NRI
ഡാളസ്: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ഐഒസി ഡാളസ് കേരള ചാപ്റ്റർ അഭിനന്ദനങ്ങൾ നേർന്നു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണമെന്ന് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന കേരള ജനത ആഗ്രഹിച്ച മാറ്റമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളും ക്രിയാത്മകമായ നിലപാടുകളുമാണ് യുഡിഎഫിനെ ഉജ്വല വിജയത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അഴിമതിയില്ലാത്തതും സുതാര്യവുമായ ഭരണം കേരളത്തിന് നൽകാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കുമെന്നും നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഈ പുതിയ നേതൃത്വം കരുത്തുപകരുമെന്നും ഐഒസി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് അഭിപ്രായപ്പെട്ടു.
NRI
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ ഞായറാഴ്ച വൈകുന്നേരം റെഡ് ചില്ലി ഇന്ത്യൻ റസ്റ്ററന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി.
ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യുഡിഎഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി. അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു.
രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമകളും പങ്കുവച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു കേരളമായി മാറി. ഏഴു കടലുകൾക്കപ്പുറത്താണെങ്കിലും കേരള രാഷ്ട്രീയം ഇന്നും പ്രവാസിയുടെ ഉള്ളിലെ അടങ്ങാത്ത താളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിച്ചേരൽ.
കേരളത്തിന്റെ വികസനത്തിനായി അധികാരത്തിലെത്തുന്ന പുതിയ യുഡിഎഫ് സർക്കാരിന് യോഗം എല്ലാവിധ വിജയാശംസകളും നേർന്നു. ഒപ്പം, അർഹരായ നേതാക്കളിലൂടെ തികച്ചും ജനാധിപത്യപരവും ഏകോപനപരവുമായ രീതിയിൽ പാർട്ടി നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ വരുമെന്ന ആത്മവിശ്വാസവും യോഗം പ്രകടിപ്പിച്ചു.
NRI
ഫിലഡൽഫിയ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വമ്പൻ വിജയത്തെ ആസ്പദമാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്റർ സംഘടിപ്പിച്ച വിജയാഘോഷം ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു.
ഫിലഡൽഫിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് അനുകൂലികളും പ്രവാസി മലയാളികളും പങ്കെടുത്തു. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നേടിയ ശക്തമായ തിരിച്ചുവരവിൽ അംഗങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ, മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വവും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതികരണങ്ങളും ആശങ്കയോടെയാണ് ചർച്ച ചെയ്യപ്പെട്ടത്.
കേരള നിയമസഭയിൽ 102 സീറ്റുകൾ നേടി യുഡിഎഫ് നേടിയ ചരിത്രവിജയം പ്രവർത്തകരിൽ പുതിയ ആത്മവിശ്വാസവും ആവേശവും സൃഷ്ടിച്ചതായി നേതാക്കൾ അഭിപ്രായപ്പെട്ടു.
ജനാധിപത്യ മൂല്യങ്ങളിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവാണ് ഈ വിജയത്തിലൂടെ തെളിഞ്ഞിരിക്കുന്നത് എന്നായിരുന്നു നേതാക്കളുടെ പൊതുവായ വിലയിരുത്തൽ. ആഘോഷ ഹാൾ മുഴുവൻ മുദ്രാവാക്യങ്ങളാലും കൈയടികളാലും ആവേശഭരിതമായി.
എന്നാൽ, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ഉണ്ടായ കാലതാമസവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നതും അംഗങ്ങളിൽ ആശങ്കയ്ക്കിടയാക്കി. പാർട്ടി നേതൃത്വത്തിന് വ്യക്തവും വേഗത്തിലുള്ളതുമായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് ചെയർമാൻ സാബു സ്കറിയ, വൈസ് ചെയർമാരായ ജോർജ് ഓലിക്കൽ, ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകളെക്കുറിച്ചും നേതാക്കൾ വിശദമായി സംസാരിച്ചു. മുഖ്യപ്രഭാഷകരായ പ്രഫ. കോശി തലക്കലും പ്രഫ. സാം പനംകുന്നേലും കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലവും കോൺഗ്രസ് മുന്നണിയുടെ വിജയകാരണങ്ങളും വിശകലനം ചെയ്തു.
