കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ പത്ത് ദിവസത്തെ കഥകളി പഠന ശിബിരത്തിന് തുടക്കമായി. കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.എം. കോയ, പഞ്ചായത്ത് അംഗം അബ്ദുൾ ഷുക്കൂർ, കഥകളി വിദ്യാലയം പ്രസിഡന്റ് ഡോ. എൻ. വി. സദാനന്ദൻ, ജോ. സെക്രട്ടറി പ്രശോഭ് എന്നിവർ പ്രസംഗിച്ചു.
കഥകളി വേഷം, ചെണ്ട, മദ്ദളം, കഥകളി സംഗീതം, ചുട്ടിയും കോപ്പു നിർമ്മാണവും, ഓട്ടൻ തുള്ളൽ എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നടക്കുന്നത്. പ്രിൻസിപ്പൽ കലാമണ്ഡലം പ്രേംകുമാർ, കലാനിലയം ഹരി, പ്രഭാകരൻ പുന്നശേരി, എൻ.കെ. ശശി, വി. നാരായണൻ, കെ.കെ. ശങ്കരൻ, ആർദ്ര പ്രേം എന്നിവർ സംബന്ധിച്ചു.