ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി; പ്ര​വൃ​ത്തി​ക്കി​ട​യി​ൽ നി​ക്ഷേ​പി​ച്ച മ​ണ്ണ് നീ​ക്കം ചെ​യ്തി​ട്ടി​ല്ല
Wednesday, May 1, 2024 7:19 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി - വ​ട​ക​ര സം​സ്ഥാ​ന​പാ​ത റീ​ടാ​റിം​ഗ് ചെ​യ്ത് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ‌പ്ര​വ​ർ​ത്തി​ക്കി​ട​യി​ൽ നി​ക്ഷേ​പി​ച്ച മ​ണ്ണ് നീ​ക്കം ചെ​യ്തി​ട്ടി​ല്ല. ‌‌

റോ​ഡി​ന്‍റെ വ​ശ​ത്ത് കൂ​ട്ടി​യി​ട്ട മ​ണ്ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. റോ​ഡി​ന് വീ​തി കൂ​ട്ടി​യാ​ണ് ടാ​റിം​ഗ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള കു​ഴി​ക​ളോ മ​ൺ​കൂ​ന​ക​ളോ നി​ര​പ്പാ​ക്കു​ക​യോ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ല.

മ​ഴ​ക്കാ​ല​മാ​വു​മ്പോ​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി റോ​ഡ് ത​ക​രാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ​രി​സ​ര​ത്തു​ള്ള ക​ട​ക്കാ​ർ പ​റ​യു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കോ​ൺ​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.