NRI
പെൻസിൽവാനിയ: ഐഒസി (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയ വിജയത്തിന്റെ ഭാഗമായി ആഘോഷം സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച രാത്രി ഏഴിന് പമ്പ കമ്യൂണിറ്റി സെന്ററിൽ (9726 Bustleton Ave, Philadelphia, PA 19115) വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. ഈ ചടങ്ങിനോടനുബന്ധിച്ച് വാർഷിക ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.
എല്ലാ അംഗങ്ങളും സന്നിഹിതരായി പരിപാടി വിജയകരമാക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാരവാഹികൾ:
ചെയർമാൻ സാബു സ്കറിയ, വൈസ് ചെയർമാൻമാർ ജോർജ് ഓലിക്കൽ, ജീമോൻ ജോർജ്, പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയൽ, വൈസ് പ്രസിഡന്റുമാർ അലക്സ്തോമസ്, കൊച്ചുമോൻ വയലത്ത്, രാജൻ കുര്യൻ, ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലികാല, സെക്രട്ടറിമാർ എൽദോ വർഗീസ്, ഷാജി സാമുവൽ, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, ജോയിന്റ് ട്രഷറർ ഷാജി സുകുമാരൻ, ഐടി കോഓർഡിനേറ്റർ സാജൻ വർഗീസ്, ഫണ്ട് റെയ്സിംഗ് ചെയർമാൻ ജെയിംസ് പീറ്റർ, പ്രോഗ്രാം കോഓർഡിനേറ്റർമാർ തോമസ്കുട്ടി വർഗീസ്, ഫെയ്ത്ത് എൽദോ, മെമ്പർഷിപ് കോഓർഡിനേറ്റർ ജോൺ ചാക്കോ എന്നിവർ ഉൾപ്പെടെ കമ്മിറ്റി അംഗങ്ങൾ പ്രവർത്തിക്കുന്നു.
കമ്മിറ്റി അംഗങ്ങളായ ജോസ് കുന്നേൽ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജൈസൺ വർഗീസ്, റിജി ജോർജ്, ജോൺ സാമുവൽ, തോമസ് ചാണ്ടി, ജിജോമോൻ ജോസഫ്, ജോബി ജോൺ, കോരാ ചെറിയാൻ, മാർഷൽ വർഗീസ്, ജോൺസൺ മാത്യു, ഗീവർഗീസ് ജോൺ, സ്റ്റാൻലി ജോർജ്, ബിമൽ ജോൺ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ഈ വിജയാഘോഷത്തിലും ജനറൽ ബോഡി യോഗത്തിലും പങ്കെടുക്കണമെന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ അഭ്യർഥിക്കുന്നു.
NRI
മിഡ്ലൻഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "മാറ്റത്തിനായി ഒരു ഫോൺ കോൾ' കാമ്പയിൻ സംഘടിപ്പിച്ചു.
"ഇത്തവണത്തെ വോട്ട് യുഡിഎഫിന്' എന്ന സന്ദേശവുമായി മുന്നേറുന്ന ഈ പ്രവർത്തനം, തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വാർ റൂം സോഷ്യൽ മീഡിയ ടീം അംഗങ്ങളുടെ ഏകോപനത്തിലൂടെയാണ് ശക്തി പ്രാപിക്കുന്നത്.
പ്രവാസികളിൽ നിന്നും അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോൺ കോൾ മുഖേന വോട്ടിന്റെ പ്രാധാന്യം ഓർമപ്പെടുത്തുകയും കഴിഞ്ഞ വർഷങ്ങളിലെ ഭരണഫലങ്ങൾ വിലയിരുത്തുകയുമാണ് കാമ്പയിന്റെ ലക്ഷ്യം.
വാഗ്ദാനങ്ങൾ മാത്രമോ, യഥാർഥ വികസനമോ?, പ്രവാസികൾക്ക് ലഭിച്ചതെന്ത്? എന്നിങ്ങനെ ചോദ്യങ്ങൾ ഉയർത്തി വോട്ടർമാരിൽ ചിന്തയും ചർച്ചയും സൃഷ്ടിക്കുകയാണ് പ്രവർത്തകർ.
