്പൂർ ജനത ഉപതെരഞ്ഞടുപ്പിലൂടെ നൽകിയ രാഷ്ട്രീയപാഠം പഠിക്കാനോ മനസിലാക്കാൻപോലുമോ ഇരുമുന്നണിക്കും സാധിക്കുന്നില്ല. അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ അതാണു വ്യക്തമാക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ ജയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ പോരാടാനുള്ള ഉണർവ് ജനാധിപത്യമുന്നണിക്ക് നല്കുന്നു. തോറ്റിരുന്നെങ്കിൽ ഇടതുമുന്നണി മൂന്നാംതവണയും അനായാസം കടന്നുകൂടും എന്ന വിശ്വാസം ശക്തമാകുമായിരുന്നു. ഇപ്പോൾ പോരാടാനുള്ള സാധ്യത തെളിഞ്ഞുനിൽക്കുന്നു. എങ്കിലും മുന്നണിക്ക് ഏറെ അഭിമാനിക്കാനിക്കാവുന്ന വിജയമാണ് എന്നു പറയാനാവില്ല.
ഉപതെരഞ്ഞെടുപ്പു ഫലം ഇടതു സർക്കാരിനുള്ള ഷോക്ക്ട്രീറ്റ്മെന്റാണ്; പിണറായിയുടെ തോൽവിതന്നെയാണ്. 2016 മുതൽ അവരുടെ കൈവശമിരിക്കുന്ന സീറ്റാണ് കൈമോശം വന്നത്. എന്നിട്ടും ഭരണവിരുദ്ധവികാരമല്ല പ്രതിഫലിക്കപ്പെട്ടതെന്നും ഞങ്ങൾ ഒന്നും തിരുത്തേണ്ടതില്ലെന്നും പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിലന്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജും അത് ഏറ്റുപാടുന്നവരും “തല്ലണ്ടമ്മാവാ ഞാൻ നന്നാകൂല്ല” എന്നു പറയുന്ന മരുമകനെപ്പോലെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ തെരഞ്ഞടുപ്പു വിജയത്തോടെ 2026ൽ നൂറു സീറ്റോടെ ഞങ്ങൾ കേരള ഭരണം പിടിക്കുമെന്ന് ഉറപ്പായി എന്ന ജനാധിപത്യമുന്നണിയുടെ അവകാശവാദവും യാഥാർഥ്യബോധമുള്ളതല്ല. മാതൃക തേടി അകലെയൊന്നും പോകേണ്ട. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ എ.എം. ആരിഫ് ജയിച്ച, അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ രണ്ടായിരത്തിലധികം വോട്ടിനു ജയിച്ചു. എന്നിട്ടോ? കോണ്‍ഗ്രസ്, മുഖ്യമന്ത്രി പദവിയെക്കുറിച്ചും മറ്റുമുള്ള തർക്കങ്ങളിലായി. 2021ൽ പിണറായി രണ്ടാംവട്ടവും മുഖ്യമന്ത്രിയായി.
കോ-ലീ മണ്ഡലം
ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി 2011ന് ശേഷം ജയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നിലന്പൂർ. 2021ൽ അമരന്പലം, എടക്കര, കരുളായി, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളിലും നിലന്പൂർ മുനിസിപ്പാലിറ്റിയിലും അൻവറിനായിരുന്നു ലീഡ്. ഇക്കുറി കരുളായി ഒഴികെ എല്ലായിടത്തും ഷൗക്കത്ത് ലീഡ് ചെയ്തു.
