x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലണ്ടനിൽ സോഷ്യൽ മീഡിയ താരങ്ങൾ തമ്മിലുള്ള തർക്കത്തിൽ സഹപ്രവർത്തകയെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം


Published: April 21, 2026 05:40 PM IST | Updated: April 21, 2026 05:40 PM IST

ലണ്ടനിലെ പ്രശസ്തമായ ഒരു നൈറ്റ് ക്ലബ്ബിന് മുന്നിൽ നടന്ന ഞെട്ടിക്കുന്ന അക്രമസംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഗബ്രിയേൽ കരിംഗ്ടൺ എന്ന ഇൻഫ്ലുവൻസർക്കെതിരെയാണ് സഹപ്രവർത്തകയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.

ലണ്ടനിലെ സോഹോയിലുള്ള ഇൻക എന്ന ക്ലബ്ബിന് പുറത്ത് ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്ലോഡിയ ഗ്ലാം എന്നറിയപ്പെടുന്ന ക്ലോഡിയ സക്ർസെവ്‌സ്കയും ഗബ്രിയേൽ കരിംഗ്ടണും തമ്മിൽ ക്ലബ്ബിന് പുറത്തുവെച്ച് വാക്കുതർക്കം ഉണ്ടാവുകയും അത് പിന്നീട് കൈയാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു.

ഈ സംഘർഷത്തിന് ശേഷം രോഷാകുലയായ ഗബ്രിയേൽ തന്‍റെ ആഡംബര കാറിൽ കയറി ക്ലോഡിയയെ ലക്ഷ്യമാക്കി ഇടിച്ചുകയറ്റുകയായിരുന്നു. ദൃക്സാക്ഷികൾ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാർ ഇടിച്ചതിനെത്തുടർന്ന് ക്ലോഡിയക്ക് ഗുരുതരമായി പരിക്കേറ്റു. കൂടാതെ ആ സമയത്ത് അവിടെയുണ്ടായിരുന്ന 30 കാരിയായ ഒരു സ്ത്രീക്കും 50 കാരനായ പുരുഷനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ വധശ്രമം, അമിത വേഗതയിലും മദ്യപിച്ചും വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഗബ്രിയേൽ കരിംഗ്ടണിനെ പോലീസ് അറസ്റ്റ് ചെയ്തു.

സോഷ്യൽ മീഡിയയിലെ മത്സരങ്ങളും വ്യക്തിവൈരാഗ്യങ്ങളും ഇത്തരത്തിൽ വലിയൊരു അക്രമത്തിലേക്ക് വഴിമാറിയത് വലിയ ഞെട്ടലോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.

Tags : LondonNews CrimeReport SohoNightclub BreakingNews Investigation

Recent News

Corehub Up