പ്രത്യേകിച്ച്, പ്രവാസികൾ സ്വന്തം കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തുന്നതും ശ്രദ്ധേയമാണ്. സമൂഹ മാധ്യമങ്ങളിലൂടെയും ഫോൺ കോളുകളും വഴി ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.
"ഒരു ഫോൺ കോൾ... ഒരു വാക്ക്... ഒരു വോട്ട്...' എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഈ കാമ്പയിൻ, തെരഞ്ഞെടുപ്പ് രംഗത്ത് നിർണായക സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
NRI
ഫിലഡൽഫിയ: അമേരിക്കയിലെ ഫിലഡൽഫിയയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ചാപ്റ്റർ കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു.
ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ ചെയർമാൻ സാബു സ്കറിയ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ സംസാരിച്ചു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ യോഗം, യുഡിഎഫ് മുന്നണി ശക്തിപ്പെടേണ്ടത് സംസ്ഥാനത്തിന്റെ ജനാധിപത്യ നിലനിൽപ്പിനും വികസനത്തിനും അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ ഇടപെടൽ ഉത്തരവാദിത്വപരമായിരിക്കണമെന്നും ഡോ. ഈപ്പൻ ഡാനിയൽ പറഞ്ഞു.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29ന് ഡാളസിലെ വാൽവുഡ് പാർക്ക്വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐഒസി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാന്റെ അധ്യക്ഷതയിൽ ചേർന്നു.
കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളി സമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ആഹ്വാനം ചെയ്തു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗം വിശദമായി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന നിർണായകമായ സംഭാവനകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
പ്രവാസികളുടെ വോട്ടുകൾ യുഡിഎഫിന് ഉറപ്പാക്കുന്നതിനോടൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ ഡാളസിലെ ഐഒസി പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കണമെന്ന് പ്രസിഡന്റ് മാത്യു നൈനാൻ ആവശ്യപ്പെട്ടു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഐഒസി നാഷണൽ കമ്മിറ്റി രൂപീകരിക്കുന്ന ഫണ്ടിലേക്ക് ഡാളസ് ചാപ്റ്റർ തങ്ങളുടെ വിഹിതം നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ചാപ്റ്റർ ഭാരവാഹികളായ ബിനോയ് ഫിലിപ്പ് (ട്രഷറർ), സിബു ജോസഫ് (ജോയിന്റ ട്രഷറർ), വെസ്ലി മാത്യു (എക്സിക്യൂട്ടീവ് അംഗം), ജോഫി ജേക്കബ് (യൂത്ത് കോഓർഡിനേറ്റർ), ജെ.പി. ജോൺ (സീനിയർ അഡ്വൈസർ), സിജു ജോർജ് (എക്സിക്യൂട്ടീവ് അംഗം) എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു സംസാരിച്ചു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച യോഗം ചർച്ചകൾക്ക് ശേഷം 6.30ഓടെ അവസാനിച്ചു. ജോയിന്റ് സെക്രട്ടറി നെബു കുര്യാക്കോസ് യോഗത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു.
NRI
ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററും കെഎംസിസിയും സംയുക്തമായി തെരഞ്ഞെടുപ്പ് കൺവൻഷൻ ഷീല പാലസിൽ സംഘടിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏകദേശം 10 ഓളം ഭാരവാഹികൾ കേരളത്തിലേക്ക് യാത്ര ചെയ്ത് നേരിട്ട് പ്രവർത്തിക്കാനും മറ്റ് പ്രവർത്തകർ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചാരണ പരിപാടികൾ സജീവമാക്കാനും യോഗത്തിൽ തീരുമാനമായി.100-ൽ പരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് യോഗം വിലയിരുത്തി.
ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ, കെഎംസിസി ജനറൽ സെക്രട്ടറി ഷഫീഖ് നടുത്തൊടിക, ഭാരവാഹികളായ റോണി കുരിശിങ്കൽ പറമ്പിൽ, കുരുവിള ജോർജ്, നവാസ് അലി, സിനു മത്തായി, ജിംസൺ ജെയിംസ്, ഹരികൃഷ്ണൻ, ജാബിർ ഹുസൈൻ, ലുക്മാൻ, അനീഷ് കുരിശിങ്കൽ പറമ്പിൽ, സിറാജ് കോർക്ക് തുടങ്ങിയവർ സംസാരിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം ഏതാണ്ട് നിലച്ചതോടെ ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യൻ കമ്പനികൾ. റിലയന്സ് ഇന്ഡസ്ട്രീസും ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് ഏകദേശം മൂന്ന് കോടി ബാരല് റഷ്യൻ എണ്ണ വാങ്ങിയത്.
സ്പോട്ട് മാര്ക്കറ്റില് വിൽപന നടക്കാതിരുന്ന ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്നുകിടന്ന റഷ്യൻ കപ്പലുകളിലുണ്ടായിരുന്ന എണ്ണയാണ് ഇന്ത്യൻ കമ്പനികൾ ഉയർന്ന് വിലയ്ക്ക് വാങ്ങിക്കൂട്ടിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനികളുടെ നീക്കം.
രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ സൗദി അറേബ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വരവും നിലച്ചിരുന്നു.
ഇതോടെയാണ് വീണ്ടും റഷ്യൻ എണ്ണയിലേക്ക് രാജ്യത്തെ കമ്പനികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായത്. എന്നാൽ അമേരിക്കൻ നിയന്ത്രണത്തിന് മുൻപ് ലഭിച്ചിരുന്ന വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് നിലവിൽ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത്.
ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള് ബാരലിന് രണ്ട് മുതല് എട്ട് ഡോളര് വരെ അധിക തുക നല്കിയാണ് ഇന്ത്യ ഇത് വാങ്ങിയത്. യുറല്സ്, ഇഎസ്പിഒ , വരാന്ഡെ തുടങ്ങിയ വിവിധയിനം റഷ്യന് ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം ഒരു കോടി ബാരലും, റിലയന്സ് അത്രതന്നെ അളവിലും റഷ്യൻ എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
District News
അമ്പലപ്പുഴ: ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും ഓപ്പറേഷൻ തിയറ്റർ ഉപകരണങ്ങളും നൽകും.
സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ ഏഴു ഡയാലിസിസ് യൂണിറ്റുകളും ഗൈനക് വിഭാഗത്തിൽ ഓപ്പറേഷൻ തിയറ്റർ ഉപകരണങ്ങളുമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സിഎസ്ആർ ഫണ്ടിൽനിന്ന് ആശുപത്രിക്ക് നൽകുന്നത്.
ഇതുസംബന്ധിച്ച ധാരണാപത്രം ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ ജസീൽ പി. ഇസ്മയിലിൽനിന്ന് എച്ച്. സലാം എംഎൽഎയും കളക്ടർ അലക്സ് വർഗീസും ചേർന്ന് ഏറ്റുവാങ്ങി.
ഐഒസിക്കു പുറമേ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജോയ് ആലൂക്കാസ്, രവി കരുണാകരൻ സ്മാരകം, ആക്സസ് ബാങ്ക്, എൽഐസി, കെഎം എംഎൽ, കെസിസി എന്നീ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടിൽനിന്ന് ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് ഡയാലിസിസ് യൂണിറ്റുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, ഉൾപ്പെടെയുള്ള ജീവൻ രക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ, ഐഒസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
NRI
ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിയമിച്ചു.
ഐഒസിയുടെ നാഷനൽ പ്രസിഡന്റ് മനോജ് ഷാരോൺ, കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്. രണ്ട് വർഷമാണ് ഇവരുടെ കാലാവധി.
പ്രസിഡന്റ് - പോൾ പറോക്കാരൻ (ഡാർവിൻ), ജനറൽ സെക്രട്ടറി - ബിനീഷ് വണ്മാരത്ത്, വൈസ് പ്രസിഡന്റുമാർ - സിജോയ് മാത്യു, ജോർജോ കുര്യൻ വർഗീസ്, സെക്രട്ടറിമാർ - അലൻ മാത്യു, സതീഷ് കുമാർ, ട്രഷറർ അനു റോസ്, യൂത്ത് കോഓർഡിനേറ്റർ - അലക്സ് ഡേവിസ്, കമ്മിറ്റി അംഗങ്ങൾ - എൽജോ പരത്തനം വർഗീസ്, ബിൻസി പടയാട്ടിൽ, ബൈജു ജോസഫ് നെടുംപള്ളിൽ, ടോം തിരുത്തത്തിൽ, റോഷൻ പി.ജി., ജോബ്സൺ ജോൺ.