ഈ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ശതമാനം 2021 ലെ 45.34 ശതമാനത്തിൽനിന്നും 44.17 ശതമാനമായും കുറഞ്ഞു. ഇടതുമുന്നണിക്ക് വോട്ട് ശതമാനം 46.9 ൽനിന്നും 37.88 ശതമാനമായി. ഈ ശതമാനക്കുറവിനും തോൽവിക്കും അവർക്ക് കൃത്യമായ മറുപടി ഉണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമതനും കൂടി നേടിയതാണ് 2021 ലെ 46.9 ശതമാനം. വിമതൻ മുന്നണി വിട്ടപ്പോൾ അതു ചോർന്നു. നിലന്പൂരിലെ മത്സരം പല കാരണങ്ങൾ കൊണ്ടും ഗൗരവമായി എടുക്കാതിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 2021 ലെ 4.96 ശതമാനത്തിൽ നിന്ന് 4.91 ആയി കുറഞ്ഞു.സ്വതന്ത്രനായി മത്സരിച്ച അൻവർ 11.23 ശതമാനം വോട്ട്പിടിച്ച് അത്ഭുതപ്പെടുത്തി. മുസ്ലിം തീവ്രവാദ പാർട്ടിയായി കണക്കാക്കപ്പെടുന്ന എസ്ഡിപിഐക്ക് 2021 ൽ 1.89 ശതമാനംവോട്ടാണ് ലഭിച്ചത്. 2025ൽഅത് 1.18 ആയി കുറഞ്ഞു. എല്ലാ പാർട്ടിക്കാർക്കും വോട്ടിലെ ശതമാനം കുറഞ്ഞ തെരഞ്ഞടുപ്പുഫലമാണ് നിലന്പൂരിൽ ഉണ്ടായത്.
കോണ്‍ഗ്രസും ലീഗും ഒന്നിച്ച് ഉറച്ചുനിന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാനാവുന്ന മണ്ഡലമാണ് നിലന്പൂർ എന്ന് വ്യക്തം. കുറെ മുസ്ലിം വോട്ട് പിടിക്കാനാവുന്ന കോണ്‍ഗ്രസ് വിമതരിലൂടെ മാത്രമെ സിപിഎമ്മിന് മണ്ഡലം പിടിക്കാനാവു.
ആഹ്ലാദിക്കാം, അഹങ്കരിക്കരുത്
ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കണ്ട് കോണ്‍ഗ്രസ് അഹങ്കരിക്കരുത്.തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയാണു ചെയ്തത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ ചേലക്കര അവരും നിലനിർത്തി. കോണ്‍ഗ്രസ് വിമതനിലൂടെ ഇടതുമുന്നണി പിടിച്ച നിലന്പൂരിൽ വിമതൻ കൂറുമാറിയപ്പോൾ കോണ്‍ഗ്രസ് പിടിച്ചു. ചേലക്കരയിൽ ഇടതു ഭൂരിപക്ഷം കുറഞ്ഞു എന്നത് ജനാധിപത്യമുന്നണിക്ക് നല്ല സൂചനയാണ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ചേലക്കരയിലെ കുതിപ്പും കാണിക്കുന്നത് വോട്ടർമാർക്കിടയിൽ പിണറായിയോടുള്ള പകയാണ്. കോണ്‍ഗ്രസ് എന്തെങ്കിലും കൂടുതൽ നല്ല കാര്യം പറഞ്ഞതുകൊണ്ടോ പ്രവർത്തിച്ചതുകൊണ്ടോ അല്ല. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവരെല്ലാം 2026 ൽ ജയിക്കും എന്ന് തീർച്ചപറയാനാവുമോ?
പ്രതിപക്ഷ നേതാവ് പറഞ്ഞു, മൂന്നാംവട്ടവും പിണറായി വരും എന്നു കേട്ടാൽ ജനം പേടിച്ച് യുഡിഎഫിന് വോട്ടു ചെയ്യും എന്ന്. ശരിയാണ്. പക്ഷേ അവരുടെ പാർട്ടി വോട്ടുകൾ അവർക്കുതന്നെ കിട്ടും. നിഷ്പക്ഷരായ വോട്ടുകളാണ് ഇങ്ങനെ മാറുക. ഈ വോട്ടുകൾ പലയിടത്തു പോയാലോ? അതു തടയലാണ് ജനാധിപത്യമുന്നണിയുടെ തലവേദന.
