കൂ​ട​ര​ഞ്ഞി​യി​ൽ റോ​ഡ് കെെയേറി അ​ന​ധി​കൃ​ത ത​ട​യ​ണ നി​ർ​മാ​ണം
Wednesday, May 1, 2024 7:19 AM IST
മു​ക്കം: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ക​യ്യേ​റി അ​ന​ധി​കൃ​ത ത​ട​യ​ണ നി​ർ​മാ​ണം. കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു പോ​വു​ന്ന പൂ​വാ​റം​തോ​ട് -നാ​യാ​ടം പൊ​യി​ൽ റോ​ഡ് ക​യ്യേ​റി​യാ​ണ് അ​ന​ധി​കൃ​ത ത​ട​യ​ണ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

സ്വാ​ഭാ​വി​ക നീ​രു​റ​വ ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് അ​ന​ധി​കൃ​ത​മാ​യി ത​ട​യ​ണ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റം തോ​ട് മേ​ട​പ്പ​റ​യി​ലെ ജാ​തി​ക്ക റി​സോ​ട്ട് ഉ​ട​മ​ക​ളാ​ണ് റോ​ഡ് ക​യ്യേ​റി ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ത്ത് മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് ര​ണ്ട് മീ​റ്റ​റോ​ളം റി​സോ​ട്ട് ഉ​ട​മ​ക​ൾ കെ​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. സ്വാ​ഭാ​വി​ക നീ​രു​റ​വ ത​ട​ഞ്ഞു നി​ർ​ത്തി​യു​ള്ള ത​ട​യ​ണ നി​ർ​മാ​ണം കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ക്കും. നി​ർ​മാ​ണ​ത്തി​നു​ള്ള ക​ല്ല് ഇ​തേ പ​റ​മ്പി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ർ​മാ​ണം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് പ​റ​ഞ്ഞു.

റി​സോ​ട്ട് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ്. ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് ഫീ​സ് അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും പു​തു​ക്കി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​തേ സ​മ​യം ക​യ്യേ​റ്റം ഉ​ട​ൻ പൊ​ളി​ച്ചു​മാ​റ്റു​മെ​ന്ന് റി​സോ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.