x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ ശ​മി​ച്ചി​ട്ടും ദു​ര​ന്ത​ബാ​ധി​ത​രു​ടെ ദു​രി​തം തു​ട​രു​ക​യാ​ണ് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 12, 2026 09:55 PM IST | Updated: August 12, 2026 09:55 PM IST

പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. മ​ഴ ശ​മി​ച്ചി​ട്ടും ദു​ര​ന്ത​ബാ​ധി​ത​രു​ടെ ദു​രി​തം തു​ട​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും പ​ല പ​രാ​മ​ർ​ശ​ങ്ങ​ളും അ​തി​രു​വി​ടു​ക​യാ​ണ്.

തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര സ​ഹാ​യ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്ക​ണം. മു​ൻ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യെ​ങ്കി​ലും ചെ​യ്താ​ൽ ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​കും.

ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്കെ​ങ്കി​ലും സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നി​ർ​ണാ​യ​ക മ​ണി​ക്കൂ​റു​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഏ​കോ​പ​ന​ത്തി​ൽ വ​ലി​യ വീ​ഴ്ച സം​ഭ​വി​ച്ചു. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​റി​വു​ള്ള വ​കു​പ്പു​ക​ൾ സ​മ​യോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Tags : OppositionLeader Government Victims PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up