പാർട്ടി ജയിക്കുന്ന കാലത്ത് അമരത്തുള്ളവൻ ചോദ്യംചെയ്യപ്പെടാത്തവനായി മാറാറുണ്ട്. പിണറായി വിജയനു സംഭവിച്ചത് അതാണ്. പാർട്ടി അടിമകൾ എല്ലാം സഹിക്കും. പിന്നെ എല്ലാത്തിലും പ്രയോജനം ഉണ്ടാക്കുന്നവരും. സാഹിത്യകാരന്മാരടക്കം. അത്തരം ലക്ഷ്യങ്ങൾ ഇല്ലാത്തവരാണ് ഭരണം മാറ്റുന്നത്. അവർ വോട്ടുചെയ്യുന്പോൾ അതു പ്രകടമാക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലും അകറ്റാതിരിക്കുന്നിടത്താണ് എതിർപക്ഷത്തിന്റെ വിജയം. കാതു കുത്തിയവനെ വിട്ട് കടുക്കനിട്ടവനെ പേറാൻ അവർ തയ്യാറാവില്ല.
സതീശൻ പിണറായിയെപ്പോലെ ധാർഷ്ട്യം പുലർത്തുന്നു എന്ന ചിന്ത പാർട്ടിയിലും പുറത്തും ശക്തമാകുന്നുണ്ട്. ആപത്താണ് ഈ ശൈലി. ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ എത്രയോ ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചു, എന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചില്ലല്ലോ എന്ന രമേശ് ചെന്നിത്തലയുടെ പരസ്യ പരിഭവത്തിന് കൂടുതൽ ആഴമുണ്ട്.
2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിണറായിപക്ഷത്തെ തോൽപ്പിക്കുവാൻ ഇതുകൊണ്ടാവില്ല. പിണറായി സർക്കാരിനോടു പകയുള്ള മുഴുവൻപേരെയും ഒന്നിച്ചുനിർത്താൻ എതിർപക്ഷത്തിനാകണം. രാഷ്ട്രീയ തന്ത്രജ്ഞതയുള്ള നേതൃപാടവമാണ് കോണ്‍ഗ്രസിനു വേണ്ടത്.
നിലന്പൂരിൽ ഷൗക്കത്ത് ജയിച്ചു എന്നതു വാസ്തവം. പക്ഷേ പിണറായിയോടു പകയുള്ളവർ മുഴുവൻ ഷൗക്കത്തിന് വോട്ടുചെയ്തോ? ഇല്ല. പി.വി. അൻവർ പിടിച്ച 20,000 വോട്ടും പിണറായിവിരുദ്ധ വോട്ടുകളാവില്ലേ? വി.എസ്. ജോയിയും വി.വി. പ്രകാശിന്റെ കുടുംബവും കോണ്‍ഗ്രസിൽ ഉറച്ചുനിന്നത് അവരുടെ അന്തസ്. പക്ഷേ കോണ്‍ഗ്രസിനുള്ളിൽ ഒഴുക്കുണ്ടായി എന്ന് അൻവർ പറയുന്നതിൽ ഒരുകഴന്പും ഇല്ലെന്നുണ്ടോ. 2021 ൽ ഷൗക്കത്ത് ശരിക്കു പിടിച്ചെങ്കിൽ പ്രകാശ് വിജയിക്കുമായിരുന്നില്ലേ? സ്ഥാനാർഥിയായപ്പോൾ വോട്ടു ചോദിച്ചുപോലും ഷൗക്കത്തിന് പ്രകാശിന്റെ വീട്ടിലെത്താനായില്ല എന്ന സത്യം വ്യക്തമാക്കുന്നത് എന്താണ്. 2021ൽ പ്രകാശിനെ ഷൗക്കത്ത് വലിച്ചു എന്നല്ലേ? 2026 ൽ ഈ മണ്ഡലം നിലനിർത്താനാവുമെന്ന് ഉറപ്പുണ്ടോ. അന്ന് വി.എസ്. ജോയിയോ അതുപോലുള്ള ഒരു കോണ്‍ഗ്രസ് നേതാവോ റിബലായി വരില്ലെന്ന് ആരുകണ്ടു. ഇത്തരം ഒരു റിബൽ വന്നാൽ അൻവറും സഹായിക്കില്ലേ?