NRI
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയഘടകം സംഘടിപ്പിച്ച 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി, പ്രശസ്ത മലയാളം പിന്നണി ഗായകൻ പന്തളം ബാലൻ, സുനീഷ് വാരനാട്, അറ്റോർണി ജോസ് കുന്നേൽ എന്നിവരെ ആദരിച്ചു.
രാജ്മോഹൻ ഉണ്ണിത്താന് ഐഒസി പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ പൊന്നാട അണിയിക്കുകയും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ഫലകം സമ്മാനിക്കുകയും ചെയ്തു.
പന്തളം ബാലനെ ട്രഷറർ ഫിലിപ്പോസ് ചെറിയാൻ പൊന്നാട അണിയിക്കുകയും രാജ്മോഹൻ ഉണ്ണിത്താൻ ഫലകം സമ്മാനിക്കുകയും ചെയ്തു. സുനീഷ് വാരനാടിനെ വൈസ് പ്രസിഡന്റ് കുര്യൻ രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ജോസ്കുന്നേലിനു വേണ്ടി ഫിലിപ്പോസ് ചെറിയാൻ ഫലകം ഏറ്റുവാങ്ങി. പരിപാടിയോടനുബന്ധിച്ചു പൊതുജനങ്ങൾക്ക് വേണ്ടി നടന്ന നറുക്കെടുപ്പിൽ സമ്മാനങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ വിതരണം ചെയ്തു.
ഒന്നാം സമ്മാനമായി ഇന്ത്യയിലേക്കുള്ള എയർ ടിക്കറ്റ് വറുഗീസ് ഇലഞ്ഞിമറ്റത്തിനു ലഭിച്ചു. രണ്ടാം സമ്മാനം നൈനാൻ മത്തായിക്കും മൂന്നാം സമ്മാനം മനോജ് ലാമണ്ണിലിനുമാണ് ലഭിച്ചത്.
NRI
ഡിട്രോയിറ്റ്: ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില് കോൺഗ്രസ് നേതാവുമായ രാജ്മോഹന് ഉണ്ണിത്താൻ എംപിക്ക് മിഷിഗണിൽ സ്വീകരണം നൽകും.
വ്യാഴാഴ്ച രാത്രി ഏഴിന് കാന്റൺ ഒതെന്റിക്ക ഇന്ത്യൻ കുസീനിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കൾ പങ്കെടുക്കും.
ആനുകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തുന്ന പ്രഭാഷണം കേൾക്കുവാനും ചർച്ചയിൽ പങ്കെടുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
NRI
ഡാളസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയണും കേരള ഘടകവും സംയുക്തമായി രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഡാളസിലെ ഇർവിംഗിലുള്ള ഔർ പ്ലേസ് ഇന്ത്യൻ റസ്റ്റോറന്റിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐഒസി സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരുദേവ് ഹയർ ദേശീയ പതാക ഉയർത്തി.
തുടർന്ന് ഐഒസി കേരള ഘടകം പ്രസിഡന്റ് മാത്യു നൈനാൻ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ഐഒസി കേരള ഘടകം ട്രഷറർ ബിനോയ് ഫിലിപ്പ് നന്ദി പറഞ്ഞു.
NRI
ഡബ്ലിൻ: ഐഒസി അയർലൻഡ് ഡൺലാവിൻ യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ കലാപരിപാടികളോടുകൂടി വെള്ളിയാഴ്ച(ഓഗസ്റ്റ് 15) നടക്കും.
പരിപാടികൾ ഉച്ചയ്ക്ക് 1.30ന് ഡൺലാവിനിലെ ജിഎഎ വേദിയിൽ ആരംഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഓർക്കുന്ന വിവിധ കലാ-സാംസ്കാരിക അവതരണങ്ങൾ, ദേശഭക്തിഗാനങ്ങൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ അരങ്ങേറും.
