x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലോ​ഡി​നെ വീ​ഴ്ത്താ​ൻ 'ഗ്രോ​ക്ക് 4.5'; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​ലോ​ൺ മ​സ്ക്!

വെബ് ഡെസ്ക്
Published: June 29, 2026 11:02 AM IST | Updated: June 29, 2026 03:27 PM IST

പ്രതീകാത്മക ചിത്രം

 ടെ​ക് ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ത്സ​രം മ​റു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സ്എ​ഐ ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ലാ​ർ​ജ് ലാം​ഗ്വേ​ജ് മോ​ഡ​ലാ​യ 'ഗ്രോ​ക്ക് 4.5' ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. എ​ഐ മോ​ഡ​ലാ​യ ആ​ന്ത്രോ​പി​ക്കി​ന്‍റെ 'ക്ലോ​ഡ് ഓ​പ്പ​സി​നോ​ട്' ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വെ​ക്കാ​ൻ പോ​ന്ന രീ​തി​യി​ലാ​ണ് ഗ്രോ​ക്ക് 4.5 രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ സ്‌​പേ​സ് എ​ക്‌​സ് , ടെ​സ്‌​ല എ​ന്നീ ക​മ്പ​നി​ക​ളി​ൽ മോ​ഡ​ലി​ന്‍റെ സ്വ​കാ​ര്യ ബീ​റ്റാ ടെ​സ്റ്റിം​ഗ് ആ​രം​ഭി​ച്ച​താ​യി മ​സ്ക് എ​ക്സി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

എ​ക്സ്എ​ഐ​യു​ടെ പു​തു​താ​യി വി​ക​സി​പ്പി​ച്ച 1.5 ട്രി​ല്യ​ൺ പാ​രാ​മീ​റ്റ​റു​ക​ളു​ള്ള 'V9 ഫൗ​ണ്ടേ​ഷ​ൻ മോ​ഡ​ലി​നെ' അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ കോ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ 'ക​ഴ്സ​റി​ൽ' നി​ന്നു​ള്ള ഡാ​റ്റ ഉ​പ​യോ​ഗി​ച്ച് ഈ ​മോ​ഡ​ലി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. ട്രെ​യി​നിം​ഗ്, ഇ​ൻ​ഫ​റ​ൻ​സ് സി​സ്റ്റ​ങ്ങ​ൾ പൂ​ർ​ണ​മാ​യും സി, ​സി++ ഭാ​ഷ​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ലൂ​ടെ അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ സി​സ്റ്റ​ത്തി​ന്‍റെ വേ​ഗ​ത​യി​ലും കാ​ര്യ​ക്ഷ​മ​ത​യി​ലും വ​ൻ മു​ന്നേ​റ്റം ക​മ്പ​നി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ എ​ൻ​വി​ഡി​യ​യു​ടെ GB300 എ​ഐ പ്ലാ​റ്റ്‌​ഫോ​മി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ഇ​തി‌​ന്‍റെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ഗ്രോ​ക്ക് 4.5 വി​പ​ണി​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളൊ​ന്നും മ​സ്ക് ന​ട​ത്തു​ന്നി​ല്ല, എ​ങ്കി​ലും നി​ല​വി​ലെ മു​ൻ​നി​ര മോ​ഡ​ലു​ക​ൾ​ക്ക് ഒ​പ്പ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന ശ​ക്ത​മാ​യ ഒ​രു 'വ​ർ​ക്ക്ഹോ​ഴ്സ്' ആ​യി​രി​ക്കും ഇ​തെ​ന്നാ​ണ് അ​ദ്ദേ​ഹം ന​ൽ​കു​ന്ന സൂ​ച​ന. മു​ൻ​പ​തി​പ്പാ​യ ഗ്രോ​ക്ക് 4.3ന്‍റെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചാ​ണ് പു​തി​യ മോ​ഡ​ൽ വ​രു​ന്ന​ത്. വ​രും മാ​സ​ങ്ങ​ളി​ൽ എ​ല്ലാ മാ​സ​വും പു​ത്ത​ൻ എ​ഐ മോ​ഡ​ലു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് സ്‌​പേ​സ് എ​ക്‌​സി​ന്‍റെ​യും എ​ക്സ് എ​ഐ​യു​ടെ​യും പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags :

Recent News

Corehub Up