ജമാ അത്തെ ഇസ്ലാമി- വെൽഫെയർ പാർട്ടി ബന്ധം
തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നതിനും തിരിച്ചടി ഉണ്ടാവും. ഇത്തരത്തിൽ ഒരു കൂട്ടാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കുന്നത്. സമസ്തയെപ്പോലുള്ള മുസ്ലിം സംഘടനകൾപോലും ജമാ അത്തെ ഇസ്ലാമിക്ക് എതിരാണ്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നു കേരള അമീർ പി. മുജീബ് വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമി മാറിയെന്നു പറയണമെങ്കിൽ അവരുടെ സ്ഥാപക നേതാവിന്റെ ആശയം ഒഴിവാക്കണമെന്ന് സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മതവിശ്വാസികൾക്ക് അവരുടെ മതനിയമം പാലിക്കുവാനാകണം. അതിന് പ്രത്യേക പാർട്ടി വേണം എന്ന് പറയുന്നതാണ് മതരാഷ്ട്രവാദം. മതവ്യത്യാസമില്ലാതെ എല്ലാവരും മതരാഷ്ട്രവാദത്തിൽ നിന്ന് വിട്ടുനിൽക്കണം- കാന്തപുരം വ്യക്തമാക്കി. ഭരണം കിട്ടിയാൽ വെൽഫെയർ പാർട്ടി ഷൈലോക്കിനെപ്പൊലെ വില മേടിക്കും. മന്ത്രിമാരോ പദവികളോ ഇല്ലാതെ ഭരണത്തിന്റെ ആനുകൂല്യംനേടി ശക്തരാവും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കേരളം ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകും. അവിടെ എത്ര ശ്രമിച്ചാലും പിണറായി മാത്രം ആവില്ല തെരഞ്ഞെടുപ്പുവിഷയം. നല്ല സ്ഥാനാർഥികളാകും വിഷയം. വ്യക്തിബന്ധങ്ങൾക്ക് നല്ല വിലയുള്ള തെരഞ്ഞെടുപ്പാണ്. നിലന്പൂരിൽതന്നെ ഇക്കുറി ലീഡ് ചെയ്ത പഞ്ചായത്തുകൾ എല്ലാം കോണ്‍ഗ്രസിന് പിടിച്ചെടുക്കാനാവുമോ? ഒരു വാർഡിലെ വലിയ ലീഡുകൊണ്ട് പഞ്ചായത്തിൽ വോട്ടിൽ ലീഡ് നേടാനാവും. പക്ഷേ പഞ്ചായത്ത് ഭരണം പിടിക്കാനാവില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചുനിൽക്കാനാണ് സാധ്യത.
പിണറായി തിരുത്തണം
പിണറായി സർക്കാരിനെതിരായ ജനവികാരം മനസിലാക്കണം. അതിനു സാധിക്കുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും വലിയ വീഴ്ച. മൂന്നാം ഊഴത്തിനുള്ള തടസവും അതാണ്.
വികസനത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ജനത്തിന് മനസിലാകാത്തവയാണ്. കർഷകന് കൊടുത്തിരുന്ന സഹായങ്ങൾ കുറച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ കൂട്ടിക്കൊടുക്കാനില്ല. എല്ലാ പെൻഷനും സർവീസ് പെൻഷൻകാര