എല്ലാവരേയും ഈ ചടങ്ങിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്: വിനു കളത്തിൽ - 089 420 4210, ലിജു ജേക്കബ് - 089 450 0751, സോബിൻ വടക്കേൽ - 089 400 0222, പോൾസൺ - 089 400 2773, ജെബിൻ - 083 853 1144.
NRI
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പെൻസിൽവേനിയ ഘടകം നടത്തുന്ന 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സിനിമ പിന്നണി പ്രവർത്തകൻ സുനീഷ് വാരനാട് നേതൃത്വം നൽകും.
ഗോഡ് ഫാദർ, റാംജിറാവ് സ്പീകിംഗ് പോലെ നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിൽ സ്ക്രിപ്റ്റ് റൈറ്ററായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സ്റ്റാൻഡ് അപ്പ് കോമേഡിയനായും ശ്രദ്ധ നേടിയിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ പിന്നണി ഗായകർ അവതരിപ്പിക്കുന്ന ഗാനമേള ഉൾപ്പെടെ മികച്ച കലാപ്രകടനങ്ങളാണ് ഐഒസി പെൻസിൽവേനിയ ചാപ്റ്റർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
16ന് വൈകുന്നേരം നാലിന് ഫിലഡൽഫിയയിലെ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറുക. കോൺഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും.
സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കൻ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികൾ സമാപിക്കുക.
ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഐഒസി കേരള ചാപ്റ്റർ പെൻസിൽവേനിയ ഘടകം ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
NRI
ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരായ സമൂഹ നടത്തത്തിൽ പങ്കാളികളായി ഐഒസി യുകെ പ്രവർത്തകരും.
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച സമൂഹ നടത്തത്തിൽ നിരവധി പേർ പങ്കെടുത്തു.
എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി.
ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ രൂപതാധ്യക്ഷൻ ജെയിംസ് റാഫേൽ ആനപ്പറമ്പിൽ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു "ഓർമയിൽ ഉമ്മൻചാണ്ടി' എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിടവ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്തതാണെന്നും താനുൾപ്പടെയുള്ളവർക്ക് വഴികാട്ടിയായി മുൻപേ നടന്നു നീങ്ങിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രീയ നേതാവാക്കിയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു.
എംഎൽഎമാരായ റോജി എം. ജോൺ, രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് റിസർച്ച് ആൻഡ് പോളിസി വിഭാഗം ചെയർമാനുമായ ജെ. എസ്. അടൂർ, പൊതുപ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ,
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, സാംസ്കാരിക പ്രവർത്തകനും നടൻ മമ്മൂട്ടിയുടെ പിആർഒയുമായ റോബർട്ട് കുര്യാക്കോസ്, ഐഒസി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നു.
"ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന തലക്കെട്ടിൽ ശനിയാഴ്ച യൂറോപ്പ് സമയം വൈകുന്നേരം 6.30ന് (യു കെ, അയർലൻഡ് സമയം വൈകുന്നേരം 5.30, ഇന്ത്യൻ സമയം രാത്രി 10.00) ഓൺലൈനായി (സൂം) സംഘടിപ്പിക്കുന്ന അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, വീക്ഷണം എംഡി അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് പോളിസി വിഭാഗം തലവനുനായ ജെ.എസ്. അടൂർ,
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോൺ, ഡോ. സോയ ജോസഫ്, ഐഒവി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി, ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് തുടങ്ങിയവർ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമനി, യുകെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഐഒസി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐഒസി - യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കൺവീനറും ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ അറിയിച്ചു.
സൂം: https://uni-bonn.zoom-x.de/j/61064676500?pwd=Z57iKBF8nE5OQvz7rIs9KNO5xqCz1a.1
മീറ്റിംഗ് ഐഡി: 610 6467 6500, പാസ്കോഡ്: INCIOC.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ജോസഫ്: +49 1523 6924999, റോമി കുര്യാക്കോസ്: +44 7776646163.
NRI
ബോൾട്ടൻ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുസ്മരണവും രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്ലാൻഡ്സ് റീജണിൽ ആരംഭിച്ചു.
പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ചും പ്രാർഥനകൾ നേർന്നും ഐഒസി കേരള ചാപ്റ്റർ യൂണിറ്റുകളുടെ നേതൃത്വത്തിൽ മിഡ്ലാൻഡ്സ് റീജണിൽ അനുസ്മരണ ചടങ്ങുകൾക്ക് ആരംഭമായി.
ബ്ലാക്പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിന് ജിബീഷ് തങ്കച്ചൻ, ജെറി കടമല, മോൺസൺ പടിയറ തുടങ്ങിയവർ നേതൃത്വം നൽകി.
ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റും മിഡാലാൻഡ്സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം തുടങ്ങിയവർ മിഡ്ലാൻഡ്സിലെ വിവിധ യൂണിറ്റുകളിലെ അനുസ്മരണ പരിപാടികളിൽ സംബന്ധിക്കും.
ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ തുടങ്ങിയ ഐഒസി യൂണിറ്റുകളിൽ വെള്ളിയാഴ്ചയും സ്കോട്ട്ലൻഡ്, കവൻട്രി, ലെസ്റ്റർ യൂണിറ്റുകളിൽ ശനിയാഴ്ചയും അക്റിംഗ്ടൺ, ബോൾട്ടൺ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ചയും പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കും.
വിവിധ ഇടങ്ങളിലെ ചടങ്ങുകൾക്ക് ഡോ. ജോബിൻ മാത്യു, ജിബ്സൺ ജോർജ്, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ജോർജ് ജോൺ, വി. പുഷ്പരാജൻ, ഐബി കെ. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.
ഒഐസിസി സംഘടന ഐഒസി സംഘടനയുമായി ലയിക്കുകയും അതിന്റെ ഭാഗമായി ഐഒസി കേരള ഘടകം യൂണിറ്റായി മാറിയശേഷം നടക്കുന്ന പൊതുപരിപാടിയായ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങുകളോടനുബന്ധിച്ച് യൂണിറ്റിന് ഔദ്യോഗിക ചുമതലാപത്രം തദവസരത്തിൽ കേരള ചാപ്റ്റർ ഭാരവാഹികൾ കൈമാറുന്നതുമാണ്.
NRI
പ്രസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സിൽ പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
ഞായറാഴ്ച ചേർന്ന യൂണിറ്റ് രൂപീകരണ മീറ്റിംഗിൽ ബിബിൻ കാലായിൽ അധ്യക്ഷത വഹിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
ഷിനാസ് ഷാജു, ബേസിൽ കുര്യാക്കോസ്, അബിൻ മാത്യു, ബിജോ, ബേസിൽ എൽദോ, ലിന്റോ സെബാസ്റ്റ്യൻ, റൗഫ് കണ്ണംപറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എഐസിസിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐഒസി - ഒഐസിസി സംഘടനകളുടെ ലയനശേഷം യുകെയിൽ പുതിയതായി രൂപീകൃതമാകുന്ന ദ്വിതീയ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന അഞ്ചാമത്തെ യൂണിറ്റുമാണ് പ്രസ്റ്റൺ യൂണിറ്റ്.
പ്രസ്റ്റണിലെ കോൺഗ്രസ് അനുഭാവികളുടെ ദീർഘകാലമായുള്ള ആഗ്രഹ പൂർത്തീകരണം കൂടിയാണ് യൂണിറ്റ് രൂപീകരണത്തോടെ സാധ്യമായത്. പരിചയസമ്പന്നരും പുതുമുഖങ്ങളും അണിനിരക്കുന്നതാണ് ഭാരവാഹി പട്ടിക.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫെബ്രുവരിയിൽ യുകെ സന്ദർശിച്ച വേളയിൽ പ്രസ്റ്റണിൽ നിന്നുമെത്തിച്ചേർന്ന കോൺഗ്രസ് അനുഭാവികൾ ഈ കാര്യം അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മിഡ്ലാൻഡ്സ് ഏരിയ കേന്ദ്രീകൃതമായി കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ് - ബിബിൻ കാലായിൽ, വൈസ് പ്രസിഡന്റ് - ബേസിൽ കുര്യാക്കോസ്, ജനറൽ സെക്രട്ടറി - ഷിനാസ് ഷാജു, ട്രഷറർ - അബിൻ മാത്യു.